ഐഎസ്എല്ലില്‍ ഗോള്‍മഴ പെയ്യിച്ച് ഗോവ

Update: 2018-10-24 18:00 GMT

മഡ്ഗാവ്: സീസണില്‍ ആദ്യമായെത്തിയ ഹോം മല്‍സരത്തില്‍ ഗോള്‍മഴ പെയ്യിച്ച് എഫ് സി ഗോവ. എതിരില്ലാത്ത അഞ്ച് ഗോളില്‍ തീര്‍ന്ന മുംബൈയാണ് ഇതിന് ബലിയാടായത്. അറ്റാക്കിങ് ഫുട്‌ബോളില്‍ തന്ത്രം മെനഞ്ഞ ലൊബേരയുടെ വിശ്വാസം കാത്താണ് ഇന്നലെ ഗോവന്‍ താരങ്ങള്‍ കളിക്കളത്തില്‍ നിറഞ്ഞാടിയത്.ഗോവയ്ക്കായി അവസാന മിനിറ്റില്‍ സ്പാനിഷ് മിഡ്ഫീല്‍ഡര്‍ മിഗ്വെല്‍ പലാന്‍ക(84,90) ഇരട്ടഗോള്‍ നേടിയപ്പോള്‍ കോറോ(7), എഡു ബഡിയ(55), ജാക്കിചന്ദ് സിങ്(61) എന്നിവര്‍ ഓരോ ഗോളും നേടി.
കോറോയുടെ പെനല്‍റ്റി ഗോളിലൂടെയാണ് ഗോവ മുന്നിലെത്തിയത്. രണ്ടാം പകുതിയിലാണ് കളിയിലെ നാലു ഗോളുകള്‍ പിറന്നത്.
കളിയുടെ ആറാം മിനിറ്റില്‍ തന്നെ ഗോവ മുന്നില്‍ എത്തിയിരുന്നു. സൗവിക് ചക്രബര്‍ത്തി കോറോയെ പെനല്‍റ്റി ബോക്‌സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനല്‍റ്റിയിലൂടെയായിരുന്നു ഗോവയുടെ ആദ്യ ഗോള്‍. പെനല്‍റ്റി എടുത്ത കോറോ ഒരു പിഴവും ഇല്ലാതെ കിക്ക് ലക്ഷ്യത്തില്‍ എത്തിച്ചു. തുടര്‍ന്ന് മല്‍സരം രണ്ടാം പകുതിയിലേക്ക് കലാശിച്ചു. രണ്ടാം പകുതിയില്‍ നിരന്തരമായ മുന്നേറ്റങ്ങള്‍ നടത്തിയ ഗോവയെ പലതവണ പ്രതിരോധക്കോട്ട കൊണ്ട തകര്‍ക്കാന്‍ മുംബൈക്കായില്ല. കളിയുടെ 55ാം മിനിറ്റില്‍ ജാക്കിചന്ദ് സിങ് ഗോവയുടെ ലീഡ് ഇരട്ടിയാക്കി. തൊട്ടു പിറകെ 61ാം മിനിറ്റില്‍ എഡു ബഡിയയിലൂടെ ഗോവയുടെ മൂന്നാം ഗോള്‍. കളി അതോടെ തന്നെ മുംബൈ കൈവിട്ടു.
കളിയുടെ അവസാന നിമിഷങ്ങളില്‍ ഇരട്ടഗോളുമായി പലാന്‍ക ഗോവയുടെ ഗോള്‍പട്ടിക പൂര്‍ത്തിയാക്കി. ഏഴു പോയന്റുമായി ഗോവ തന്നെയാണ് ലീഗിലും മുന്നില്‍ ഉള്ളത്.
Tags:    

Similar News