കോഴിക്കോട് കുറ്റിച്ചിറ കുളത്തില്‍ വീണ് യുവാവ് മരിച്ചു

Update: 2019-09-04 08:41 GMT

കോഴിക്കോട്: കുറ്റിച്ചിറ കുളത്തില്‍ വീണ് ബെംഗളൂരു സ്വദേശിയായ യുവാവ് മരിച്ചു. അരക്കിണറില്‍ വാടകക്ക് താമസിക്കുന്ന ബംഗഌരു സ്വദേശി കലീം (40) ആണ് മുങ്ങി മരിച്ചത്. അപസ്മാര രോഗിയാണെണ് കരുതുന്നു.

ബീച്ച് ഫയര്‍ സ്‌റ്റേഷന്‍ ഓഫിസര്‍ പനോത്ത് അജിത് കുമാറിന്റെ നേതൃത്വത്തില്‍ രാജേഷ് കളത്തില്‍, ജിഗേഷ്, ജിതിന്‍ ബാബു, പി ടി ഷനില്‍ എന്നിവര്‍ ചേര്‍ന്നാണ് യുവാവിനെ കുളത്തില്‍ നിന്നും പുറത്തെടുത്തത്. ക്രിത്രിമ ശ്വാസം നല്‍കി നഗരം പോലിസിന്റെ ജീപ്പില്‍ ബീച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.




Similar News