കൂടുന്ന കൊലപാതകങ്ങള്‍; അടിയന്തരശ്രദ്ധപതിയേണ്ട വിഷയം

Update: 2022-03-06 09:04 GMT

മുരളി തുമ്മാരുകുടി

കേരളത്തില്‍ പൊതുവെ അക്രമങ്ങള്‍ കൂടുന്നു എന്ന് എല്ലാക്കാലത്തും നമ്മള്‍ പറയാറുണ്ടെങ്കിലും കണക്കുകള്‍ അനുസരിച്ച് കാര്യങ്ങള്‍ അങ്ങനെയായിരുന്നില്ല. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കനുസരിച്ച് 2020ല്‍ കേരളത്തില്‍ കൊലപാതക നിരക്ക് (ഒരു ലക്ഷം ജനസംഖ്യക്ക് എത്ര കൊലപാതകങ്ങള്‍) 0.9 ആയിരുന്നു. ഇത് ഇന്ത്യന്‍ ശരാശരിയുടെ (2.2) പകുതിയിലും താഴെയാണ്.

വാസ്തവത്തില്‍ കേരളത്തില്‍ കൊലപാതകങ്ങളുടെ നിരക്ക് ലോകത്തെ ഏറ്റവും സമാധാനപരമെന്ന് നാം കരുതുന്ന രാജ്യങ്ങളുമായി (സ്വിറ്റ്‌സര്‍ലന്‍ഡ്, ന്യൂ സിലാന്‍ഡ്, യു എ ഇ, സിംഗപ്പൂര്‍) താരതമ്യം ചെയ്യാവുന്നതാണ്. കൊലപാതക നിരക്ക് ഒന്നില്‍ താഴെയുള്ള രാജ്യങ്ങളില്‍ ഭൂരിപക്ഷത്തിനും കേരള സംസ്ഥാനത്തിന്റെയത്ര ജനസംഖ്യയില്ല എന്ന് മാത്രമല്ല, ആളോഹരി പോലിസുകാരുടെ എണ്ണം കേരളത്തിലേതിലും വളരെ കൂടുതലുമാണെന്ന് കൂടി അറിയുമ്പോഴാണ് നമ്മുടെ പോലിസിങ് സംവിധാനത്തിന്റെ മികവ് മനസ്സിലാകുന്നത്.

ലോകത്ത് ഒരു വര്‍ഷത്തില്‍ കൊലപാതക നിരക്ക് പത്തിന് മുകളിലുള്ള നാല്പത് രാജ്യങ്ങളുണ്ട്. ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടക്കുന്ന രാജ്യത്ത് നിരക്ക് അന്‍പതിനു മുകളിലാണ്. അതായത് കേരളത്തിലേതിനേക്കാളും 50 മടങ്ങ്.

ഇത് മാത്രമല്ല. കേരള സംസ്ഥാനം രൂപീകരിച്ച കാലം മുതല്‍ നോക്കിക്കഴിഞ്ഞാല്‍ കൊലപാതകങ്ങളുടെ നിരക്ക് (ഒരു ലക്ഷം ജനസംഖ്യക്ക് എത്ര എന്ന കണക്കില്‍ നോക്കിയാല്‍), കേരളത്തില്‍ കൊലപാതകങ്ങളുടെ നിരക്ക് കുറഞ്ഞു വരികയായിരുന്നു. (1961ല്‍ കേരളത്തില്‍ 262 കൊലപാതകങ്ങളാണ് നടന്നത്, ജനസംഖ്യ 169 ലക്ഷം, അപ്പോള്‍ കൊലപാതക നിരക്ക് 1.55).

ഇതൊക്കെ നല്ല കാര്യം. പൊതുവെ ആളുകള്‍ക്ക് അറിയാത്തതാണ്, ആളുകള്‍ അറിയേണ്ടതുമാണ്.

പക്ഷേ മുന്‍ദിവസങ്ങളിലെ മാതൃഭൂമി റിപോര്‍ട്ട് അനുസരിച്ച് കേരളത്തിലെ കൊലപാതകങ്ങളുടെ എണ്ണം സമീപകാലത്തെ ഏറ്റവും ഉയരത്തിലാണ്, 337. (കേരള പോലിസ് വെബ്‌സൈറ്റിലും ഇതുണ്ട്, മറ്റു പത്രങ്ങള്‍ ശ്രദ്ധിക്കാത്തത് കൊണ്ടായിരിക്കണം വര്‍ത്തയാകാതിരുന്നത്).

പൊതുവെ ജനജീവിതം മന്ദഗതിയില്‍ ആയിരുന്ന 2021ല്‍ എന്തുകൊണ്ടാണ് കേരളത്തില്‍ കൊലപാതകങ്ങള്‍ കൂടിയത്?

