'പോലിസ് കൊലപ്പെടുത്തിയ മനുഷ്യരുടെ ഉറ്റവരുടെ കണ്ണീര് മാത്രം മതി പിണറായി ചാരമാവാന്‍'
'നിരന്തരം കലാപാഹ്വാനം നടത്തുന്ന പ്രതീഷ് വിശ്വനാഥടക്കമുള്ള ഹിന്ദുത്വ ഭീകരര്‍ക്ക് സംരക്ഷണം നല്‍കുന്ന അതേ പോലീസ് തന്നെയാണ് നിസ്സാര കുറ്റങ്ങളുടെ/ആരോപണത്തിന്റെ പേരില്‍ കസ്റ്റഡയിലെടുത്ത മനുഷ്യരെ തല്ലിയും ഉരുട്ടിയും കൊല്ലുന്നത്'. ജംഷീദ് ഫേസ്ബുക്കില്‍ കുറിച്ചു.
കോഴിക്കോട്: എറണാകുളം ഉദയംപേരൂര്‍ പോലിസ് അറസ്റ്റ് ചെയ്ത പ്രതി കസ്റ്റഡിയിലിരിക്കെ മരിച്ച സംഭവത്തില്‍ ഹൃദയം തൊടുന്ന കുറിപ്പുമായി ജംഷീദ് പള്ളിപ്രം.
'കോട്ടയം മെഡിക്കല്‍ കോളജിന് മുന്നില്‍ നിന്നും പൊട്ടിക്കരയുന്ന ഉപ്പയുടെ രംഗം ഇനിയും മനസ്സില്‍ നിന്ന് പോയിട്ടില്ല. എന്തൊരു വേദനായണത്. കേരള ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കസ്റ്റഡി കൊലപാതകം റിപ്പോര്‍ട്ട് ചെയ്ത ഭരണം ഒരുപക്ഷെ പിണറായി വിജയന്റെ ഭാരണകാലമായിരിക്കും. പോലിസ് കൊലപ്പെടുത്തിയ മനുഷ്യരുടെ ഉറ്റവരുടെ കണ്ണീര് മാത്രം മതി പിണറായി ചാരമാവാന്‍'. ജംഷീദ് ഫേസ്ബുക്കില്‍ കുറിച്ചു.
എറണാകുളം ഉദയംപേരൂര്‍ പോലിസ് അറസ്റ്റ് ചെയ്ത കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ഷെഫീഖാണ് കസ്റ്റഡിയിലെരിക്കേ മരിച്ചത്. ഷഫീഖിനെ കോട്ടയം മെഡി. കോളജില്‍ പ്രവേശിപ്പിച്ചതിനു പിന്നാലെയാണ് മരണപ്പെട്ടത്. കൊവിഡ് സെന്ററില്‍ റിമാന്‍ഡില്‍ കഴിയവേ അപസ്മാരമുണ്ടായെന്ന് ജയില്‍ അധികൃതര്‍ പറഞ്ഞു. അതേസമയം ഷഫീഖിന്റെ തലയില്‍ മുറിവുകളുണ്ടെന്നും പോലിസ് മര്‍ദനമേറ്റെന്നും ബന്ധുക്കള്‍ ആരോപിച്ചു.
ഫേസുബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കോട്ടയം മെഡിക്കല്‍ കോളജിന് മുന്നില്‍ നിന്നും പൊട്ടിക്കരയുന്ന ഉപ്പയുടെ രംഗം ഇനിയും മനസ്സില്‍ നിന്ന് പോയിട്ടില്ല. എന്തൊരു വേദനായണത്.
' എന്റെ മകനെ ഒരിക്കലും തിരിച്ചുക്കിട്ടില്ലെന്ന് എനിക്കറിയാം. എന്നാല്‍ മറ്റൊരു പിതാവിനും എന്റെ ഗതി വരരുത്. ഈ അച്ഛനോട് ദയ തോന്നണം.'
രാജന്റെ കസ്റ്റഡി മരണത്തിന് ശേഷം കലങ്ങിയ കണ്ണുകളോടെ ഈച്ചരവാര്യര്‍ പറഞ്ഞ ഈ വാക്കുകള്‍ ഒരു നോവായി ഇന്നും നമ്മുടെ ഉള്ളിലുണ്ടാവും.
രാജനെ വധിച്ച പോലീസ് വീണ്ടും കൊലപാതകം തുടര്‍ന്നു. അവസാനം ഇന്നലെ ഷെഫീഖിനെ കൊല്ലുന്നത് വരെ. പക്ഷേ രാജന്‍ കേസോളം ഒരു കൊലപാതകവും ഇവിടെ കുറ്റമായിട്ടില്ല.
കേരള ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കസ്റ്റഡി കൊലപാതകം റിപ്പോര്‍ട്ട് ചെയ്ത ഭരണം ഒരുപക്ഷെ പിണറായി വിജയന്റെ ഭാരണകാലമായിരിക്കും.
പോലീസ് കൊലപ്പെടുത്തിയ മനുഷ്യരുടെ ഉറ്റവരുടെ കണ്ണീര് മാത്രം മതി പിണറായി ചാരമാവാന്‍.
നിരന്തരം കലാപാഹ്വാനം നടത്തുന്ന പ്രതീഷ് വിശ്വനാഥടക്കമുള്ള ഹിന്ദുത്വ ഭീകരര്‍ക്ക് സംരക്ഷണം നല്‍കുന്ന അതേ പോലീസ് തന്നെയാണ് നിസ്സാര കുറ്റങ്ങളുടെ/ആരോപണത്തിന്റെ പേരില്‍ കസ്റ്റഡയിലെടുത്ത മനുഷ്യരെ തല്ലിയും ഉരുട്ടിയും കൊല്ലുന്നത്.
ഡസണ്‍ കണക്കിന് കസ്റ്റഡി കൊലപാതകം. അത്രയോളം വ്യാജ ഏറ്റുമുട്ടല്‍. ചോര കൊണ്ട് രാഷ്ട്രീയം തുടങ്ങിയ പിണറായി വിജയനെന്ന രക്തദാഹിക്ക് ഇനിയും എത്ര മനുഷ്യരുടെ ചോരയാണ് വേണ്ടത്..!?.
കോട്ടയം മെഡിക്കൽ കോളേജിന് മുന്നിൽ നിന്നും പൊട്ടിക്കരയുന്ന ഉപ്പയുടെ രംഗം ഇനിയും മനസ്സിൽ നിന്ന് പോയിട്ടില്ല. എന്തൊരു...
Posted by ജംഷിദ് പള്ളിപ്രം on Thursday, January 14, 2021