റമദാന്‍: യുഎഇയില്‍ 1025 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്

Update: 2023-03-22 14:18 GMT
റമദാന്‍: യുഎഇയില്‍ 1025 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്

മനാമ: വിശുദ്ധ റമദാന്‍ പ്രമാണിച്ച് യുഎഇയില്‍ 1025 തടവുകാരെ മോചിപ്പിക്കാന്‍ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു. മാനുഷിക പരിഗണന വച്ചാണ് തീരുമാനം. മാപ്പ് നല്‍കിയ തടവുകാര്‍ക്ക് പുതിയ ജീവിതം ആരംഭിക്കാനും അവരുടെ കുടുംബങ്ങളുടെ ബുദ്ധിമുട്ടുകള്‍ ലഘൂകരിക്കാനുമുള്ള അവസരം നല്‍കും. ക്ഷമയുടെയും സഹിഷ്ണുതയുടെയും മൂല്യങ്ങളുടെ പ്രതിഫലനംകൂടിയാണ് തീരുമാനമെന്ന് എമിറേറ്റ്‌സ് വാര്‍ത്താ ഏജന്‍സി അറിയിച്ചു. മോചിതരാവുന്ന തടവുകാരില്‍ സ്വദേശികള്‍ക്കു പുറമെ ഏതൊക്കെ വിദേശികള്‍ ഉള്‍പ്പെടുമെന്ന് വ്യക്തമല്ല.

Tags:    

Similar News