നമ്മുടെ മുന്‍വിധിയനുസരിച്ച് മയക്കുമരുന്ന്, ക്വോട്ടേഷന്‍, മറുനാടന്‍ തൊഴിലാളികള്‍, അക്രമ രാഷ്ട്രീയം എന്നിങ്ങനെ ഒറ്റയടിക്ക് അഭിപ്രായം പറയാന്‍ എളുപ്പമാണ്. എന്നാല്‍ ഇത് കണക്കുകള്‍ അവലംബിച്ചു ചെയ്താല്‍ മാത്രമേ നമ്മുടെ കൊലപാതക നിരക്ക് കുറക്കാന്‍ പറ്റൂ.

ഏതു തരത്തിലുള്ള കൊലപാതകങ്ങളാണ് കൂടിയത്? കുടുംബത്തിനകത്തുള്ള കൊലപാതകങ്ങള്‍? സാമ്പത്തികമായ കൊടുക്കല്‍ വാങ്ങലുകളുമായി ബന്ധപ്പെട്ടത്? മയക്കുമരുന്നുമായി ബന്ധപ്പെട്ടത്? കവര്‍ച്ച? രാഷ്ട്രീയ കൊലപാതകങ്ങള്‍? മറുനാടന്‍ തൊഴിലാളികളുമായി ബന്ധപ്പെട്ടത്? ദുരഭിമാനക്കൊലകള്‍? എന്തുകൊണ്ടാണ് കേരളത്തില്‍ കൊലപാതകങ്ങള്‍ കൂടുന്നത്, ഏതു തരം കൊലപാതകങ്ങളാണ് കൂടുന്നത് എന്നതൊക്കെ ശരിയായി അപഗ്രഥിച്ചിട്ട് വേണം പരിഹാരം കണ്ടെത്താനും നടപ്പിലാക്കാനും.

പൊതുവെ താഴേക്ക് വന്നതിന് ശേഷം 2019ല്‍ ഇതുപോലൊരു ഉയര്‍ച്ച ഉണ്ടായി. ഇപ്പോള്‍ ഇതാ വീണ്ടും. ഇത് നല്ല ലക്ഷണമല്ല.

ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അടിയന്തിര ശ്രദ്ധ വേണം. 

പൂര്‍ണരൂപം

കൂടുന്ന കൊലപാതകങ്ങള്‍...

കേരളത്തില്‍ പൊതുവെ അക്രമങ്ങള്‍ കൂടുന്നു എന്ന് എല്ലാക്കാലത്തും നമ്മള്‍ പറയാറുണ്ടെങ്കിലും കണക്കുകള്‍ അനുസരിച്ച് കാര്യങ്ങള്‍ അങ്ങനെയായിരുന്നില്ല.

നാഷണല്‍ െ്രെകം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ (ചഇഞആ) കണക്കനുസരിച്ച് 2020 ല്‍ കേരളത്തില്‍ കൊലപാതക നിരക്ക് (ഒരു ലക്ഷം ജനസംഖ്യക്ക് എത്ര കൊലപാതകങ്ങള്‍) 0.9 ആയിരുന്നു. ഇത് ഇന്ത്യന്‍ ശരാശരിയുടെ (2.2) പകുതിയിലും താഴെയാണ്.

വാസ്തവത്തില്‍ കേരളത്തില്‍ കൊലപാതകങ്ങളുടെ നിരക്ക് ലോകത്തെ ഏറ്റവും സമാധാനപരമെന്ന് നാം കരുതുന്ന രാജ്യങ്ങളുമായി (സ്വിറ്റ്‌സര്‍ലന്‍ഡ്, ന്യൂ സിലാന്‍ഡ്, യു എ ഇ, സിംഗപ്പൂര്‍) താരതമ്യം ചെയ്യാവുന്നതാണ്. കൊലപാതക നിരക്ക് ഒന്നില്‍ താഴെയുള്ള രാജ്യങ്ങളില്‍ ഭൂരിപക്ഷത്തിനും കേരള സംസ്ഥാനത്തിന്റെയത്ര ജനസംഖ്യയില്ല എന്ന് മാത്രമല്ല, ആളോഹരി പോലീസുകാരുടെ എണ്ണം കേരളത്തിലേതിലും വളരെ കൂടുതലുമാണെന്ന് കൂടി അറിയുന്‌പോഴാണ് നമ്മുടെ പോലീസിംഗ് സംവിധാനത്തിന്റെ മികവ് മനസ്സിലാകുന്നത്.

