നോമ്പ് കാലം എനിക്ക് പകുതി നനയുന്ന കൂര

Update: 2019-05-13 04:08 GMT

കമല്‍ സി നജ്മലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്‌

നോമ്പ് പടച്ചോനോട്

ഏറ്റവും ഹൃദ്യമായി സംവദിക്കാവുന്ന ആത്മനിവേദനം.

ഒരു പകലിലേറെ നീണ്ട് നില്ക്കുന്ന

ആത്മസമർപ്പണം.

ഹജ്ജിനും , സക്കാത്തിനും, നമസ്ക്കാരത്തിനും

പ്രദർശനപരതയുണ്ടായിരിക്കേ,

അതിൽ നിന്ന് പിൻവാങ്ങി

വിടരാതെ പടരുന്ന സുഗന്ധം.

മൊട്ടിട്ടുന്നതും വിടരുന്നതും

അത്മാവിന്റെ ചെറിയ അറകളിൽ മാത്രം.

കാണാതെ പോവുന്ന

ഒരു പക്ഷേ പടച്ചോന് മാത്രം കാണാൻ

കഴിയുന്ന ആത്മസമർപ്പണത്തിന്റെ അഗ്നി.

അത് അതിനുള്ളിൽ തിളയ്ക്കുന്ന തെളിമ.

എന്തുണ്ട് എന്നിൽ

അവശേഷിക്കന്ന നന്മ ?

എത്രയുണ്ട് ഉള്ളിൽ എരിയുന്ന ഇസ്ലാം ?

എത്ര വെറുപ്പിനെ തള്ളാനാവും

എന്റെ സ്നേഹത്തിന് ?

ഇത് അത്മപരിശോധനയുടെ

നോമ്പ് കാലം

തിരിച്ച് പിടിക്കാൻ ബഹുദൂരം.

ഒന്ന് ചിരിക്കാൻ,

തോളോട് ചേരാൻ,

സലാം ചൊല്ലാൻ,

ചേർത്ത് പിടിക്കാൻ മറന്ന നമുക്ക്

പരിശോധിക്കാൻ

പഠിക്കാൻ

പ്രണയിക്കാൻ

ഒരു പൂക്കാലം.

ഈറനണിഞ്ഞ വസന്തം.

കണ്ണടയ്ക്കുമ്പോൾ വിരിയുന്ന പുഞ്ചിരി.

നിലാവിന്റെ ഓരത്ത്,

റബ്ബിന്റെ തീരത്ത്,

വിലപിക്കുന്നവന്റെ കൈ പിടിക്കാൻ

പഠിക്കുന്ന ഞാൻ.

എന്തൊക്കെയോ എന്ന് പറയുകിലും

എനിക്കത് ഇരച്ചു പെയ്യുന്ന പരിഹാസത്തിന്റെ

കൊടുങ്കാറ്റത്ത് കയറിയിരിക്കാനൊരു കൂര.

അതേ....

നോമ്പ് കാലം എനിക്ക് പകുതി നനയുന്ന കൂര.

ഈ കാൻവാസിൽ നിങ്ങൾ എഴുതി തുടങ്ങുന്നില്ലെങ്കിൽ പിന്നെ എഴുതാൻ മഷി

ബാക്കിയുണ്ടാവില്ല.

തീർച്ച,

റബ്ബേ...

റബ്ബേ...

റബ്ബേ...

ഞങ്ങളെ ചേർത്ത് നിർത്തേണമേ.

ആമീൻ.

Full View

Tags:    

Similar News