ഇനി ഈ ചാറ്റുകള്‍ ഇല്ല...; കിം കി ഡുക്കിന്റെ ഓര്‍മകള്‍ പങ്കുവച്ച് ബിജു ദാമോദരന്‍

Update: 2020-12-11 14:34 GMT
കോഴിക്കോട്: വിഖ്യാത ദക്ഷിണ കൊറിയന്‍ സിനിമാ സംവിധായകന്‍ കിം കി ഡുക്കിന്റെ നിര്യാണം മലയാള സിനിമാ പ്രേമികളെയും ദുഖത്തിലാഴ്ത്തി. ന്യൂജെന്‍ കാലത്ത് സിനിമാ ആസ്വാദകര്‍ക്ക് ഭാഷാവ്യത്യാസമില്ലല്ലോ. തങ്ങള്‍ക്കറിയുന്ന ഭാഷ മാത്രമല്ല, ലോകത്തിലെ എല്ലാ സിനിമകളും ഇന്നു വിരല്‍ത്തുമ്പില്‍ ലഭ്യമാണ്. അതിനാല്‍ തന്നെ കിം കി ഡുക്ക് കേരളക്കരയിലും സുപരിചിതനാണ്. ഡുക്കിന്റെ വിയോഗം സിനിമാലോകത്തെയും വേദനിപ്പിച്ചു. പ്രമുഖ സംവിധായകന്‍ ബിജു ദാമോദരന്‍ അടുത്ത ബന്ധം സൂക്ഷിച്ച കിം കി ഡുക്കുമായി ചാറ്റ് ചെയ്ത സ്‌ക്രീന്‍ ഷോട്ടുകളോടെയാണ് തന്റെ ഓര്‍മകള്‍ പങ്കുവയ്ക്കുന്നത്.


ബിജു ദാമോദരന്റെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

    ഇനി ഈ ചാറ്റുകള്‍ ഇല്ല.. റഷ്യയിലും ലാത്വിയയിലുമായി ചിത്രീകരിക്കുന്ന സിനിമകള്‍ക്ക് ശേഷം എന്റെ സിനിമയില്‍ അഭിനയിക്കാനുള്ള ക്ഷണം പരിഗണിക്കാം എന്ന വാഗ്ദാനം നിറവേറ്റാതെ പോയി...പ്രിയ കിം. പക്ഷേ, സിനിമകള്‍ മരിക്കുന്നില്ല. അത് വീണ്ടും വീണ്ടും ലോകത്തോട് സംസാരിച്ചു കൊണ്ടിരിക്കും. എന്തൊരു വര്‍ഷമാണീ 2020...


ഇനി ഈ ചാറ്റുകൾ ഇല്ല.. റഷ്യയിലും ലാത്വിയയിലുമായി ചിത്രീകരിക്കുന്ന സിനിമകൾക്ക് ശേഷം എന്റെ സിനിമയിൽ അഭിനയിക്കാനുള്ള ക്ഷണം...

Posted by Bijukumar Damodaran on Friday, 11 December 2020

No more these chats...; Biju Damodaran shares his memories of Kim Ki Duk




Tags:    

Similar News