അസം പ്രളയം: മരണം 40 ആയി; ആയിരത്തിലധികം പേര്‍ ദുരിതാശ്വാസ ക്യാംപുകളില്‍

348 ജില്ലകളിലായി രണ്ട് ലക്ഷത്തോളം പേര്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദുരിതത്തിലായെന്നും 26,910 ഹെക്ടര്‍ കൃഷിസ്ഥലം വെള്ളത്തിനടിയിലായെന്നും ദേശിയ ദുരന്ത നിവാരണ സമിതി അറിയിച്ചു.

Update: 2020-07-09 10:24 GMT
ഗുവാഹത്തി: അസമിലുണ്ടായ പ്രളയത്തെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 40 ആയി. 11 ജില്ലകളിലെ സ്ഥിതിഗതികളില്‍ പുരോഗതിയുണ്ടെന്നും വിവിധ ജില്ലകളിലായി മൂന്നാഴ്ചക്കിടെ 25 പേരോണ് മരിച്ചതെന്നും സംസ്ഥാന ദുരന്ത നിവാരണ സമിതി അറിയിച്ചു. 348 ജില്ലകളിലായി രണ്ട് ലക്ഷത്തോളം പേര്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ദുരിതത്തിലായെന്നും 26,910 ഹെക്ടര്‍ കൃഷിസ്ഥലം വെള്ളത്തിനടിയിലായെന്നും ദേശിയ ദുരന്ത നിവാരണ സമിതി അറിയിച്ചു. ആയിരത്തിലധികം ആളുകളാണ് 35 ദുരിതാശ്വാസ ക്യാംപുകളിലായി കഴിയുന്നത്. 1.21 ലക്ഷം വളര്‍ത്തു മൃഗങ്ങളെയും വെള്ളപ്പൊക്കം കാര്യമായി ബാധിച്ചിട്ടുണ്ട്. മെയ് 22 മുതലുണ്ടായ മണ്ണിടിച്ചിലില്‍ 24 പോരോളം സംസ്ഥാനത്ത് മരിച്ചത്.


നല്‍ബാരി, ബാര്‍പേട്ട, ഗോല്‍പാറ, മോറിഗാവ്, നാഗോണ്‍, ഗോലഘട്ട്, ധമാജി, ലഖിംപൂര്‍, ചരൈഡിയോ, ബിശ്വനാഥ്, ചിരംഗ്, ടിന്‍സുകിയ എന്നിവയാണ് വെള്ളപ്പൊക്കം ബാധിത പ്രധാന ജില്ലകള്‍.


Tags:    

Similar News