കൊവിഡ്: ആന്ധ്രയില്‍ രോഗ ബാധിതര്‍ 35000 കടന്നു; 24 മണിക്കൂറിനിടെ 2500 രോഗബാധിതര്‍, സ്ഥിതി അതീവഗുരുതരം

സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഇതുവരെ 44 പേരാണ് മരിച്ചത്.

Update: 2020-07-15 16:54 GMT

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു. ഇതുവരെ 35000 പേര്‍ക്കാണ് വൈറസ് ബാധയുണ്ടായത്. 24 മണിക്കൂറിനിടെ 2432 പേര്‍ക്കാണ് ഇവിടെ കൊവിഡ് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ഇതുവരെ 44 പേരാണ് മരിച്ചത്.

കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നതോടെ ആന്ധ്രയില്‍ സ്ഥിതി അതീവ ഗുരുതരമാണ്. ദിനംപ്രതിക വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചുവരുന്നത് ആരോഗ്യവിഭാഗത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. നിലവില്‍ 35,451 പേര്‍ക്കാണ് ആന്ധ്രയില്‍ കൊവിഡ് സ്ഥിരീകരിച്ചത്.

ഇതില്‍ 18378 പേര്‍ രോഗ വിമുക്തരായി ആശുപത്രി വിട്ടതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. പുതുച്ചേരിയില്‍ പുതുതായി 67 പേര്‍ക്കാണ് കൊവിഡ് കണ്ടെത്തിയത്. ഇതോടെ കേന്ദ്ര ഭരണപ്രദേശത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1596 ആയി ഉയര്‍ന്നു. 686 പേരാണ് വിവിധ ആശുപത്രികളില്‍ ചികില്‍സയില്‍ കഴിയുന്നത്. ഇതുവരെ 21 പേര്‍ക്ക് രോഗബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായതായും പുതുച്ചേരി ആരോഗ്യവകുപ്പ് കണക്കുകള്‍ വ്യക്തമാക്കുന്നു.


Tags:    

Similar News