ഇന്ത്യയുടെ പ്രതിച്ഛായ സംഘ്പരിവാര്‍ തകര്‍ക്കരുത്
ബിജെപി നിലപാടെടുത്തതുകൊണ്ടുമാത്രമായില്ല, കേന്ദ്ര സര്‍ക്കാര്‍ തന്നെ ഔദ്യോഗിക പ്രസ്താവന നടത്തണമെന്നാണ് മസ്ഹര്‍ മുഹമ്മദ് തന്റേ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.
മസ്ഹര്‍ മുഹമ്മദ്
കോഴിക്കോട്: പ്രവാചകന്‍ മുഹമ്മദ് നബിയെക്കുറിച്ചുള്ള സംഘ്പരിവാര്‍ നേതാക്കളുടെ അഭിപ്രായത്തോട് ഗള്‍ഫ് മേഖലയില്‍ വലിയ പ്രതികരണമുണ്ടാക്കി. നുപുര്‍ ശര്‍മ എന്ന ബിജെപി വക്താവ് പ്രവാചകനെക്കുറിച്ച് അറപ്പുളവാക്കുന്ന വാക്കുകളാണ് പറഞ്ഞത്. വിദേശരാജ്യങ്ങള്‍ക്ക് ഇന്ത്യയെക്കുറിച്ചുളള ധാരണയാണ് ഇത് പൊളിക്കുന്നത്. ബിജെപി നിലപാടെടുത്തതുകൊണ്ടുമാത്രമായില്ല, കേന്ദ്ര സര്‍ക്കാര്‍ തന്നെ ഔദ്യോഗിക പ്രസ്താവന നടത്തണമെന്നാണ് മസ്ഹര്‍ മുഹമ്മദ് തന്റേ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നത്.
പോസ്റ്റിന്റെ പൂര്‍ണരൂപം
'ടൈംസ് നൗ ''എന്ന ദേശീയ സംഘ് പരിവാര്‍ ചാനലിരുന്ന് നുപുര്‍ ശര്‍മ എന്ന ബിജെപി വക്താവ് ലോക മുസ് ലിംകളുടെ നേതാവ് പ്രവാചകന്‍ മുഹമ്മദ് നബിയെ സ്ത്രീലമ്പടനായും വിഷയാസക്തനായും ചിത്രീകരിച്ചപ്പോള്‍ത്തന്നെ ഉറപ്പിച്ചതായിരുന്നു ഇത് തീക്കളിയാണെന്ന്. നുപുര്‍ ശര്‍മ്മക്ക് പിന്തുണയുമായി സംഘ്പരിവാര്‍ ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ നിരന്തരം വിഷം തുപ്പിയതോടെ കാണ്‍പൂരിലടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വലിയ പ്രതികരണമുണ്ടായി. എന്നാലതൊക്കെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് നിശ്ശബ്ദമാക്കാനാണ് ഫാഷിസ്റ്റുകള്‍ ശ്രമിച്ചത്.
പക്ഷേ, പ്രവാചകന്‍ ഇന്ത്യന്‍ മുസ് ലിംകളുടെ മാത്രം വികാകരമല്ലെന്നും ലോകത്ത 250 കോടി മുസ് ലിംകളുടെ ജീവന്റെ ജീവനാണെന്നും അറിയാന്‍ മൂന്ന് ദിവസമേ വേണ്ടി വന്നുള്ളൂ. ലോകത്തിന്റെ മുക്കുമൂലയില്‍ നിന്ന് വിശിഷ്യാ അറബ് ലോകത്ത് നിന്ന് വന്‍ തോതിലുള്ള എതിര്‍പ്പുകളാണ് പിന്നീട് വന്നത്.
ഒമാന്‍ ഗ്രാന്‍സ് മുഫ്തിയടക്കം സൗദി അറേബ്യ, കുവൈത്ത് എന്നിവിടങ്ങളിലെ ആബാലവൃദ്ധം അറബികള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ എതിര്‍പ്പിന്റെ കൊടുങ്കാറ്റ് അഴിച്ചുവിട്ടു. അത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും ആര്‍ എസ് എസ്സിനേയും നേരിട്ട് ആക്രമിച്ചു കൊണ്ടായിരുന്നു. ഇന്ത്യയെ ലോകത്തിനു മുന്നില്‍ ഇങ്ങനെ നിരന്തരം നാണം കെടുത്തുന്നതില്‍ സംഘ്പരിവാറിന് അശേഷം ലജ്ജ തോന്നുന്നില്ല എന്നത് എന്തു നാഷണിലസമാണ് ഇവരു പറയുന്നതെന്ന ചോദ്യം പ്രസക്തമാക്കുന്നുണ്ട്.
