കെ പി പ്രസന്നന്‍
മുസ് ലിംകള്‍ക്ക് സ്വമേധയാ മതേതരവാദികളാകാന്‍ കഴിയില്ലെന്നാണ് പലരും കരുതുന്നത്. അതുകൊണ്ട് അത്തരം സ്വഭാവങ്ങള്‍ ആരിലെങ്കിലും കണ്ടാല്‍ അത് പ്രത്യേകം എടുത്തുപറയേണ്ടതുണ്ടെന്ന് പൊതുസമൂഹം കരുതുന്നു. മുസ് ലി ംലീഗ് നേതാവ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ മരണത്തോടുള്ള പലരുടെയും പ്രതികരണങ്ങള്‍ നോക്കിയാല്‍ അത് കാണാം. അതേകുറിച്ചാണ് കെ പി പ്രസന്നന്‍ എഴുതുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
മുസ് ലിം ലീഗിന്റെ ഉള്ളടക്കം സമുദായികമാണെന്ന് സമ്മതിക്കാം. പേരില്‍ തുടങ്ങി അതിന്റെ അജണ്ടകളും അങ്ങിനെ തന്നെ എന്നൊരാള്‍ക്ക് വാദിക്കുകയുമാവാം. കേരള കോണ്‍ഗ്രസ്, എന്‍എസ്എസ്, എസ്എന്‍ഡിപി തുടങ്ങിയ സംഘങ്ങള്‍ക്ക് അതൊക്കെ ആവാമെങ്കില്‍ മുസ്് ലിം ലീഗിന് തീര്‍ച്ചയായും അതൊക്കെ ആകാവുന്നതുമാണ്. അവരുടെ സൗകര്യം പോലെ രാഷ്ട്രീയ സാദ്ധ്യതകള്‍ വികസിപ്പിക്കാന്‍ ആരും മടിക്കാറില്ല. മടിക്കേണ്ടതുമില്ല.
അധികാരത്തിനു വേണ്ടിയും മുന്നണി മര്യാദകള്‍ പാലിക്കാനുമൊക്കെ സമുദായ താല്പര്യങ്ങള്‍ ബലി കൊടുത്ത ചരിത്രവുമുണ്ട് ലീഗിന്. അതുകൊണ്ടാണ് ഐഎന്‍എല്‍, എസ്എന്‍ഡിപി, പിഡിപി പോലുള്ള പാര്‍ട്ടികള്‍ മുള പോട്ടേണ്ടി വന്നത്. കോണ്‍ഗ്രസോ സിപിഎമ്മോ കാണിക്കുന്ന സമുദായികതയില്‍ കവിഞ്ഞുള്ള ഒന്നും മുസ് ലിം ലീഗും കാട്ടാറില്ല. ഒരു പക്ഷെ മതേതരത്വം തെളിയിക്കാനുള്ള അധിക ബാധ്യതയില്‍ ഉത്തരവാദിത്തം മറന്നു പോവേണ്ടി വന്ന സന്ദര്‍ഭങ്ങളും ചരിത്രത്തില്‍ കാണാം.
ബിജെപിയെപ്പോലെ പരമത വിദ്വേഷം അതിന്റെ ഉള്ളടക്കമല്ല. വെറുപ്പ് ഉല്‍പ്പാദിപ്പിക്കാറുമില്ല. സിപിഎമ്മും കോണ്‍ഗ്രസ്സും ഒക്കെ മതേതരമാണെങ്കില്‍ ആ പദത്തിന് മുസ് ലിം ലീഗും തികച്ചും അര്‍ഹരാണെന്ന് സാരം. സാമുദായികത ഓരോരുത്തരും തരംപോലെ ഉപയോഗപ്പെടുത്തുന്ന രാഷ്ട്രീയ ചരക്കുകള്‍ ആണെന്നിരിക്കെ ചിലരെ മാത്രം ചാപ്പ കുത്തിയാല്‍ പോരല്ലോ.
