അന്നമനട ഗ്രാമപ്പഞ്ചായത്തിലെ വികസന മുരടിപ്പിനെതിരേ സിപിഎം ധര്‍ണ
സിപിഎം മാള ഏരിയ കമ്മിറ്റിയംഗവും വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ഷാജി നക്കര ധര്‍ണ ഉദ്ഘാടനം ചെയ്തു.
മാള: അന്നമനട ഗ്രാമപ്പഞ്ചായത്തിലെ യുഡിഎഫ് ഭരണസമിതിയുടെ കെടുകാര്യസ്ഥതക്കും വികസന മുരടിപ്പിനുമെതിരേ സിപിഎം അന്നമനട ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കുന്ന മഹാധര്‍ണ്ണയുടെ ഭാഗമായി ഗ്രാമപ്പഞ്ചായത്ത് ഓഫിസിന് മുന്നില്‍ ധര്‍ണ നടത്തി.
സിപിഎം മാള ഏരിയ കമ്മിറ്റിയംഗവും വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ ഷാജി നക്കര ധര്‍ണ ഉദ്ഘാടനം ചെയ്തു. അന്നമനട ലോക്കല്‍ കമ്മിറ്റിയംഗം ടി സി സുബ്രന്‍ അധ്യക്ഷത വഹിച്ചു. ഗ്രാമപ്പഞ്ചായത്തംഗം ടി വി ഭാസ്‌കരന്‍, വി വി ഉണ്ണികൃഷ്ണന്‍ സംസാരിച്ചു. ഭരണസമിതിയുടെ കെടുകാര്യസ്ഥത മൂലം പദ്ധതി വിഹിതവും പ്രളയഫണ്ടുമടക്കം രണ്ടര കോടി രൂപ നഷ്ടപ്പെടുത്തിയെന്നതാണ് പ്രധാന ആക്ഷേപം. ഇതുമൂലം വരുന്ന സാമ്പത്തിക വര്‍ഷത്തില്‍ ഗ്രാമീണ റോഡുകളടക്കം ഗ്രാമപഞ്ചായത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ലഭ്യമാകാതെ വരും. കാര്‍ഷീക മേഖലയിലും വിദ്യഭ്യാസകലാകായികസാംസ്‌കാരിക മേഖലകളിലും യാതൊന്നും ചെയ്യാനാകില്ല. അച്ചുത മാരാര്‍ വാദ്യകലാ കേന്ദ്രവും മികവിന്റെ കേന്ദ്രവും പ്രവര്‍ത്തനരഹിതമായി. സ്‌പോര്‍ട്‌സ് അക്കാദമി നിലവിലില്ലാതെയായി. കഴിഞ്ഞ 15 വര്‍ഷം എല്‍ ഡി എഫ് ഭരണസമിതിയുണ്ടാക്കിയ വികസന നേട്ടങ്ങള്‍ നാലര വര്‍ഷം കൊണ്ട് യുഡിഎഫ് ഭരണസമിതി ഇല്ലാതാക്കിയെന്നും ആരോപിച്ചാണ് സമരം സംഘടിപ്പിക്കുന്നത്.