റമദാനില്‍ ഉംറ നിര്‍വഹിക്കാന്‍ മെനിഞ്ചൈറ്റിസ് വാക്‌സിന്‍ എടുത്തിരിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം

Update: 2025-02-26 07:28 GMT
റമദാനില്‍ ഉംറ നിര്‍വഹിക്കാന്‍ മെനിഞ്ചൈറ്റിസ് വാക്‌സിന്‍ എടുത്തിരിക്കണമെന്ന് സൗദി ആരോഗ്യ മന്ത്രാലയം

ജിദ്ദ: പടിവാതിലില്‍ എത്തിയ വിശുദ്ധ റമദാന്‍ മാസത്തില്‍ ഉംറ നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നവര്‍ മെനിഞ്ചൈറ്റിസ് വാക്‌സിന്‍ സ്വീകരിക്കേണ്ടത് നിര്‍ബന്ധമാണെന്ന് സൗദി ആരോഗ്യ മന്ത്രാലയം ഊന്നിപ്പറഞ്ഞു. രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും പകര്‍ച്ചവ്യാധികളുടെ വ്യാപനം നിയന്ത്രിക്കുന്നതിനുമായി ആവിഷ്‌കരിച്ചിട്ടുള്ള മാര്‍ഗനിര്‍ദേശങ്ങളും നിയന്ത്രങ്ങളും അടങ്ങുന്ന ചട്ടക്കൂടില്‍ നിന്ന് കൊണ്ടാണ് ആരോഗ്യ മന്ത്രാലയത്തിന്റെ ഈ നിര്‍ദേശം.

ഉംറയ്ക്ക് യാത്ര ചെയ്യുന്നതിന് പത്ത് ദിവസത്തില്‍ കുറയാത്ത കാലയളവിലാണ് വാക്‌സിന്‍ എടുക്കേണ്ടത്. അതേസമയം, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ വാക്‌സിന്‍ സ്വീകരിച്ച ആളുകള്‍ വീണ്ടും വാക്‌സിന്‍ എടുക്കേണ്ടതില്ല. ഈ കാലയളവില്‍ വാക്‌സിനിന്റെ ഫലസിദ്ധി നിലനില്കുമെന്നതിനാലാണ് ഈ ഇളവെന്നും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.മെനിഞ്ചൈറ്റിസ് അണുക്കള്‍ പകരുന്നത് ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴുമാണെന്നതിനാല്‍ ഇത് തടയുന്നതിന് ആവശ്യമായ പ്രതിരോധ നടപടികള്‍ എല്ലാവരും സ്വീകരിക്കണമെന്നും സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

തീര്‍ത്ഥാടകരുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും അവരില്‍ ആരോഗ്യ അവബോധം വര്‍ധിപ്പിക്കുന്നതിനുമുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമാണ് ഈ നിര്‍ദ്ദേശങ്ങളെല്ലാം. ഉംറ നിര്‍വഹിക്കുമ്പോള്‍ സുരക്ഷിതവും ആരോഗ്യകരവുമായ അനുഭവം ഉറപ്പാക്കുന്നതിന് വേണ്ടിയുള്ള പ്രതിരോധ നടപടികളാണ് ഇവയെല്ലാം. ഇത് ജീവിത നിലവാരം ഉയര്‍ത്തുന്നതിനും നല്‍കുന്ന ആരോഗ്യ സേവനങ്ങളുടെ നിലവാരം മെച്ചപ്പെടുത്തി ഒരു സംയോജിത ആരോഗ്യ സംവിധാനം വികസിപ്പിക്കുകയും അതിലൂടെ സമൂഹത്തിന്റെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനും ഇത് വഴിവെക്കും.മുതിര്‍ന്നവര്‍ക്കുള്ള വാക്‌സിനേഷന്‍ ക്ലിനിക്കുകളില്‍ നിന്ന് വാക്‌സിന്‍ സ്വീകരിക്കുന്നതിന് 'സ്വിഹത്തീ' ആപ്പ് മുഖേന അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാന്‍ മന്ത്രാലയം ആവശ്യപ്പെട്ടു.

Tags:    

Similar News