എന്നാലും ലീഗിനെ വര്‍ഗീയവാദവുമായി കൂട്ടിയിണക്കാന്‍ പലപ്പോഴും സിപിഎമ്മിന്റ ഭാഗത്തുനിന്ന് ശ്രമം ഉണ്ടാവാറുണ്ട്. അവരോടൊപ്പം അല്ലെങ്കില്‍ പിന്നെ മുസ് ലിം സ്വത്വം പേറുന്ന ഏതിനെയും വര്‍ഗീയവാദികളാക്കാന്‍ അവര്‍ക്ക് മടിയുണ്ടാവാറില്ല. അത് പരോക്ഷമായി ഭൂരിപക്ഷ വര്‍ഗീയതയെ താങ്ങി നിര്‍ത്തുന്ന ബാലന്‍സിങ് ആയി പരിണമിക്കാറുമുണ്ട്. കേരള കോണ്‍ഗ്രസ്സിനെയൊക്കെ സൗകര്യം പോലെ സ്വീകരിച്ചിരുത്തുന്നവര്‍ ലീഗിനെ അടിച്ചമര്‍ത്താന്‍ ഈ വടി ഉപയോഗിക്കുന്നത് എന്തുകൊണ്ടാവും?
ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് ഇ കൂറിപ്പിനോടൊപ്പമുള്ള ഫേസ് ബുക്ക് കമന്റ്. വോട്ടിനു വേണ്ടി വിളിച്ചു പറഞ്ഞ വൃത്തികേടുകള്‍ ഏറ്റെടുക്കുന്ന ഒരു തലമുറ ഇവിടെ വളര്‍ന്നുവരുന്നു. ഇങ്ങിനെ ഒരു കുട്ടി സഖാവ് പറയുന്നത് അറിവ് കേടുകൊണ്ടല്ല. പലരും രഹസ്യമായി പറയുന്നതും പഠിപ്പിക്കുന്നതും ഈ ചങ്ങാതി ഒചിത്യബോധമില്ലാതെ വിളിച്ചു പറഞ്ഞതാണ്. ചുരുക്കി പറഞ്ഞാല്‍ ഒരു നിഷ്‌കു കുട്ടി സഖാവ്. ഈ നിഷ്‌കളങ്കരോക്കെ വീര്യം കൂടി എന്തായിട്ടാണ് പരിണമിക്കുക എന്ന് വരുംകാല കേരള രാഷ്ട്രീയം പറഞ്ഞു തരികയും ചെയ്യും.
അതെ വിതച്ചത് കൊയ്യാതെ കാലം കടന്നു പോവില്ല.
ഹൈദരലി ശിഹാബ് തങ്ങളുടെ അനുശോചനത്തില്‍ പലരും ഏച്ചു കെട്ടിയ ആ 'മതേതര' സൗമ്യ സാന്നിധ്യം ശ്രദ്ധിച്ചിട്ടില്ലേ. മറ്റുള്ളവര്‍ക്കൊക്കെ ജന്മനാ കിട്ടുന്ന ഗുണമായതുകൊണ്ടു അതൊന്നും ചേര്‍ക്കേണ്ടതില്ല. പക്ഷെ മുസ് ലിം ലീഗിന്റെ ഒരു നേതാവിന്റെ മരണത്തില്‍ 'മതേതരം' എന്ന് ചേര്‍ത്തിട്ടില്ലെങ്കില്‍ ആളുകള്‍ തെറ്റിദ്ധരിച്ചു പോവും. ഇത്തരം പദപ്രയോഗങ്ങള്‍ പോലും ഒരു പ്രത്യേക തരം ഫോബിയ വളര്‍ത്തിയെടുക്കാനുളള ടൂളുകള്‍ ആണെന്ന് തിരിച്ചറിയേണ്ടതുണ്ട്.
ഓരോ പ്രയോഗത്തിലെ ചതിക്കുഴികളും തിരിച്ചറിഞ്ഞുകൊണ്ട് തന്നെ വേണം വരുംകാല രാഷ്ട്രീയങ്ങള്‍ രൂപപ്പെടുത്തേണ്ടത്.