പ്രവാചകരുടെ ചാരെ താമസിക്കുന്ന ആഗാമാര്‍; ശൈഖ് അഹമദലി യാസീനെ കുറിച്ച് ഹൃദ്യമായ ഓര്‍മകുറിപ്പ്
ശൈഖ് അഹമദലി യാസീനെ കുറിച്ച് മദീനയില്‍ ഉള്‍പ്പെടെ സൗദിയില്‍ ദീര്‍ഘ കാലം സേവനമനുഷ്ഠിച്ച ജമാലു ദ്ദീന്‍ മാസ്റ്റര്‍ ( താമരശ്ശേരി) എഴുതിയ ഹൃദ്യമായ ഓര്‍മകുറിപ്പ്.
പ്രവാചകന്‍ മുഹമ്മദ് നബിയുടെ ഖബറിന്റെയും മിമ്പര്‍ ഉള്‍പ്പടെയുള്ള ഭവനത്തിന്റെയും സൂക്ഷിപ്പുകാരന്‍ ആഗാ അഹമ്മദ് അലി യാസീനെ (95) കുറിച്ച് നിരവധി വര്‍ഷങ്ങള്‍ മദീനയില്‍ ഉള്‍പ്പെടെ സൗദിയില്‍ സേവനമനുഷ്ഠിച്ച ജമാലുദ്ദീന്‍ മാസ്റ്റര്‍ ( താമരശ്ശേരി) എഴുതിയ ഹൃദ്യമായ ഓര്‍മകുറിപ്പ്. കഴിഞ്ഞ ദിവസമാണ് ആഗാ അഹമ്മദ് അലി യാസീന്‍ അന്തരിച്ചത്. ആഗാമാരുടെ ചരിത്രവും ജീവിതവും വിശദീകരിക്കുന്നതാണ് ജമാലുദ്ദീന്‍ മാസ്റ്ററുടെ കുറിപ്പ്. 1988 ജനുവരി മുതല്‍ 1990 വരെയുള്ള മൂന്ന് വര്‍ഷങ്ങള്‍ മദീനാ മസ്ജിദുന്നബവിയില്‍ ഖുര്‍ആന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ പള്ളിക്കകത്തുള്ള ഹറം ലൈബ്രറിയില്‍ സേവനമനുഷ്ഠിച്ച ജമാലുദ്ദീന്‍ മാസ്റ്റര്‍ ആഗാമാരുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നു.
ജമാലുദ്ദീന്‍ മാസ്റ്ററുടെ കുറിപ്പിന്റെ പൂര്‍ണ രൂപം:
അവശേഷിക്കുന്ന ആഗാമാരില്‍ (ആഗാത്തുകള്‍ എന്നതുര്‍ക്കി പദത്തിന് മൊല്ലമാര്‍ എന്ന് വ്യവഹരിക്കാവുന്നതാണ്) പ്രായം ചെന്ന ശൈഖ് അഹമദലി യാസീന്‍ അള്ളാഹുവിലേക്ക് യാത്രയായി(ഇന്നാലില്ലാഹ്). മദീനയില്‍ മസ്ജിദുന്നബവിയിലെ, പ്രവാചക ഭവനത്തിന്റെയും(പ്രവാചകരുടേയും, അബൂബക്കര്‍, ഉമര്‍ റളിയള്ളാഹു അന്‍ ഹുമാ ഇവരുടെ ഖബര്‍സ്ഥിതി ചെയ്യുന്ന സ്ഥലം) റൗളയുടെയും അനുബന്ധ വിശിഷ്ട സ്ഥലങ്ങളുടേയും പരിപാലകരാണ്. ഹറം കാര്യ വകുപ്പില്‍ ഉന്നത ജോലിക്കാരായ ഇവര്‍ ആഗാത്തുകള്‍ എന്നാണ് അറിയപ്പെടുന്നത്.അയ്യൂബി ഭരണകാലത്ത് നാസര്‍ ബിന്‍ സ്വലാഹുദ്ദീനാണ് വന്ധ്യത പേറുന്ന ഇവരെ ആദ്യമായി ഹറമില്‍ ജോലിക്ക് നിയമിക്കുന്നത്. അക്കാലഘട്ടത്തില്‍ ഇത്തരം ആരോഗ്യ പ്രശ്‌നങ്ങളുള്ളവരെ പാറാവ് ജോലിയില്‍ നിയമിച്ചിരുന്നതായി ചരിത്രരേഖകളില്‍ കാണാം.