ലോകത്ത് ഒരു വര്‍ഷത്തില്‍ കൊലപാതക നിരക്ക് പത്തിന് മുകളിലുള്ള നാല്പത് രാജ്യങ്ങളുണ്ട്. ഏറ്റവും കൂടുതല്‍ കൊലപാതകങ്ങള്‍ നടക്കുന്ന രാജ്യത്ത് നിരക്ക് അന്പതിന് മുകളിലാണ്. അതായത് കേരളത്തിലേതിനേക്കാളും അന്പത് മടങ്ങ്.

ഇത് മാത്രമല്ല. കേരള സംസ്ഥാനം രൂപീകരിച്ച കാലം മുതല്‍ നോക്കിക്കഴിഞ്ഞാല്‍ കൊലപാതകങ്ങളുടെ നിരക്ക് (ഒരു ലക്ഷം ജനസംഖ്യക്ക് എത്ര എന്ന കണക്കില്‍ നോക്കിയാല്‍), കേരളത്തില്‍ കൊലപാതകങ്ങളുടെ നിരക്ക് കുറഞ്ഞു വരികയായിരുന്നു. (1961 ല്‍ കേരളത്തില്‍ 262 കൊലപാതകങ്ങളാണ് നടന്നത്, ജനസംഖ്യ 169 ലക്ഷം, അപ്പോള്‍ കൊലപാതക നിരക്ക് 1.55).

ഇതൊക്കെ നല്ല കാര്യം. പൊതുവെ ആളുകള്‍ക്ക് അറിയാത്തതാണ്, ആളുകള്‍ അറിയേണ്ടതുമാണ്.

പക്ഷെ ഇന്നലത്തെ മാതൃഭൂമി റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തിലെ കൊലപാതകങ്ങളുടെ എണ്ണം സമീപകാലത്തെ ഏറ്റവും ഉയരത്തിലാണ്, 337. (കേരള പോലീസ് വെബ്‌സൈറ്റിലും ഇതുണ്ട്, മറ്റു പത്രങ്ങള്‍ ശ്രദ്ധിക്കാത്തത് കൊണ്ടായിരിക്കണം വര്‍ത്തയാകാതിരുന്നത്).

പൊതുവെ ജനജീവിതം മന്ദഗതിയില്‍ ആയിരുന്ന 2021 ല്‍ എന്തുകൊണ്ടാണ് കേരളത്തില്‍ കൊലപാതകങ്ങള്‍ കൂടിയത്?

നമ്മുടെ മുന്‍വിധിയനുസരിച്ച് മയക്കുമരുന്ന്, ക്വോട്ടേഷന്‍, മറുനാടന്‍ തൊഴിലാളികള്‍, അക്രമ രാഷ്ട്രീയം എന്നിങ്ങനെ ഒറ്റയടിക്ക് അഭിപ്രായം പറയാന്‍ എളുപ്പമാണ്. എന്നാല്‍ ഇത് കണക്കുകള്‍ അവലംബിച്ചു ചെയ്താല്‍ മാത്രമേ നമ്മുടെ കൊലപാതക നിരക്ക് കുറക്കാന്‍ പറ്റൂ.

ഏതു തരത്തിലുള്ള കൊലപാതകങ്ങളാണ് കൂടിയത്? കുടുംബത്തിനകത്തുള്ള കൊലപാതകങ്ങള്‍? സാന്പത്തികമായ കൊടുക്കല്‍ വാങ്ങലുകളുമായി ബന്ധപ്പെട്ടത്? മയക്കുമരുന്നുമായി ബന്ധപ്പെട്ടത്? കവര്‍ച്ച?

രാഷ്ട്രീയ കൊലപാതകങ്ങള്‍?

മറുനാടന്‍ തൊഴിലാളികളുമായി ബന്ധപ്പെട്ടത്?

ദുരഭിമാനക്കൊലകള്‍?

എന്തുകൊണ്ടാണ് കേരളത്തില്‍ കൊലപാതകങ്ങള്‍ കൂടുന്നത്, ഏതു തരം കൊലപാതകങ്ങളാണ് കൂടുന്നത് എന്നതൊക്കെ ശരിയായി അപഗ്രഥിച്ചിട്ട് വേണം പരിഹാരം കണ്ടെത്താനും നടപ്പിലാക്കാനും.

പൊതുവെ താഴേക്ക് വന്നതിന് ശേഷം 2019 ല്‍ ഇതുപോലൊരു ഉയര്‍ച്ച ഉണ്ടായി. ഇപ്പോള്‍ ഇതാ വീണ്ടും. ഇത് നല്ല ലക്ഷണമല്ല.

ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അടിയന്തിര ശ്രദ്ധ വേണം.


Tags:    

Similar News