പി സി ജോര്‍ജിന്റെ പ്രസ്താവനയോട് യോജിപ്പില്ല, മുസ്‌ലിം സമൂഹത്തോട് മാപ്പ് ചോദിച്ച് സഹോദര പുത്രന്‍
ജോര്‍ജിന്റെ പ്രസ്താവനയില്‍ ദുഃഖിതരായ മുസ്ലിം സമൂഹത്തോട് ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. തന്റെ പിതാവിന്റെ ജേഷ്ഠ സഹോദരന്‍ ആണ് പി സി ജോര്‍ജ്ജെന്നും ഇന്നലെ അദ്ദേഹം നടത്തിയ മുസ്ലിം മത വിഭാഗത്തെ കുറച്ചു പറഞ്ഞ വാക്കുകളോട് യോജിക്കുന്നില്ലെന്നും അരുവിത്തുറ സെന്റ്. ജോര്‍ജ്ജ് കോളജ് അസി. പ്രഫസറായ വിയാനി ചാര്‍ലി വ്യക്തമാക്കി.
കോട്ടയം: തിരുവനന്തപുരത്ത് നടക്കുന്ന ഹിന്ദുമഹാ സമ്മേളനത്തില്‍ പി സി ജോര്‍ജ് നടത്തിയ വിദ്വേഷ പ്രസ്താവനയോട് യോജിപ്പില്ലെന്ന് അദ്ദേഹത്തിന്റെ സഹോദര പുത്രനായ വിയാനി ചാര്‍ളി. ജോര്‍ജിന്റെ പ്രസ്താവനയില്‍ ദുഃഖിതരായ മുസ്ലിം സമൂഹത്തോട് ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. തന്റെ പിതാവിന്റെ ജേഷ്ഠ സഹോദരന്‍ ആണ് പി സി ജോര്‍ജ്ജെന്നും ഇന്നലെ അദ്ദേഹം നടത്തിയ മുസ്ലിം മത വിഭാഗത്തെ കുറച്ചു പറഞ്ഞ വാക്കുകളോട് യോജിക്കുന്നില്ലെന്നും അരുവിത്തുറ സെന്റ്. ജോര്‍ജ്ജ് കോളജ് അസി. പ്രഫസറായ വിയാനി ചാര്‍ലി വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
എന്റെ പിതാവിന്റെ ജേഷ്ഠ സഹോദരന്‍ ആണ് പിസി ജോര്‍ജ് ഇന്നലെ അദ്ദേഹം നടത്തിയ മുസ്ലിം മത വിഭാഗത്തെ കുറച്ചു പറഞ്ഞ വാക്കുകളോട് യോജിക്കുന്നില്ല.
അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളില്‍ ദുഃഖിതരായ മുസ്ലിം സമൂഹത്തോട് ക്ഷമ ചോദിക്കുന്നു. നിരവധി മുസ്ലിം സഹോദരങ്ങള്‍ വ്യക്തിപരമായി മെസ്സേജുകള്‍ അയച്ചു ചോദിക്കുകയുണ്ടായി അവരുടെയൊക്കെ ബുദ്ധിമുട്ടുകള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നു.
ഹിന്ദു പരിഷത്ത് തിരുവനന്തപുരത്ത് വെച്ച നടത്തുന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലാണ് പി സി ജോര്‍ജ് വര്‍ഗീയ വിഷം ചീറ്റിയത്.കച്ചവടം ചെയ്യുന്ന മുസ്‌ലിംകള്‍ പാനീയങ്ങളില്‍ വന്ധ്യത വരുത്താനുള്ള മരുന്നുകള്‍ ബോധപൂര്‍വം കലര്‍ത്തുന്നുവെന്നും മുസ്‌ലിംകള്‍ അവരുടെ ജനസംഖ്യ വര്‍ധിപ്പിച്ച് ഇതൊരു മുസ്‌ലിം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നുവെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. മുസ്‌ലിംകളായ കച്ചവടക്കാര്‍ അവരുടെ സ്ഥാപനങ്ങള്‍ അമുസ്‌ലിം മേഖലകളില്‍ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവര്‍ന്നുകൊണ്ടുപോകുന്നതായും ഇയാള്‍ പറഞ്ഞിരുന്നു.