പി ജെ ജെയിംസ്
കോശ സൂക്ഷ്മാണു അധിഷ്ഠിത ചികിത്സാ ഗവേഷണത്തിനു വേണ്ടി തിരുവന്തപുരത്ത് (ആക്കുളം) ആരംഭിക്കുന്ന രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജി യുടെ രണ്ടാം കാമ്പസിന് മുന്‍ ആര്‍എസ്എസ് സര്‍സംഘചാലക് ഗോള്‍വാള്‍ക്കറിന്റെ പേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നു. ജീന്‍ ചികിത്സയും സ്റ്റെം സെല്‍ മാറ്റി വെക്കല്‍, സൂക്ഷ്മാണു ഗവേഷണവുമായി ബന്ധപ്പെട്ട രോഗപ്രതിരോധം തുടങ്ങിയവയായിരിക്കും ഗവേഷണ കേന്ദ്രത്തിന്റെ ഊന്നല്‍. ജൈവ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട കമ്പനികള്‍ക്ക് ടെസ്റ്റ് ആന്റ് പ്രൂഫിനു ള്ള സൗകര്യവും ഇവിടെയുണ്ടാകും.
ഇതു പറയുമ്പോള്‍, ജീന്‍ ഗവേഷണം, ജൈവ സാങ്കേതിക വിദ്യ തുടങ്ങിയ കാര്യങ്ങളില്‍ ഇന്നത്തേതു പോലെ ചിന്തിക്കാന്‍ ആവാതിരുന്ന കാലത്ത്, കേരളത്തിലെ നീചജന്മങ്ങളെ സങ്കരയിന പ്രജനന (രൃീ ൈയൃലലറശിഴ)ത്തിലൂടെ വംശീയമായി ഉയര്‍ത്തിക്കൊണ്ടു വരുന്നതില്‍ പ്രത്യേക താല്പര്യമുണ്ടായിരുന്ന മഹാദേഹമായിരുന്നു ഗോള്‍വാള്‍ക്കര്‍ എന്നതു കൂടി ഓര്‍ക്കേണ്ടതുണ്ട്. 1960 ഡിസംബര്‍ 17 ന് ഗുജറാത്ത് സര്‍വകലാശാലയുടെ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സ് സംഘടിപ്പിച്ച പ്രഭാഷണത്തിലാണ് കേരളത്തെ സംബന്ധിച്ച തന്റെ 'വംശീയ വീക്ഷണം' ഗോള്‍വാള്‍ക്കര്‍ അവതരിപ്പിച്ചത്.
മൃഗങ്ങളില്‍ സങ്കരയിന പ്രജനനം നടത്തുന്ന ആധുനിക ശാസ്ത്രജ്ഞര്‍ മനുഷ്യരില്‍ അതു പ്രയോഗിക്കുന്നതിന് ധൈര്യം കാട്ടാത്തതിനെ വിമര്‍ശിച്ചു കൊണ്ടും, തങ്ങളുടേതായ രീതിയില്‍ കേരളത്തില്‍ അതിനു ധൈര്യം കാട്ടിയ 'നമ്മുടെ പൂര്‍വികരെ' ശ്ലാഘിച്ചു കൊണ്ടുമാണ് ഗോള്‍വാള്‍ക്കര്‍ പ്രസംഗം ആരംഭിച്ചതു തന്നെ. നമ്പൂതിരി ബ്രാഹ്‌മണരെ കേരളത്തില്‍ കുടിയിരുത്തി, ഹിന്ദുക്കളിലെ താഴ്ന്ന വംശങ്ങളെ ഉയര്‍ന്ന വംശത്തെ ഉപയോഗിച്ച് രൃീ ൈയൃലലറശിഴ നടത്തി ഹിന്ദുത്വവല്‍കരണം സാധ്യമാക്കുന്ന വിദ്യ ഇന്ത്യയില്‍ നേരത്തെ പ്രയോഗിച്ച കാര്യമാണ് ഗോള്‍വാള്‍ക്കര്‍ വിശദീകരിച്ചത്.
