ഹിജാബ് ഇസ്‌ലാമികമാണോയെന്ന ചര്‍ച്ചയല്ല ഇവിടെ നടക്കുന്നത്; ഗവര്‍ണ്ണര്‍ക്ക് കെ ടി കുഞ്ഞിക്കണ്ണന്റെ മറുപടി
പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തിന്റേതാണ് പ്രശ്‌നം.
കോഴിക്കോട്: ഇസ്‌ലാമിക ചരിത്രത്തില്‍ സ്ത്രീകള്‍ ഹിജാബിന് എതിരായിരുന്നുവെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രസ്താവനയ്ക്കു മറുപടിയുമായി സിപിഎം നേതാവ് കെ ടി കുഞ്ഞിക്കണ്ണന്‍.
ഹിജാബ് ഇസ്ലാമികമാണോയെന്ന സംവാദമല്ല രാജ്യമാവശ്യപ്പെടുന്നത്. ഭരണഘടന പൗരന്മാര്‍ക്ക് നല്‍കുന്ന അവകാശങ്ങളുടെ സംരക്ഷണമാണെന്നാണ് കുഞ്ഞിക്കണ്ണന്‍ ചൂണ്ടിക്കാട്ടിയത്.
സൗന്ദ്യം മറച്ചു വെക്കുകയല്ല, പകരം സൗന്ദര്യം തന്ന ദൈവത്തോട് നന്ദിപറയുകയാണ് വേണ്ടത്. ഇസ്‌ലാമിന്റെ ചരിത്രത്തില്‍ സ്ത്രീകള്‍ ഹിജാബിന് എതിരായിരുന്നുവെന്നുമായിരുന്നു ഗവര്‍ണ്ണര്‍ അഭിപ്രായപ്പെട്ടത്. ഇതിനെതിരായിട്ടായിരുന്നു കുഞ്ഞിക്കണ്ണന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രതികരിച്ചത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം
പ്രവാചക ചരിത്രമുദ്ധരിച്ചാണല്ലോ ഹിജാബ് വിലക്കിനെ ന്യായീകരിക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രംഗത്ത് വന്നിരിക്കുന്നത്. ഇസ്ലാമിക ചരിത്രത്തിലെ ആദ്യ തലമുറ സ്ത്രീകള്‍ ശരീരം മൂടുന്ന വസ്ത്രം ധരിക്കാന്‍ വിസമ്മതിച്ചിരുന്നുവെന്നും ദൈവം തന്ന സൗന്ദര്യം മറ്റുള്ളവര്‍ കാണാന്‍ കൂടിയുള്ളതാണെന്നും വാദിച്ചിരുന്നുവെന്നാണ് ആരിഫ് മുഹമ്മദ് ഖാന്‍ പ്രയാസപ്പെട്ട് സമര്‍ത്ഥിക്കാന്‍ നോക്കുന്നത്.
അതിനായി ഇസ്ലാമിക ചരിത്രത്തില്‍ നിന്നും പ്രവാചകന്റെ ഭാര്യയുടെ സഹോദരീ പുത്രിയെ സാക്ഷിയായി അവതരിപ്പിച്ചിരിക്കുകയാണദ്ദേഹം. വിഷയം ഇസ്ലാമില്‍ ഹിജാബ് നിര്‍ബന്ധമാണോ അല്ലായെന്നൊന്നുമല്ലായെന്ന് ബഹുമാനപ്പെട്ട ഗവര്‍ണര്‍ക്ക് അറിയാത്തതാണോ! പെണ്‍കുട്ടികള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യത്തിന്റേതാണ് പ്രശ്‌നം.
അത് താങ്കളെ പോലൊരാള്‍ക്ക് മനസിലാവത്തത് കൊണ്ടല്ലല്ലോ പ്രവാചക ചരിത്രമെഴുന്നെള്ളിച്ച് ഹിന്ദുത്വവാദികളുടെ ഫാസിസ്റ്റ് നടപടിയെ ന്യായീകരിക്കാനായുള്ള ബൗദ്ധികക്കസര്‍ത്തുകള്‍ നടത്തുന്നത്. ഗുജറാത്ത് വംശഹത്യയുടെ നാളുകളില്‍ ന്യൂനപക്ഷ പ്രശ്‌നങ്ങളെ സംബന്ധിച്ച ദേശീയ സംവാദമാകാമെന്ന് ഉദ്‌ഘോഷിച്ച ബാജ്‌പേയിയെയാണ് ഓര്‍മ്മ വരുന്നത്.
ആരിഫ് മുഹമ്മദ്ഖാന്‍, ഇപ്പോള്‍ ഹിജാബ് ഇസ്ലാമികമാണോയെന്ന സംവാദമല്ല രാജ്യമാവശ്യപ്പെടുന്നത് ഭരണഘടന പൗരന്മാര്‍ക്ക് നല്‍കുന്ന അവകാശങ്ങളുടെ സംരക്ഷണമാണ്. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്ക് സ്വന്തം സ്വത്വവും സംസ്‌കാരവും സംരക്ഷിക്കാനുള്ള ഭരണഘടനാ അവകാശത്തിന്റെ പ്രശ്‌നമാണ് ഹിജാബ് വിലക്ക് ഉയര്‍ത്തുന്നത്. അതില്‍ നിന്ന് മാറി ഹിജാബ് ഇസ്ലാമില്‍ നിര്‍ബന്ധമാണോയെന്നൊക്കെയുള്ള തലങ്ങളിലേക്ക് വിഷയത്തെ മാറ്റുന്ന കൗശലങ്ങള്‍ പച്ച ഹിന്ദുത്വ സേവയാണെന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസിലാക്കാനാവും കെടി കുഞ്ഞിക്കണ്ണന്‍ കൂട്ടിച്ചേര്‍ത്തു.
Full View