'നന്ദി റിഹാബ്, ഞങ്ങളുടെ ആര്‍ത്തവ കാലം വൃത്തിയുള്ളതാക്കിയതിന്'; വൈറലായി ബിഹാറി വിദ്യാര്‍ത്ഥിനിയുടെ കുറിപ്പ്
ബീഹാറിലെ, കത്തിഹാര്‍ ജില്ലയിലെ , ചാംപി ഗ്രാമത്തില്‍ നിന്നുള്ള ഡിഗ്രി വിദ്യാര്‍ത്ഥിനിയായ റഫീന ഖാത്തൂണിന്റെ കുറിപ്പ് റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ വി പി ആബിദാണ് ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.
ന്യൂഡല്‍ഹി: 'എന്റെ ജീവിതത്തില്‍ സാനിറ്ററി പാഡുകള്‍ക്ക് യാതൊരു തരത്തിലുള്ള പ്രാധാന്യവും ഉണ്ടായിരുന്നില്ല. ഞങ്ങളുടെ ഗ്രാമത്തില്‍ 99% സ്ത്രീകളും സാനിറ്ററി നാപ്കിന്‍സ് ഉപയോഗിക്കുന്നവരല്ല. എന്റെ ഗ്രാമത്തിലെ സ്ത്രീകളില്‍ ഭൂരിപക്ഷവും ഉപയോഗിക്കുന്നത് പഴകിയ വൃത്തിയില്ലാത്ത തുണികളും, വലിയ കട്ടിയുള്ള തരത്തിലുള്ള ഇലകളെല്ലാമാണ്'. സാനിറ്ററി നാപ് കിന്‍ ഉപയോഗത്തിന് ബിഹാറിലെ ഗ്രാമീണ യുവതികളെ പര്യാപ്തമാക്കിയതിന് റിഹാബ് ഇന്ത്യാ ഫൗണ്ടേഷന് നന്ദി അറിയിച്ചുകൊണ്ട് ബിഹാറിലെ ബിരുദ വിദ്യാര്‍ഥിനി എഴുതിയ കുറിപ്പിലെ വരികളാണിത്. ബീഹാറിലെ, കത്തിഹാര്‍ ജില്ലയിലെ , ചാംപി ഗ്രാമത്തില്‍ നിന്നുള്ള ഡിഗ്രി വിദ്യാര്‍ത്ഥിനിയായ റഫീന ഖാത്തൂണിന്റെ കുറിപ്പ് റിഹാബ് ഇന്ത്യാ ഫൗണ്ടേഷന്‍ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ വി പി ആബിദാണ് ഫേസ്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്.
കുറിപ്പിന്റെ പൂര്‍ണ രൂപം:
'ബീഹാറിലെ, കത്തിഹാര്‍ ജില്ലയിലെ , ചാംപി ഗ്രാമത്തില്‍ നിന്നുള്ള ഡിഗ്രി വിദ്യാര്‍ത്ഥിനിയായ റഫീന ഖാത്തുന്‍ , തുണി കൊണ്ട് നിര്‍മ്മിച്ച സാനിറ്ററി നാപ്കിനുകള്‍ ഉപയോഗിക്കുന്ന തരത്തില്‍ എങ്ങനെ ശാക്തീകരിക്കപ്പെട്ടുവെന്നും പരിസ്ഥിതിയെ സംരക്ഷിക്കുന്നതില്‍ അവളുടെ സംഭാവന ഏത് തരത്തില്‍ സഹായിച്ചതെന്നും പങ്കുവെക്കുന്നു. '
'തുണി കൊണ്ടുള്ള സാനിറ്ററി നാപ്കിന്‍ എന്ന ചിന്ത എന്നെ സംബന്ധിച്ചിടത്തോളം പുതിയ ഒരു അറിവായിരുന്നു. എന്റെ ജീവിതത്തില്‍ സാനിറ്ററി പാഡുകള്‍ക്ക് യാതൊരു തരത്തിലുള്ള പ്രാധാന്യവും ഉണ്ടായിരുന്നില്ല. ഞങ്ങളുടെ ഗ്രാമത്തില്‍ 99% സ്ത്രീകളും സാനിറ്ററി നാപ്കിന്‍സ് ഉപയോഗിക്കുന്നവരല്ല. എന്റെ ഗ്രാമത്തിലെ സ്ത്രീകളില്‍ ഭൂരിപക്ഷവും ഉപയോഗിക്കുന്നത് പഴകിയ വൃത്തിയില്ലാത്ത തുണികളും, വലിയ കട്ടിയുള്ള തരത്തിലുള്ള ഇലകളെല്ലാമാണ്. ചിലപ്പോഴെല്ലാം പഴകിയ തുണികളുടെ അപര്യാപ്തത മൂലം വഴിയില്‍ നിന്ന് ലഭിക്കുന്ന ചളി പിടിച്ച തുണികളും പ്ലാസ്റ്റികിനോട് സാമ്യമുള്ള കട്ടിയുള്ള പേപ്പറുകള്‍ വരെ ഉപയോഗിച്ച സമയങ്ങള്‍ വരെയുണ്ട്'.
