മൂലമ്പള്ളിയിലെ ദരിദ്രരോട് കാണിക്കാത്ത അനുകമ്പ മരടിലെ സമ്പന്ന ഫ്ലാറ്റുടമകളോട് കാട്ടണോ ? ഷമ്മി തിലകൻ

Update: 2019-09-13 14:07 GMT

കൊ​ച്ചി: മൂ​ല​മ്പള്ളി​യി​ലെ ദ​രി​ദ്ര​രോ​ടു കാ​ണി​ക്കാ​ത്ത അ​നു​ക​മ്പ മ​ര​ടി​ലെ സമ്പന്ന ഫ്ളാ​റ്റു​ട​മ​ക​ളോ​ടു കാ​ട്ട​ണോ എ​ന്നു വി​മ​ര്‍​ശി​ച്ചു ന​ട​ന്‍ ഷ​മ്മി തി​ല​ക​ന്‍. ഫേ​സ്ബു​ക്ക് കു​റി​പ്പി​ൽ മ​ര​ടി​ലെ ഫ്ളാ​റ്റു​ക​ള്‍ പൊ​ളി​ക്കാ​തി​രി​ക്കാ​ന്‍ സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ളെ ചോ​ദ്യം ചെയ്യുകയാണ് ന​ട​ൻ.


ഷമ്മി തിലകന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം കാണാം

#മൂലമ്പള്ളിയിലെ_ദരിദ്രരോട്_കാണിക്കാത്ത_അനുകമ്പ_മരടിലെ_സമ്പന്ന_ഫ്ലാറ്റുടമകളോട്_കാട്ടണോ..?! തീരദേശ പരിപാലന നിയമം ഉൾപ്പെടെയുള്ള നിയമങ്ങൾ കൊണ്ടുവന്നിരിക്കുന്നത് പാലിക്കാനാണ്..! സമ്പന്നരെന്നോ, ദരിദ്രരെന്നോ ഇല്ലാതെ #ഇനിവരുന്ന_തലമുറയ്ക്ക്_ഇവിടെ_വാസം_സാധ്യമാക്കാനാണ്..! അതിനു തുരങ്കം വെക്കുന്ന ഇത്തരം റിയൽ എസ്റ്റേറ്റ് മാഫിയകളേയും, യാതൊരു ഉളുപ്പുമില്ലാതെ ഇത്തരം ഫ്രോഡുകളെ സപ്പോർട്ട് ചെയ്യുന്ന നഗരസഭകളേയും, ഇത്തരക്കാർക്ക് ഓശാന പാടി കൊണ്ട് നിയമത്തിൽ വരെ ഇളവുകൾ #ഒപ്പിച്ചു നൽകുന്ന രാഷ്ട്രീയ കോമരങ്ങളേയും മറ്റും എന്ത് പേര് ചൊല്ലിയാണ് വിളിക്കേണ്ടത്..?

ഇത്തരം സാമൂഹ്യദ്രോഹികളുടെ നിർമ്മാണ അനുമതിക്കും, ഒക്യുപൻസിക്ക് വേണ്ടിയുമൊക്കെ ബഹു.ഹൈക്കോടതിയിലും മറ്റും വീറോടെ വാദിച്ച് സ്വയം തോറ്റ് കൊടുത്ത്, കാലാകാലങ്ങളായി #നിയമ_നിഷേധികളെ മാത്രം വിജയിപ്പിച്ചു കൊണ്ടിരിക്കുന്ന നഗരസഭകളുടെ #വക്കീലേമാന്മാരെ എന്താ ചെയ്യേണ്ടത്..? #ഒന്നും_ചെയ്യാനാവില്ലെന്നറിയാം..! കാരണം, നിയമമെന്ന കൈയാമം നമ്മുടെ കൈകളെ ബന്ധിച്ചിരിക്കുന്നു.

പക്ഷേ ഇങ്ങനെ പോയാൽ..; ആ കൈയാമം #ആയുധമാക്കി ആഞ്ഞടിക്കുന്ന സമയം വിദൂരമല്ല എന്ന് എല്ലാ #മലരുകളും അറിയേണ്ടതുണ്ട് എന്നുമാത്രം തൽകാലം പറയുന്നു.



Full View


Similar News