അതിന്‍ പ്രകാരം, ഹിന്ദുമതത്തിലെ കീഴ്ജാതി സ്ത്രീകളുടെ ആദ്യത്തെ കുട്ടി നമ്പൂതിരിയുടേതാണെന്ന് ഉറപ്പു വരത്തക്കവിധം 'ആദ്യരാത്രി' ഉയര്‍ന്ന വംശത്തില്‍ പെട്ട നമ്പൂതിരിയോടൊപ്പം കഴിഞ്ഞതിനു ശേഷമേ, സ്വഭര്‍ത്താവിനൊപ്പം കഴിയാന്‍ അനുവദിച്ചിരുന്നുവെന്ന് ഗോള്‍വാള്‍ക്കര്‍ തന്റെ പ്രഭാഷണത്തില്‍ അഭിമാനപൂര്‍വ്വം ചൂണ്ടിക്കാട്ടി (കൂടുതല്‍ വിവരങ്ങള്‍ക്ക്, ഛൃഴമിശലെൃ, ജനുവരി 2, 1961 കാണുക) അങ്ങേയറ്റം നീചവും മ്ലേച്ഛവുമായ ഈ 'വംശീയ വാദം' അവതരിപ്പിച്ചിട്ടും സര്‍വകലാശാലയിലെ ശാസ്ത്ര ഗവേഷകരും പണ്ഡിത ശിരോമണി കളും പ്രതിഷേധിച്ചില്ലെന്നും എല്ലാം വിനയത്തോടെ കേട്ടിരുന്നുവെന്നും രേഖപ്പെടുത്തിയിരിക്കുന്നു.
തീര്‍ച്ചയായും, ആധുനിക ശാസ്ത്രജ്ഞര്‍ മനുഷ്യരില്‍ രൃീ ൈയൃലലറശിഴ നടത്തി 'വംശീയമായ മെച്ചപ്പെടുത്തലിലൂടെ 'ഉയര്‍ന്ന ജന്മങ്ങള്‍' വളര്‍ത്തിക്കൊണ്ടുവരുന്നതിനു മടിച്ചു നിന്നതിനെ വിമര്‍ശിക്കുകയും കേരളത്തെ വംശീയമായി ഉയര്‍ത്തുന്നതില്‍ പ്രത്യേക താല്പര്യം കാട്ടിയിരുന്ന മനുവാദികളെ ശ്ലാഘിക്കുകയും ചെയ്ത ഗോള്‍വാള്‍ക്കറുടെ പേരില്‍, ജീന്‍ ഗവേഷണവും ജൈവ സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട സര്‍വകലാശാല കൊണ്ടുവരുന്നത്, ആര്‍എസ്എസ് രാജ്യഭരണം നിയന്ത്രിക്കുന്ന ഈ സന്ദര്‍ത്തില്‍, അത്ഭുതകരമല്ല. ഡോക്ടര്‍ അംബേദ്കറുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ റിപ്പബ്ലിക്കന്‍ ഭരണഘടനക്കു പകരം മനുസ്മൃതി ഇന്ത്യന്‍ ഭരണഘടനയാക്കണമെന്ന് ആര്‍എസ്എസ് വാദിച്ചത് ഗോള്‍വാള്‍ക്കറു ടെ നേതൃത്വത്തിലായിരുന്നു (ഛൃഴമിശലെൃ, നവംബര്‍ 30,1949, ജനുവരി 11, 1950 കാണുക). ഇന്ന് മനുസ്മൃതിയിലധിഷ്ഠിതമായ ഹിന്ദുത്വ രാഷ്ട്ര നിര്‍മ്മാണ പ്രക്രിയയുടെ കൂടി ഭാഗമായി ശാസ്ത്ര ഗവേഷണസ്ഥാപനങ്ങള്‍ പോലും വിജ്ഞാനവിരോധത്തിന്റെ ആചാര്യന്മാരാല്‍ അറിയപ്പെടേണ്ടി വരുന്ന ദുരന്തകാലത്ത്, ചരിത്രം ഓര്‍ക്കുന്നത് തീര്‍ച്ചയായും പ്രസക്തമായതു കൊണ്ടു കൂടിയാണ് ഈ കുറിപ്പ്.