ചുമര്‍ചിത്ര ചാരുതയോടെ സവായ് മധോപര്‍ റെയില്‍വെ സ്റ്റേഷന്‍ സഞ്ചാരികളിലേക്ക്‌

Update: 2015-12-29 09:37 GMT






രാജ്യത്തിലെ ഏറ്റവും ഭംഗിയുള്ള റെയില്‍വെസ്റ്റേഷനായി മാറാനുള്ള ഒരുക്കത്തിലാണ് രാജസ്ഥാനിലെ സവായ് മധോപര്‍ റെയില്‍വെസ്റ്റേഷന്‍. സ്റ്റേഷന്റെ ഭിത്തികളിലും ചുമരുകളിലും തൂണുകളിലുമെല്ലാം വെറുമൊരു പെയ്ന്റല്ല മോടികൂട്ടുന്നത്. കാടും മേടും വെട്ടി നഗരത്തിന്റെ മോടി കൂട്ടിക്കൊണ്ടിരിക്കുന്നവര്‍ ഇവിടെ എത്തിയാല്‍ അത്ഭുതംകൂറും. കാരണം വന്യജീവികളും പക്ഷികളും കാടും ഈ സ്റ്റേഷന്റെ ചുമരുകളിലും തൂണുകളിലുമെല്ലാം ജീവനുണ്ടെന്ന് തോന്നിപ്പിക്കുംവിധം കാണാം.

20 ആര്‍ട്ടിസ്റ്റുകള്‍ ചേര്‍ന്ന് രണ്ട് മാസം കൊണ്ടാണ് 7,000 സ്‌ക്വയര്‍ഫീറ്റില്‍ സസ്യജന്തുജാലങ്ങളുടെ ചുവര്‍ ചിത്രം തീര്‍ത്തത്. വേള്‍ഡ് വൈല്‍ഡ് ലൈഫ് ഫണ്ട് ഇന്ത്യയുടേതാണ് ഈ പ്രൊജക്ട്. രന്താബോറിലെ പ്രകൃതി പരിപാലനം സംബന്ധിച്ച് വിനോദസഞ്ചാരികളെ ബോധവത്കരിക്കാനാണ് പദ്ധതിയുടെ ലക്ഷ്യം. രാജ്യത്തെ പ്രഥമ പൈതൃക സ്റ്റേഷന്‍ കൂടിയായ സവായ് മധോപര്‍ റെയില്‍വെ സ്റ്റേഷന്‍ റെയില്‍വെ മന്ത്രി സുരേഷ് പ്രഭു ഉദ്ഘാടനം ചെയ്യും.ചിത്രങ്ങള്‍ കാണാം.

 



 

 



 

 



 

 



 

 



 

 



 

 

Tags:    

Similar News