ട്വന്റി20: ഇന്ത്യന്‍ വനിതാ ടീമിന് ഏഴുവിക്കറ്റ് ജയം

Update: 2018-09-24 16:45 GMT

കൊളംബോ: ട്വന്റി20 വനിതാ ക്രിക്കറ്റില്‍ ഇന്ത്യ ഏഴു വിക്കറ്റിന് ശ്രീലങ്കയെ തോല്‍പിച്ചു. മഴ കാരണം 17 ഓവറാക്കി ചുരുക്കിയ മല്‍സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ലങ്കയ്ക്ക് അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ 15.4 ഓവറില്‍ ജയം കണ്ടു. ഓള്‍റൗണ്ടര്‍ അനുജ പാട്ടീലിന്റെയും (54) ജമീമ റോഡ്രിഗസിന്റെയും (52) തകര്‍പ്പന്‍ അര്‍ധശതകമാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. ഇരുവരും പുറത്താവാതെ ടീമിനെ വിജയത്തിലേക്കു നയിക്കുകയായിരുന്നു. രണ്ട് സിക്‌സറുകളും അഞ്ചു ഫോറുകളുമടക്കം 37 പന്തിലാണ് ജമീമ 54 റണ്‍സെടുത്തത്. 42 പന്തില്‍ ഏഴു സുന്ദരമായ ബൗണ്ടറികളുടെ അകമ്പടിയുള്ളതായിരുന്നു അനുജ പാട്ടീലിന്റെ ഇന്നിങ്‌സ്.
നേരത്തെ അനുജ പാട്ടീലിന്റെ തകര്‍പ്പന്‍ ബൗളിങാണ് ലങ്കയെ ചെറിയ സ്‌കോറിനു പുറത്താക്കാന്‍ ഇന്ത്യയെ സഹായിച്ചത്. നാല് ഓവറില്‍ 36 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റുകളാണ് അനുജ പിഴുതത്. ശ്രീലങ്കക്കു വേണ്ടി ഓഷാഡി രണസിന്‍ഗെക്കു (33 റണ്‍സിന് മൂന്നു വിക്കറ്റ്) മാത്രമേ ബൗളിങില്‍ തിളങ്ങാനായുള്ളൂ. ലങ്കന്‍ നിരയില്‍ ശശികല സിരിവര്‍ധനെയും (40) ചമരി അട്ടപട്ടുവും (31) മികച്ച പ്രകടനം നടത്തി.
Tags:    

Similar News