വിന്‍ഡീസിനെതിരായ അവസാന മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു
ന്യുഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിനെതിരെ ശേഷിക്കുന്ന മൂന്ന് ഏകദിനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ആദ്യ രണ്ട് മല്‍സരത്തില്‍ ഉണ്ടായിരുന്ന മുഹമ്മദ് ഷാമിയെ തഴഞ്ഞപ്പോള്‍ ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവര്‍ ടീമില്‍ തിരിച്ചെത്തി. മൂന്ന് സ്പിന്നര്‍മാരെയും രണ്ട് പേസര്‍മാരെയും ഇന്ത്യ മൂന്നാം ഏകദിനത്തില്‍ ടീമിലുള്‍പ്പെടുത്തി തന്ത്രം മെനയുമെന്നിരിക്കേ, അങ്ങനെ വന്നാല്‍ ഖലീല്‍ അഹമദിനും ഉമേഷ് യാദവിനും പുറത്തിരിക്കേണ്ടി വരും.
27,30,നവംബര്‍ 1 എന്നീ ദിവസങ്ങളിലാണ് മല്‍സരങ്ങള്‍. ആദ്യ രണ്ട് മല്‍സരങ്ങളില്‍ പുറത്തിരുന്ന പേസര്‍ മുഹമ്മദ് ഷമിയും ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്. വിക്കറ്റ് നേടാനാകാതെ ബുദ്ധിമുട്ടുന്ന ഖലീല്‍ അഹമ്മദിനും ഉമേഷ് യാദവിനും പകരമായിരിക്കും ബുംറയും യാദവും ബൗളിങ് ആക്രമണം അഴിച്ചുവിടുക. ആദ്യ രണ്ട് മല്‍സരങ്ങളില്‍ പുറത്തിരുന്ന കെഎല്‍ രാഹുലും മനീഷ് പാണ്ഡെയും കളിക്കുമോ എന്ന് തീരുമാനമായിട്ടില്ല.
അഞ്ച് ഏകദിന പരമ്പരയില്‍ അവസാന മല്‍സരം തിരുവനന്തപുരം കാര്യവട്ടം സ്റ്റേഡിയത്തിലാണ് നടക്കുക. പൂനെയിലും മുംബൈലുമാണ് മൂന്നും നാലും മല്‍സരങ്ങള്‍. അതിനുശേഷം ഇരുടീമുകളും തമ്മില്‍ ട്വന്റി20 പരമ്പരയും ഉണ്ട്.