ഇവരുടെ വംശപരമ്പരയില്‍ എനി മൂന്ന് പേര്‍ മാത്രമാണ്, ആരോഗ്യപരമായി അവ ശരാണെങ്കിലും അവശേഷിക്കുന്നത്. അടിസ്ഥാനപരമായി എത്യോപ്യന്‍ വംശജരാണ് ആഗാത്തുകള്‍ പുരാതന കാലത്ത് രണ്ട് ഹറമുകളുമായി ബന്ധപ്പെട്ട ഒട്ടനവധി കാര്യങ്ങള്‍ ഇവരായിരുന്നു ചെയ്ത് വന്നത്ഒരു നിശ്ചിത കാലം ഹറമിന്റെ പരിപാലനത്തില്‍ വ്യാപൃതരായിരുന്നവരെയായിരുന്നു ജോലിക്ക് തെരഞ്ഞെടുക്കാറ്. പഴയ കാലത്ത് എത്യോപ്പയിലെ
സഊദി എംബസി വഴി ഹജ്ജ് ഔഖാഫ് മന്ത്രാലമായിരുന്നു ഇവരുടെ യാത്രയും നിയമനവും കൈകാര്യം ചെയ്തിരുന്നത്. ഹറം കാര്യ വകുപ്പ് മേധാവികള്‍ക്ക് ലഭിക്കുന്ന അപേക്ഷ പരിഗണിക്കപ്പെട്ടാല്‍ പിന്നീട് ഇവരെ സഊദി പൗരത്വം നല്‍കി ആദരിക്കുകയാണ് പതിവ്. അവസാനമായി ഇത്തരം പോസ്റ്റില്‍ നിയമനം നടന്നിട്ട് 43 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു.
ബാബ് ജിബ്രീലിനും ബാബു നിസാഇന്നും ഇടയില്‍ പഴയ ഹറമിനകത്തായി സുഹ്ഫത്തിന്റെ ആള്‍ക്കാള്‍(അസ്ഹാബു സ്സുഹ്ഫ) ഇരുന്നിരുന്ന ഉയര്‍ത്തി കെട്ടിയ തറയുടെ കിഴക്ക് വശം ഇവരുടെ വിശ്രമമുറിയുണ്ട്. പണ്ട് ഇവര്‍ രാത്രികാലങ്ങളില്‍ പോലും താമസിച്ചിരുന്നതും ഈ മുറിയില്‍ പ്രവാചകരുടെ ചാരത്തായിരുന്നു. ഈ ഭാഗത്ത് ഹറമിന് പുറത്ത് ആ ഗാത്തെന്ന പേരില്‍ ഒരു പുരാതന സ്ട്രീറ്റ് നിലവിലുണ്ടായിരുന്നു.ലോക നേതാക്കളും ഭരണാധികാരികളും രാജാക്കന്മാരും വിശിഷ്ടാതിഥികളും മസ്ജിദുന്നബവിയില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ പരമ്പരാഗത വേഷം ധരിച്ച് സുഗന്ധമായി ഊദ് പുകയ്ച്ച് അവരെ സ്വീകരിച്ചാനയിക്കുന്നതില്‍ ഇവരുടെ സാന്നിദ്ധ്യം ശ്രദ്ധേയമാണ്. പ്രവാചകരുടേയും(സഅ) അബൂബക്കര്‍ ഉമര്‍ (റളിയളളാഹു അന്‍ഹുമാ) എന്നിവരുടെയും ഖബര്‍സ്ഥിതി ചെയ്യുന്ന കെട്ടിനകത്തെ വരാന്തയിലേക്ക് പ്രവേശിച്ചാണ് പലപ്പോഴും ഈ പറയുന്ന നേതാക്കള്‍ സലാം പറഞ്ഞിരുന്നത്. ആ വരാന്തയിലേക്ക് പ്രവേശിക്കാന്‍ കിഴക്ക് ബഖീഇന്റെ ഭാഗത്ത് ഒരു വാതിലുണ്ട്. അതിന്റെ താക്കോല്‍ സൂക്ഷിപ്പും തുറക്കാനുള്ള അധികാരവും ഇവരില്‍ നിശ്ചിപ്തമാണ്. പഴയ കാലത്ത് അറിവില്ലായ്മയുടെ പേരില്‍ പല സന്ദര്‍ശകരും പ്രവാചകര്‍ക്കെഴുതുന്ന രൂപത്തിലുള്ള