അസ്‌ക്കര്‍ ലസ്സിറെ
വെറുതെ ഗൂഗിളില്‍ കയറി ഐജി ശ്രീജിത്ത് എന്ന് സേര്‍ച്ച് ചെയ്ത് നോക്കുക. ശ്രീജിത്തിന്റെ കരിയര്‍ ട്രാക്ക് റിക്കോര്‍ഡകള്‍ ഒന്ന് പരിശോധിക്കുന്നത് നന്നായിരിക്കും :
1. മലപ്പുറം എം.എസ്.പി കമാന്‍ഡന്റ് ആയിരിക്കെ പൊലീസുകാരുടെ ആശ്രിതര്‍ക്ക് അനുവദിച്ച് ബി.എഡ് സീറ്റില്‍ കൃതൃമം കാട്ടിയതായി ആരോപണം ഉയരുകയും ഇത് സംബന്ധമായി ശ്രീജിത്തിനെതിരെ നടപടി ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ ആഭ്യന്തര സെക്രട്ടറിക്ക് റിപോര്‍ട്ട് നല്‍കുകയും ചെയ്തു.
2. കോട്ടയം എസ്.പിയായിരിക്കെ ചങ്ങനാശ്ശേരി സ്വദേശി ടൈറ്റസിനെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട പരാതിയില്‍ അറസ്റ്റ് ചെയ്ത് കുവൈറ്റിലേക്ക് കൊണ്ടുപോയ സംഭവത്തില്‍ ശ്രീജിത്തിനെതിരെ എറണാകുളം റേഞ്ച് ഐ.ജി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
3. എറണാകുളം വെണ്ണല ജനതാ റോഡിലെ വസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് ശ്രീജിത്തിനെതിരെ െ്രെകംബ്രാഞ്ച് എ.ഡി.ജി.പി ഡി.ജി.പിക്ക് റിപോര്‍ട്ട് നല്‍കിയിരുന്നു. ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ശ്രീജിത്തിനെതിരെ നടപടി ആവശ്യപ്പെടുകയും പിഴ അടപ്പിക്കുകയും എറണാകുളം മജിസ്‌ട്രേറ്റ് (1) ശ്രീജിത്തിനെതിരെ കേസെടുക്കുകയും ചെയ്തു.
4. തിരുവല്ല സ്വദേശി രമേശന്‍ നമ്പ്യാരുടെ വസ്തു തട്ടിയെടുത്തത് സംബന്ധിച്ചും ബിനാമി ഇടപാടുകള്‍ സംബന്ധമായും വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കേസ്.
5. കോഴിക്കോട് സ്വദേശി മോഹന്‍ രാജിന്റെ കുടകിലെ വസ്തു റൗഫുമായി തട്ടിയെടുക്കാന്‍ ശ്രമിച്ച കേസ് . ഇതിന്റെ ശബ്ദരേഖ സ്വകാര്യ ചാനല്‍ പുറത്ത് വിട്ടിരുന്നു.
6. ഡി.വൈ.എസ്.പി അഭിലാഷിനെ കൈക്കൂലിക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതിന് സസ്‌പെന്‍ഷനിലായ ശ്രീജിത്തിനെതിരായ െ്രെകംബ്രാഞ്ച് എ.ഡി.ജി.പിയുടെ അന്വേഷണ റിപോര്‍ട്ട്.
7. ഉണ്ണിത്താന്‍ കേസില്‍ കുറ്റം സമ്മതിക്കണമെന്നും കുറ്റപത്രം സമര്‍പ്പിക്കുമ്പോള്‍ താങ്കളെ സഹായിക്കുമെന്നും ശ്രീജിത്ത് പറഞ്ഞതായി കേസിലെ പ്രതി ഉഥടജ സന്തോഷ് എം നായര്‍ കോടതിയെ അറിയിച്ച സംഭവം!
8. പ്രമാദമായ കാശ്മീര്‍ റിക്രൂട്ട്മന്റ് സംഭവവുമായി പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ബന്ധപ്പെടുത്താന്‍ അന്ന് കണ്ണൂര്‍ എസ് പിയായിരുന്ന ശ്രീജിത്ത് ശ്രമിച്ചത് ഏറേ വിവാദത്തിനിടയാക്കിയിരുന്നു.
9. അനാഥാലയത്തിലേക്ക് കുട്ടികളെ കൊണ്ട് വന്ന വിവാദ സംഭവത്തില്‍ ശ്രീജിത്ത് അനാവശ്യ തിടുക്കം കാട്ടിയതും കുട്ടികളെ ഭയപ്പെടുത്താന്‍ കീഴുദ്യോഗസ്ഥന് നിര്‍ദേശം കൊടുത്തതും പരാതിക്കിട നല്‍കിയിരുന്നു.
10. പത്രപ്രവര്‍ത്തകനായ ബൈജു ജോണിന്റെ പരാതിയില്‍ കേരള കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ എസ്.ശ്രീജിത്തിനെതിരെ നടപടി സ്വീകരിക്കാന്‍ സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്‍ മിനിസ്ട്രി ഓഫ് ഹോം അഫെയേഴ്‌സ് മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
11. രഹസ്യാന്വേഷണ വിഭാഗം മേധാവി ഹൈക്കോടതിക്ക് നല്‍കിയ പോലീസിലെ ക്രിമിനല്‍ ലിസ്റ്റില്‍ ശ്രീജിത്തുമുണ്ട്.
(അവലംബം : കൈരളി, മാധ്യമം, മാതൃഭൂമി, റിപ്പോര്‍ട്ടര്‍), Anzar Thevalakkara
(2015 ഇല്‍, അതായത് അഞ്ച് കൊല്ലം മുമ്പ് ഇട്ട ഒരു പോസ്റ്റാണ് ഇത്. അതിന് ശേഷമുള്ള ലീവിലാസങ്ങള്‍ ഈ പോസ്റ്റില്‍ ഇല്ല)