കൊവിഡ്-19 : കേന്ദ്ര ആശ്വാസ പാക്കേജില്‍ മല്‍സ്യ തൊഴിലാളികളെ ഒഴിവാക്കിയത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് എസ് ഡി ടി യു
ഇന്ത്യയുടെ സാമ്പത്തിക നിലനില്‍പ്പിനു ശതകോടികളുടെ വരുമാനം വര്‍ഷം തോറും സംഭാവന നല്‍കുന്ന മല്‍സ്യ മേഖലക്ക് ഒരു രൂപ പോലും മാറ്റി വെക്കാതിരുന്നത് ഗുരുതരമായ അവഗണനയാണ്. ഈ അവഗണന തുടരാന്‍ എസ് ഡി ടി യു അനുവദിക്കില്ല
കൊച്ചി : കേന്ദ്ര ധനമന്ത്രി പ്രഖ്യാപിച്ച 1.70 ലക്ഷം കോടിയുടെ ആശ്വാസ പാക്കേജില്‍ മല്‍സ്യ മേഖലയെ അപ്പാടെ അവഗണിച്ചത് അപലപനീയമാണെന്ന് എസ് ഡി ടി യു എറണാകുളം ജില്ലാ പ്രസിഡന്റ് റഷീദ് എടയപ്പുറവും ജനറല്‍ സെക്രട്ടറി സുധീര്‍ ഏലൂക്കരയും കുറ്റപ്പെടുത്തി. ഇന്ത്യയുടെ സാമ്പത്തിക നിലനില്‍പ്പിനു ശതകോടികളുടെ വരുമാനം വര്‍ഷം തോറും സംഭാവന നല്‍കുന്ന മല്‍സ്യ മേഖലക്ക് ഒരു രൂപ പോലും മാറ്റി വെക്കാതിരുന്നത് ഗുരുതരമായ അവഗണനയാണ്.
ഈ അവഗണന തുടരാന്‍ എസ് ഡി ടി യു അനുവദിക്കില്ലന്നും ഇരുവരും കൂട്ടിചേര്‍ത്തു. രാജ്യത്ത് 75 ലക്ഷത്തോളം മല്‍സ്യതൊഴിലാളികളുണ്ട്. ഇപ്പോഴുണ്ടായ തൊഴില്‍ അനിശചിതത്വം വരും മാസങ്ങളില്‍ ട്രോളിംഗ് നിരോധനം വരുന്നതോടെ ഇരട്ടിയാകും. ഈ പ്രതിസന്ധി തിരിച്ചറിഞ്ഞു കൊണ്ട് കര്‍ഷകര്‍ക്ക് നല്‍കുന്നത് പോലെ മല്‍സ്യ തൊഴിലാളികള്‍ക്കും ഡയറക്ട്ട് ബെനഫിറ്റ് സ്‌കീല്‍ പെടുത്തി ആശ്വാസ തുക അടിയന്തിരമായി പ്രഖ്യാപിക്കണമെന്നും എസ്ഡിടിയു ആവശ്യപ്പെട്ടു.