ധാരാളം എഴുത്തുകള്‍ കടലാസില്‍ എഴുതി ജാളിയുടെ വിടവിലൂടേ അകത്തേക്ക് എറിയും കൂട്ടത്തില്‍ റിയാലും ഡോളറുകളും സ്വര്‍ണ്ണ കോയിനുകള്‍ വരെയുണ്ടാവും. അതിനാല്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ ആ കെട്ടിനുളളില്‍ കയറി വൃത്തിയാക്കലും ഇവരുടെ ജോലിയായിരുന്നു. ഇപ്പോള്‍ അത്തരം ഏര്‍പ്പാടുകള്‍ പഴുതടച്ച് കാവലേര്‍പ്പെടുത്തിയിട്ടുണ്ട്. വെള്ളിയാഴ്ചകളില്‍ ഇമാം മിമ്പറില്‍ കയറുമ്പോള്‍ വാള്‍ എടുത്ത് നല്‍കല്‍ സ്ത്രീജനങ്ങളുടെ സന്ദര്‍ശന സമയം കഴിഞ്ഞാല്‍ അവരെ വെളിയിലേക്ക് പറഞ്ഞയക്കല്‍ പള്ളിയില്‍ ഊദ് പുകയ്ക്കല്‍ തുടങ്ങി ഒട്ടനവധി ചെറുതും എങ്കില്‍ മഹത്തമേറിയതുമായി ജോലികള്‍ ഇവര്‍ ചെയ്ത് വരുന്നു.അവരതില്‍ വ്യാപൃതരും, തൃപ്തരുമാണ്.1988 ജനുവരി മുതല്‍ 1990 വരെയുള്ള മൂന്ന് വര്‍ഷങ്ങള്‍ ഈയുള്ളവന്‍ മദീനാ മസ്ജിദുന്നബവിയില്‍ ഖുര്‍ആന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ പള്ളിക്കകത്തുള്ള ഹറം ലൈബ്രറിയില്‍ സേവനത്തിലുണ്ടായിരുന്നു, ജീവിതത്തിലെ ഏറ്റവും സൗഭാഗ്യ നിമിഷങ്ങളെന്ന് ഇപ്പോഴും കോള്‍മയിര്‍ കൊള്ളുന്ന അക്കാലം മുതല്‍ ഇവരുമായി നേരിട്ട് ബന്ധം ഉണ്ടായിരുന്നു.ഇവരുടെ താമസസ്ഥലത്ത് ചെന്നാല്‍ അതിഥി സല്‍ക്കാരക്കാരായ ഇവരില്‍ നിന്നും ഒട്ടകപ്പാല്‍ മദീനാ ഈത്തപ്പഴങ്ങളായ അജുവയും, അമ്പറും, ഖഹ് വയും റൊട്ടിയും, വെണ്ണയും ലബനും ലഭിക്കുമായിരുന്നു ഹറമിന്നകത്ത് തൃപ്തിയോടെ ഒരു സല്‍ക്കാരം ലഭിക്കുന്നത് ഞങ്ങളാരും ഒഴിവാക്കാറില്ലായിരുന്നു. പില്‍ക്കാലത്ത് കാലങ്ങളോളം എപ്പോഴൊക്കെ അവിടം സന്ദര്‍ശിച്ചാലും ഇവരില്‍ ആരെങ്കിലുമൊക്കെ കണ്ട് സലാം പറഞ്ഞ് പ്രാര്‍ത്ഥനക്ക് വസിയ്യത്ത് ചെയ്യാറുണ്ടു്. പ്രവാചകരുടെ(സ.അ) ചാരത്ത് തന്നെ അന്ത്യവിശ്രമം കൊള്ളാനുള്ള അവരുടെ അദമ്യമായ അന്ത്യാഭിലാഷവും പ്രാര്‍ത്ഥനയും സഫലമായി. ബഖീഅ ഒര്‍ക്കതില്‍ മറമാടപ്പെട്ടു.
അദ്ദേഹത്തിന്റെ ആഖിറം അള്ളാഹു സ്വര്‍ഗ്ഗീയമാക്കിക്കൊടുക്കട്ടെ.അവരേയും
നമ്മളേയും നന്മകള്‍ ഏറ്റി ഏറ്റി അള്ളാഹു സ്വര്‍ഗാവകാശികളാക്കട്ടെ.
ജമാലുദ്ദീന്‍ മാസ്റ്റര്‍
പൊയില്‍താഴം
കുന്ദമംഗലം.