ബസാറുകളില്‍ സാനിറ്ററി നാപ്കിന്‍സുകള്‍ ലഭ്യമാണ്. പക്ഷെ അത് വില കൊടുത്തു വാങ്ങിക്കുക എന്നത് എന്റെ സാഹചര്യത്തില്‍ ജീവിക്കുന്ന സ്ത്രീകള്‍ക്ക് വിദൂര സ്വപ്നങ്ങളില്‍ പെട്ടതാണ്. ഒരു പാക്കറ്റ് നാപ്കിന്റെ വില കൊടുത്താല്‍ 2 കിലോ സവാളയോ മറ്റ് ഭക്ഷ്യ വസ്തുകളോ വാങ്ങിക്കാന്‍ സാധ്യമാവും എന്നതാണ് ഞങ്ങളില്‍ പലരും ചിന്തിക്കുക.
ആര്‍ത്തവ ശുചിത്വവുമായി ബന്ധപ്പെട്ട് ഞങ്ങള്‍ ഗ്രാമീണ പരിസരത്ത് ജീവിക്കുന്ന സ്ത്രീകള്‍ അനുഭവിക്കുന്ന ചില പ്രശ്‌നങ്ങളുണ്ട്.
അതില്‍ ആദ്യത്തെ പ്രശ്‌നം അടച്ച ഇടങ്ങളുടെ അഭാവമാണ്. അതായത്, ഞങ്ങളുടെ മിക്ക ഗ്രാമീണ വീടുകളിലും വിസര്‍ജനത്തിനും കുളിക്കുന്നതിന്നും പ്രത്യേകമായി അടച്ച ഇടങ്ങളില്ല, അത് കൊണ്ട് തന്നെ തുറസ്സായ സ്ഥലങ്ങളില്‍ വിസര്‍ജ്ജനവും, കുളങ്ങളിലും കനാലുകളിലും നദിയിലും മറ്റും മറയില്ലാതെ കുളിക്കേണ്ട അവസ്ഥ വരുന്നു. രഹസ്യ സ്വഭാവമില്ലാത്തതിനാല്‍, വസ്ത്രങ്ങള്‍ ധരിച്ച് തന്നെ നദിയിലും മറ്റും കുളിക്കുന്നു, ഇത് ശരീരത്തിലുടനീളം, പ്രത്യേകിച്ച് ജനനേന്ദ്രിയത്തില്‍ അടിഞ്ഞു കൂടുന്ന ഈര്‍പ്പം വര്‍ദ്ധിപ്പിക്കും, അങ്ങനെ നിരവധി രോഗങ്ങള്‍ക്ക് ഇത് കാരണമാകുന്നു.
എന്ത് കൊണ്ട് ഞങ്ങളുടെ വീടുകളില്‍ ഒരു ശുചിമുറി ഒരുക്കാന്‍ ഗൃഹനാഥന് സാധിക്കാത്തത് എന്ന് ചോദിച്ചാല്‍ വര്‍ഷത്തില്‍ രണ്ട് തവണ വീതം വരുന്ന പ്രളയം കാരണം വീടും കൃഷി സ്ഥലവുമെല്ലാം വെള്ളം കയറി നശിപ്പിക്കപ്പെടുമ്പോള്‍ വീടിന്റെ അറ്റകുറ്റപണികള്‍ക്ക് ഇടയില്‍ ശുചിത്വ പ്രശ്‌നങ്ങള്‍ക്ക് ഉള്ള മുന്‍ഗണന അവസാനത്തേതായി മാറുന്നു.
