കര്‍ഷ സമരം: ഇന്നത്തെ ചര്‍ച്ച പ്രഹസനം; സര്‍ക്കാര്‍ പ്രതിനിധികള്‍ വന്നത് പുതുതായി ഒന്നും മുന്നോട്ടുവയ്ക്കാനില്ലാതെ
കെ സഹദേവന്‍
ഇന്ന് കര്‍ഷകരുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പൂര്‍ണ്ണമായും പ്രഹസനമായിരുന്നുവെന്ന് തുടക്കം തൊട്ടേ ബോദ്ധ്യമായിരുന്നു.
കര്‍ഷകരെ 2 മണിക്ക് ചര്‍ച്ചയ്ക്ക് വിളിച്ച് 40 മിനുട്ട് വൈകിയാണ് മന്ത്രിമാര്‍ മീറ്റിംഗ് ഹാളിലെത്തിയത്.
കര്‍ഷകര്‍ തങ്ങളുടെ മുന്‍ നിലപാടുകളില്‍ യാതൊരു മാറ്റവുമില്ലെന്ന് പ്രഖ്യാച്ചിച്ചിട്ടും പുതുതായൊന്നും മുന്നോട്ടു വെക്കാനില്ലാതെയാണ് മന്ത്രിമാര്‍ ചര്‍ച്ചയ്ക്ക് എത്തിയത്.
അതേ സമയം, 'കര്‍ഷകരുമായി മധ്യസ്ഥ ചര്‍ച്ചയില്‍ ഏര്‍പ്പെടാന്‍ ബാബ ലഖാ സിങ്ങിനെ ചുമതലപ്പെടുത്തി'യെന്നും, ' കേന്ദ്ര നിയമം നടപ്പിലാക്കുന്നതിനെക്കുറിച്ച് സംസ്ഥാനങ്ങള്‍ക്ക് തീരുമാനിക്കാം എന്ന നിര്‍ദേശം ഇന്നത്തെ ചര്‍ച്ചയില്‍ സര്‍ക്കാര്‍ മുന്നോട്ടു വെക്കാന്‍ പോകയാണ് 'എന്നൊക്കെയുള്ള പ്രചരണങ്ങള്‍ മാധ്യമങ്ങളിലൂടെ പടച്ചുവിടാന്‍ അധികൃതര്‍ ശ്രമിക്കുകയും ചെയ്തു. ചര്‍ച്ചകള്‍ക്കിടയില്‍ അത്തരത്തിലുള്ള ഒരു പ്രൊപോസലുകളും അധികാരികള്‍ മുന്നോട്ടു വെക്കുകയുണ്ടായില്ല.
സുപ്രീംകോടതിയില്‍ നിലനില്‍ക്കുന്ന കേസിന്റെ വിധി അനുസരിച്ച് കാര്യങ്ങള്‍ നീക്കാം എന്നാണ് ഒടുവില്‍ സര്‍ക്കാര്‍ അഭിപ്രായപ്പെട്ടത്. ചര്‍ച്ചയ്ക്കിടയില്‍ കൃഷി മന്ത്രി തോമറും കര്‍ഷക സംഘടനാ നേതാവ് രജേവാളും തമ്മില്‍ ചൂടേറിയ സംഭാഷണങ്ങളും നടന്നു. ജനുവരി 15ന് ഉച്ചയ്ക്ക് 12 മണിക്ക് ഒമ്പതാം റൗണ്ട് ചര്‍ച്ച തീരുമാനിക്കുകയും ചെയ്തു.
എന്നാല്‍, സുപ്രീം കോടതിയിലെ കേസുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്നും സമരം ചെയ്യാനുള്ള കര്‍ഷകരുടെ അവകാശം ഇല്ലാതാക്കാന്‍ കോടതികള്‍ക്ക് സാധ്യമല്ലെന്നും കര്‍ഷക സംഘടനാ നേതാക്കള്‍ വ്യക്തമാക്കി. ജനവരി 15ന് നടക്കുന്ന ചര്‍ച്ചയില്‍ തങ്ങള്‍ പങ്കെടുക്കുമെന്നും അവര്‍ അറിയിച്ചു.
കര്‍ഷകരുടെ പേരില്‍ കോടതിയില്‍ അന്യായം ഫയല്‍ ചെയ്തവരെയും സര്‍ക്കാര്‍ പറയുന്ന കടലാസ് സംഘടനകളെയും ജനമധ്യത്തില്‍ തുറന്ന് കാണിക്കും.
ജനുവരി 9ന് കര്‍ഷക സംഘടനകള്‍ യോഗം ചേരുന്നതാണ്.
ജനുവരി 26 ന്റെ കര്‍ഷക റിപബ്ലിക് റാലി അടക്കമുള്ള പ്രഖ്യാപിച്ച എല്ലാ പരിപാടികളുമായും മുന്നോട്ടു പോകും.
'നിയമം പിന്‍വലിച്ചാല്‍ മാത്രമേ വീട്ടിലേക്ക് മടങ്ങൂ ' എന്ന ദൃഢനിശ്ചയവുമായാണ് കര്‍ഷകര്‍ എത്തിയിരിക്കുന്നത്. വരും ദിവസങ്ങളില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് കര്‍ഷക സംഘങ്ങള്‍ കൂട്ടത്തോടെ എത്തും.