സ്ത്രീ സുരക്ഷയില്‍ കേരളത്തിന് ആശ്വസിക്കാം; രാജ്യം എങ്ങോട്ട്...?

Update: 2018-12-27 10:08 GMT

പലവിധ വാദങ്ങള്‍ക്കിടയിലും എല്ലാവരും ഒന്നിക്കുന്നതാണ് സ്ത്രീ സുരക്ഷ അപകടരമായി മാറിക്കൊണ്ടിരിക്കുകയാണെന്ന്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയില്‍ സ്ത്രീകള്‍ എത്രമാത്രം ഭീതിയോടെയാണ് കഴിയുന്നതെന്ന കണക്കുകള്‍ ഞെട്ടിക്കുന്നതാണ്. സ്ത്രീകള്‍ക്ക് ഏറ്റവും ആപല്‍ക്കരമായ രാജ്യമെന്ന 'നേട്ടം' ഇന്ത്യയ്ക്കാണ്. ലണ്ടന്‍ ആസ്ഥാനമായുള്ള തോംസണ്‍ റോയിട്ടേഴ്‌സ് ഫൗണ്ടേഷന്‍ 2018ല്‍ നടത്തിയ സര്‍വ്വേയിലാണ് ഇന്ത്യയുടെ സ്ത്രീസൗഹൃദത്തിന്റെ കണക്കുകളുള്ളത്. ഇതൊരു കലാപകാലത്തെ വേട്ടയല്ല. രാജ്യത്ത് നടക്കുന്ന ലൈംഗികാതിക്രമങ്ങളും ബാലവിവാഹങ്ങളും അടിമപ്പണിയും മനുഷ്യക്കടത്തും നിര്‍ബന്ധിത വിവാഹങ്ങളുമെല്ലാമാണ് ഇത്തരമൊരു 'പട്ടാഭിഷേക'ത്തിനു കാരണം. ഇന്ത്യ പുതിയ സ്ഥാനത്തിന് അര്‍ഹമായിരിക്കുന്നത്. രണ്ടും മൂന്നും സ്ഥാനങ്ങള്‍ യുദ്ധവും കലാപവും നിത്യമായി മാറിയ അഫ്ഗാനിസ്താനും സിറിയയ്ക്കുമാണ്. അയല്‍രാജ്യമായ പാകിസ്താന്‍ ആറാമതും അമേരിക്ക പത്താമതുമാണ്. ഇതേ ഫൗണ്ടേഷന്‍ ഏഴു വര്‍ഷം മുമ്പ് നടത്തിയ സര്‍വേയില്‍ ഇന്ത്യ നാലാം സ്ഥാനത്തായിരുന്നു. 550 വിദഗ്ദര്‍ക്കിടയില്‍ നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്.

എന്നാല്‍ മലയാളികള്‍ക്ക് ഇതില്‍ ആശ്വസിക്കാന്‍ വകയുണ്ട്. ഇന്ത്യയില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായി ജീവിക്കാവുന്ന സ്ഥലങ്ങളില്‍ കേരളത്തിനു രണ്ടാംസ്ഥാനമാണുള്ളത്. വിദേശ സഞ്ചാരികള്‍ കൂടുതലെത്തുന്ന ഗോവയ്ക്കാണു ഒന്നാം സ്ഥാനം. പട്ടികയില്‍ കേരളത്തിന് പുറമെ മിസോറാം, സിക്കിം, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങള്‍ മൂന്നും നാലും അഞ്ചും സ്ഥാനങ്ങളിലെത്തി. പട്ടികയില്‍ ഏറ്റവും ഒടുവിലെത്തിയത് ബിഹാറാണ്. ജാര്‍ഖണ്ഡും ഉത്തര്‍ പ്രദേശും ഡല്‍ഹിയുമാണ് ബിഹാറിന് മുന്നില്‍. കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പ് തയ്യാറാക്കിയ പ്ലാന്‍ ഇന്ത്യ റിപോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ജിവിഐ ഇന്‍ഡക്‌സിനെ അടിസ്ഥാനമാക്കിയാണ് റിപോര്‍ട്ട് തയാറാക്കിയത്. വിദ്യാഭ്യാസം, ആരോഗ്യം, ദാരിദ്രം,സുരക്ഷ, തുടങ്ങിയ ഘടകങ്ങളാണു പരിഗണിച്ചത്. ദേശീയ ശരാശരി 0.5314 ആയിരിക്കെ ഗോവയുടെ ഇന്‍ഡെക്‌സ് 0.656 ഉം കേരളത്തിന്റേത് 0.634 ഉമാണ്.

Similar News