കരിനിയമങ്ങള്‍ക്കെതിരായ സിപിഎം കാംപയിന്‍ അപഹാസ്യ നാടകം

യുഎപിഎ, എന്‍എസ്എ, രാജ്യദ്രോഹ നിയമം എന്നിവ പ്രകാരം ജയിലിലടച്ച എല്ലാ രാഷ്ട്രീയ തടവുകാരെയും വിട്ടയക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള സിപിഎം കാംപയിന്‍ ആരുടെ കണ്ണില്‍ പൊടിയിടാനുള്ള അപഹാസ്യ നാടകങ്ങളാണെന്ന ചോദ്യമുയര്‍ത്തി സോഷ്യല്‍ മീഡിയ ആക്റ്റീവിസ്റ്റ് റഷീദ് അയിരൂര്‍. സംസ്ഥാനത്ത് ആദ്യമായി യുഎപിഎ ചുമത്തി ഒരു പത്രാധിപരെ തുറങ്കിലടച്ച ഇടതു സര്‍ക്കാരിന്റെ ഭാഗമായ സിപിഎം ഇത്തരമൊരു കാംപയിനുമായി മുന്നോട്ട് വരുന്നത് കടുത്ത വിരോധാഭാസവും ഈ കാംപയിന്റെ അര്‍ത്ഥശൂന്യത വെളിവാക്കുന്നതുമാണെന്ന് അദ്ദേഹം ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ കുറ്റപ്പെടുത്തി.

Update: 2020-08-21 10:17 GMT
യുഎപിഎ, എന്‍എസ്എ, രാജ്യദ്രോഹ നിയമം എന്നിവ പ്രകാരം ജയിലിലടച്ച എല്ലാ രാഷ്ട്രീയ തടവുകാരെയും വിട്ടയക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള സിപിഎം കാംപയിന്‍ ആരുടെ കണ്ണില്‍ പൊടിയിടാനുള്ള അപഹാസ്യ നാടകങ്ങളാണെന്ന ചോദ്യമുയര്‍ത്തി സോഷ്യല്‍ മീഡിയ ആക്റ്റീവിസ്റ്റ് റഷീദ് അയിരൂര്‍.

സംസ്ഥാനത്ത് ആദ്യമായി യുഎപിഎ ചുമത്തി ഒരു പത്രാധിപരെ തുറങ്കിലടച്ച ഇടതു സര്‍ക്കാരിന്റെ ഭാഗമായ സിപിഎം ഇത്തരമൊരു കാംപയിനുമായി മുന്നോട്ട് വരുന്നത് കടുത്ത വിരോധാഭാസവും ഈ കാംപയിന്റെ അര്‍ത്ഥശൂന്യത വെളിവാക്കുന്നതുമാണെന്ന് അദ്ദേഹം ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ കുറ്റപ്പെടുത്തി.

നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തു പരസ്യമായി പ്രവര്‍ത്തിക്കുന്ന മാസികയുടെ പത്രാധിപരെ കസ്റ്റഡിയിലെടുത്തു യുഎപിഎ എന്ന കിരാത നിയമം ചാര്‍ത്തി ഗോവിന്ദന്‍ കുട്ടിയെ ജയിലില്‍ അടച്ചിട്ടു ഇപ്പോള്‍ 13 വര്‍ഷമായി. ഇങ്ങനെയെല്ലാം കേരളത്തില്‍ യുപിഎക്ക് തുടക്കം കുറിച്ച സിപിഎം തന്നെ വര്‍ഷങ്ങള്‍ക്കുശേഷം യുഎപിഎക്കെതിരേ കാംപയിന്‍ നടത്താന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നതിലെ അപഹാസ്യത ജനങ്ങള്‍ മനസ്സിലാക്കട്ടെയെന്നും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കി.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

യുഎപിഎ, എന്‍എസ്എ, രാജ്യദ്രോഹ നിയമം എന്നിവ പ്രകാരം ജയിലിലടച്ച എല്ലാ രാഷ്ട്രീയ തടവുകാരെയും വിട്ടയക്കണമെന്ന വളരെ പ്രസക്തമായ ആവശ്യം ഉന്നയിച്ച് കൊണ്ടുള്ള സിപിഎം കാംപയിന് ഇന്നലെ ആഗസ്ത് 20ന് തുടക്കമായി. അഖിലേന്ത്യാ തലത്തിലുള്ള പ്രതിഷേധ വാരത്തിന്റെ ഭാഗമായാണ് പരിപാടികള്‍.

ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടിയുടെ ഭാഗമായി ഓഗസ്റ്റ് 23ന് സിപിഎം അംഗങ്ങളുടെയും അനുഭാവികളുടെയും വീട്ടുമുറ്റത്തും പാര്‍ട്ടി ഓഫിസുകളിലും സത്യാഗ്രഹം നടത്തും. വൈകീട്ട് 4 മണി മുതല്‍ 4.30 വരെയാണ് സത്യാഗ്രഹം. അഞ്ചുലക്ഷം കേന്ദ്രങ്ങളില്‍ 20 ലക്ഷം ആളുകള്‍ സത്യാഗ്രഹത്തിന്റെ ഭാഗമാകും.

ഇത്രത്തോളം ശുഭം, ഇനി:

കേരളത്തിലെ ആദ്യ യുഎപിഎ കേസിന്റെ ചരിത്രം കൂടി അറിയുക! കേരളത്തില്‍ യുഎപിഎ ചുമത്തി ആദ്യമായി അറസ്റ്റ് ചെയ്യപ്പെട്ട കേസിലെ പ്രതി ഒരു പത്രാധിപരാണ്. കഴിഞ്ഞ 13 വര്‍ഷമായി താന്‍ ചെയ്ത കുറ്റം എന്താണെന്ന് പോലും അറിയാതെ അദ്ദേഹം ജയിലിലാണ്. കൊച്ചിയില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന പീപ്പിള്‍സ് മാര്‍ച്ചിന്റെ പത്രാധിപരായിരുന്നു ഗോവിന്ദന്‍കുട്ടി. അദ്ദേഹത്തിനെതിരേ കഴിഞ്ഞ 13 വര്‍ഷമായിട്ടും കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്ന സമയത്തും തുടര്‍ന്ന് 13 വര്‍ഷത്തിന് ശേഷവും ഇപ്പോളും കേരളം ഭരിക്കുന്നത് സിപിഎം ആണ് എന്നതാണ് വിഷയത്തിലെ വിരോധാഭാസവും സിപിഎം കാപയിന്റെ അര്‍ത്ഥശൂന്യതയും.

2007 ഡിസംബര്‍ 19നാണ് ഐഎസ്ആര്‍ഒ ഉദ്യോഗസ്ഥനായിരുന്ന ഗോവിന്ദന്‍ കുട്ടിയെ അറസ്റ്റ് ചെയ്തു ജയിലില്‍ അടക്കുന്നത്. എറണാകുളം ജില്ലയിലെ തൃക്കാക്കര പോലിസ് സ്‌റ്റേഷനിലാണ് അദ്ദേഹത്തിനെതിരേയുള്ള യുഎപിഎ കേസ് ചാര്‍ജ് ചെയ്തിട്ടുള്ളത്.

ഇന്നത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അന്നത്തെ ആഭ്യന്തരമന്ത്രി ആയിരിക്കുമ്പോളാണ് സംഭവം. പീപ്പിള്‍സ് മാര്‍ച്ചില്‍ മാവോവാദ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു എന്നതാണ് ചാര്‍ജ് ഷീറ്റില്‍ പറയുന്ന കുറ്റം!

തുടര്‍ന്ന് എറണാംകുളം ജില്ലാ കലക്റ്റര്‍ ഇടപെട്ടു പീപ്പിള്‍സ് മാര്‍ച്ചിന് നിരോധനം ഏര്‍പ്പെടുത്തി. പാവങ്ങളുടെ പടത്തലവനും പുന്നപ്ര വയലാര്‍ വിപ്ലവ വീരനുമായി പറയപ്പെടുന്ന അച്യുതാനന്ദനായിരുന്നു അന്നത്തെ കേരള മുഖ്യമന്ത്രി.

നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തു പരസ്യമായി പ്രവര്‍ത്തിക്കുന്ന മാസികയുടെ പത്രാധിപരെ കസ്റ്റഡിയിലെടുത്തു യുഎപിഎ എന്ന കിരാത നിയമം ചാര്‍ത്തി ഗോവിന്ദന്‍ കുട്ടിയെ ജയിലില്‍ അടച്ചിട്ടു ഇപ്പോള്‍ 13 വര്‍ഷമായി. ഇങ്ങനെയെല്ലാം കേരളത്തില്‍ യുപിഎക്ക് തുടക്കം കുറിച്ച സിപിഎം തന്നെ വര്‍ഷങ്ങള്‍ക്കുശേഷം യുഎപിഎക്കെതിരേ കാംപയിന്‍ നടത്താന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നതിലെ അപഹാസ്യത ജനങ്ങള്‍ മനസ്സിലാക്കട്ടെ.

കോഴിക്കോട് രണ്ടു പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം നേതൃത്വത്തിലുള്ള ഭരണകൂടം യുഎപിഎ ചുമത്തി ജലയിലിലടച്ചിട്ട് ഏതാനും മാസങ്ങളെ ആയിട്ടുള്ളൂ.

ആരുടെ കണ്ണില്‍ പൊടിയിടാനാണ് ഈ അപഹാസ്യ നാടകങ്ങള്‍?


Full View

Tags:    

Similar News