ഗ്രാമത്തിലെ മറ്റൊരു പ്രധാന പ്രശ്‌നമാണ് വിദ്യഭ്യാസത്തിന്റെ കുറവ് എന്നത്. ഒരിക്കല്‍ ഗ്രാമത്തില്‍ ഒരു കൂട്ടം വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ വരുകയും, അവര്‍ ഗ്രാമത്തിലെ വീടുകളില്‍ കയറി സ്ത്രീകള്‍ക്കെല്ലാം സാനിറ്ററി നാപ്കിന്‍സുകള്‍ ഫ്രീ ആയി നല്‍കി കൊണ്ടിരിക്കുകയുമായിരുന്നു. ഈ പ്രവര്‍ത്തി കണ്ട ഒരു പറ്റം ഗ്രാമവാസികള്‍ ആ ചെറുപ്പക്കാരെ ഗുരുതരമായി അക്രമിക്കാന്‍ ശ്രമിച്ച സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്.
സ്ത്രീകളിലെ ആര്‍ത്തവവുമായി സംബന്ധിച്ച കാര്യങ്ങളിലെ സംസാരം ഞങ്ങളുടെ ഗ്രാമത്തില്‍ സംസാരിക്കാന്‍ കൊള്ളാവുന്ന ഒന്നായിരുന്നില്ല. അതായിരുന്നു കാരണം.
തുഛമായ ദിവസ വേതനത്തില്‍ സാനിറ്ററി പാഡുകള്‍ വാങ്ങിക്കുക എന്നത് ഞങ്ങളെ പോലുള്ള ഗ്രാമീണ സ്ത്രീകള്‍ക്ക് സ്വപ്നം കഴിയുന്ന ഒന്നായിരുന്നില്ല. അതിന്റെ പ്രധാന കാരണം എന്റെ ഗ്രാമത്തിലെ ജനസംഖ്യ തന്നെയാണ്. ഓരോ വീട്ടിലെയും ഗൃഹനാഥന്റെ ദിവസ വേതനം 200 രൂപയില്‍ കവിയില്ല. അത് കൊണ്ട് തന്നെ വീട്ടിലെ മൂന്നും നാലും അതിലധികവും വരുന്ന സ്ത്രീകള്‍ക്ക് സാനിറ്ററി പാഡ് വാങ്ങുന്നതിനേക്കാള്‍ അടിസ്ഥാന ആവിശ്യമായ ഭക്ഷണത്തിന് വേണ്ടിയാണ് അത് ചെലവഴിക്കുക.
റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ ഏറ്റെടുത്ത് നടത്തുന്ന ഒരു ഗ്രാമമാണ് എന്റേത്. കുട്ടികളുടെ വിദ്യാഭ്യാസ പുരോഗതിക്ക് വേണ്ടിയും ഞങ്ങളുടെ മറ്റു സാമൂഹിക സാമ്പത്തിക ഉന്നമനത്തിനും ഒരു കമ്മ്യൂണിറ്റി സെന്റര്‍ ഗ്രാമത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഞങ്ങള്‍ കുറച്ച് പെണ്‍കുട്ടികള്‍ റിഹാബിന്റെ സഹായത്തോടെ ഈ കമ്മ്യൂണിറ്റി സെന്ററില്‍ വെച്ച് ടൈലറിംങ് പഠിക്കുന്നുണ്ട് . 5 ടൈലറിംങ് മെഷീന്‍ ഞങ്ങളുടെ കൈവശമുണ്ട് .