പ്രവാചകനിന്ദയോട് പതിവുരീതിയില്‍ നിന്ന് വ്യത്യസ്തമായി അറബികള്‍ ഇന്ത്യന്‍ ഉല്‍പനങ്ങള്‍ ബഹിഷ്‌കരിക്കുമെന്ന വലിയ ക്യാമ്പയിനുമായി രംഗത്തെത്തിയതോടെയാണ് ബിജെപി വലിയ പ്രതിസന്ധിയിലായത്. അതോടെ പുതിയ മതേതരത്വം എഴുന്നെള്ളിക്കുന്ന വാറോല ഇറക്കിയിരിക്കുകയാണ്. ഇതുവരെ മതം നോക്കാതെ ഇന്ത്യക്കാര്‍ക്ക് തൊഴില്‍ നല്‍കിയിരുന്ന സ്ഥാപനങ്ങള്‍ ഹിന്ദുത്വരെ ഒഴിവാക്കുന്ന രീതിയും സ്വീകരിക്കുന്നുണ്ട്.
എന്നാല്‍ ഇന്ത്യാ ഗവണ്‍മെന്റ് ഇതുവരെ ഔദ്യോഗികമായി ഒരു പ്രസ്താവനയും നടത്തിയിട്ടില്ല. ബിജെപിയാകട്ടെ പ്രസ്താവനയില്‍ പൊതുതത്വം വിളമ്പുകയല്ലാതെ നുപുര്‍ ശര്‍മ്മയേയോ തുടര്‍ന്ന് വിഷം തുപ്പിയ നവീന്‍ ജിന്‍ഡാലിനേയോ പേരെടുത്ത് തള്ളിപ്പറയാനോ അവരുടെ പ്രവാചകനിന്ദയെ അപലപിക്കാനോ തയാറായിട്ടില്ല. രണ്ട് പേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി എന്ന് പറയുന്നുണ്ടെങ്കിലും അതിന്റെ കാരണങ്ങള്‍ നിരത്താന്‍ ബിജെപി ഇതുവരെ തയാറായിട്ടുമില്ല.
എന്നാല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കലോ അകത്താക്കലോ അല്ലല്ലോ കാതലായ പ്രശ്‌നം. രാജ്യത്തിന്റെ മതമൈത്രി തകര്‍ക്കുന്ന കലാപത്തിന് വഴിമരുന്നിട്ട നുപുര്‍ ശര്‍മയടക്കമുള്ളവരെ നിയമം എന്തു ചെയ്തു എന്നാണ് ലോകത്തിനറിയേണ്ടത്. അവരെ ജയിലിലടക്കുകയും കനത്ത ശിക്ഷ കൊടുക്കാന്‍ മോദി ഭരണകൂടം തയ്യാറുകുമോ എന്നാണ് ഇന്ത്യയിലെ ന്യൂനപക്ഷത്തിനും മതേതര ജനാധിപത്യ വിശ്വാസികള്‍ക്കുമറിയേണ്ടത്.
അതോടെപ്പം ലോകത്തിനുമുന്നില്‍ ഭാരതത്തിന്റെ യശസ്സ് തകര്‍ക്കുന്ന രാജ്യദ്രോഹനടപടിയില്‍ നിന്ന് സ്വന്തം വിഷസര്‍പ്പങ്ങളെ നിലക്കുനിര്‍ത്താന്‍ ഇനിയെങ്കിലും സംഘപരിവാര്‍ തയ്യറാകണം. സകല പള്ളികള്‍ക്കടിയിലും ശിവലിംഗം തിരഞ്ഞു നടക്കരുതെന്നും ചരിത്രത്തിന്റെ പഴയകാല ചെയ്തികളുടെ പേരില്‍ പുതിയ കാലത്തെ മുസ് ലിം പൗരസമൂഹത്തെ ഇരുട്ടില്‍ നിര്‍ത്തരുതെന്ന മോഹന്‍ഭഗവതിന്റെ അഭിപ്രായപ്രകടനം സ്ഥിരം വാചാടോപമല്ലെങ്കില്‍ ശാഖകളില്‍ അത് പറഞ്ഞ് പഠിപ്പിക്കാന്‍ സംഘ്പരിവാര്‍ തയ്യാറാകുകയും വേണം.