ലോക്ഡൗണ്‍ പ്രഖ്യാപിച്ചത് കാരണം പല തരത്തിലുള്ള വീഡിയോ ക്ലാസുകള്‍ കേള്‍ക്കല്‍ പതിവാക്കിയിരുന്നു. അതിനിടയിലാണ് ഞാന്‍ അത് ശ്രദ്ധിച്ചത്. ആര്‍ത്ഥവത്തെ കുറിച്ച് സംസാരിക്കുന്ന ഒരു തുറന്ന വീഡിയോ കോണ്‍ഫറന്‍സ് , ഞാനും എന്റെ സുഹ്രുത്തുക്കളും ചേര്‍ന്ന് ആ ചര്‍ച്ച കണ്ടു , ആ ചര്‍ച്ചയുടെ രണ്ടാം ഘട്ടം എന്ന നിലയില്‍ ഹ്യൂമന്‍സ് ഫോര്‍ ഹ്യുമാനിറ്റി എന്ന സംഘടനയുടെയും താരിനി ഫൗണ്ടേഷന്‍ എന്ന സംഘടനയുടെയുടെയും വക്താക്കളായ ഡോ. അനുരാഗ് ചൗഹാന്‍ , ആര്‍ത്തിക, ജല്‍പ വിത്ത്‌ലാനി എന്നിവരുടെ നേതൃത്വത്തില്‍ റിഹാബ് ഇന്ത്യ ഫൗണ്ടേഷന്‍ ഞങ്ങളുടെ ഗ്രാമത്തിലെ സ്ത്രീകള്‍ക്ക് വേണ്ടി എങ്ങനെ ചിലവ് കുറഞ്ഞ രീതിയില്‍ ക്ലോത്ത് പാഡുകള്‍ തയ്യാറാക്കാം എന്ന് ഒരു വെര്‍ച്യുല്‍ വര്‍ക്ക്‌ഷോപ്പിലൂടെ പഠിപ്പിച്ചു. കുറേ അതികം വളണ്ടിയര്‍മാരുടെ സഹായത്തോടെ ഈ ആര്‍ത്ഥവ ചര്‍ച്ചകള്‍ ഗ്രാമത്തിലെ മറ്റ് കുടുംബിനികളായ സ്ത്രീകളിലേക്കും എത്തിച്ചു. ഇന്ന് ഞങ്ങളുടെ ഗ്രാമത്തില്‍ സ്ത്രീകള്‍ ആര്‍ത്ഥവത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നു. പാഡുകള്‍ ഉപയോഗിക്കേണ്ടതിന്റെ ആവശ്യകത അവര്‍ക്ക് മനസ്സിലായിരിക്കുന്നു.
ഞങ്ങളുടെ ഒരു ടൈലറിംങ് യൂണിറ്റ് മുഖാന്തരം എന്റെ ഗ്രാമത്തിലേക്ക് ആവശ്യമുള്ള ക്ലോത്ത് പാഡുകള്‍ നിര്‍മിച്ച് കൊണ്ടിരിക്കുകയാണ്.
ക്ലോത്ത് പാഡുകള്‍ ഉപയോഗ ശൂന്യമാകുന്ന ഒന്നല്ല, അത് പുനരുപയോഗിക്കാന്‍ സാധ്യമായതാണ്. സാധാരണ പാഡുകളെ അപേക്ഷിച്ച് അത് പരിസ്ഥിതിയെ മലിനപ്പെടുത്തുന്നതിന്റെ അളവ് വലിയ ഒരു ശതമാനം കറക്കുന്നു.
ഇപ്പോള്‍ ഞങ്ങളുടെ ടൈലറിംങ് യൂണിറ്റിലെ മുഴുവന്‍ ആളുകളുടെയും വീട്ടിലും കുടുംബത്തിലും ഉള്ളവര്‍ ഈ പാഡുകളാണ് ഉപയോഗിക്കുന്നത്.
ഞങ്ങളുടെ ഗ്രാമത്തിലെ മുഴുവന്‍ സ്ത്രീകള്‍ക്കും ആവശ്യമായ ക്ലോത്ത് പാഡുകള്‍ നിര്‍മിക്കുകയാണ് ഇന്ന് ഞങ്ങളുടെ ആദ്യ ലക്ഷ്യം. ദിവസം 15 ഓളം പാഡുകള്‍ ഞങ്ങളുടെ ഒഴിവ് സമയങ്ങളില്‍ നിര്‍മിക്കുന്നുണ്ട്.
ബീഹാറിലെ ഗ്രാമങ്ങള്‍ എല്ലാം ഞങ്ങളുടെതിന് സമാനമായതിനാല്‍ ഈ തരത്തില്‍ പാഡുകള്‍ നിര്‍മിച്ച് വിപണികളില്‍ എത്തിക്കലാണ് ഞങ്ങളുടെ മറ്റൊരു ലക്ഷ്യം. അതിന് വേണ്ട സാഹചര്യങ്ങള്‍ ഞങ്ങള്‍ തന്നെ സൃഷ്ടിക്കുന്നുണ്ട്.
നന്ദി റിഹാബ് , ഞങ്ങളുടെ ആര്‍ത്തവത്തെ ശുചിത്വമുള്ളതാക്കി തന്നതിന്.
"ബീഹാറിലെ, കത്തിഹാർ ജില്ലയിലെ , ചാംപി ഗ്രാമത്തിൽ നിന്നുള്ള ഡിഗ്രി വിദ്യാർത്ഥിനിയായ റഫീന ഖാത്തുൻ , തുണി കൊണ്ട്...
Posted by VP Abid on Saturday, November 7, 2020