കെഎസ്ഇബി ജീവനക്കാരന് ഓഫിസില്‍ കയറി മര്‍ദ്ദനം; മൂന്ന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍
ചാപ്പപ്പടി സ്വദേശികളായ പൗറകത്ത് ഉനൈസ് മോന്‍(20), കൊറുവന്റെ പുരക്കല്‍ റാഫി (37), കാച്ചിന്റെ പുരക്കല്‍ നസറുദ്ദീന്‍ (24) എന്നിവരാണ് അറസ്റ്റിലായത്.
താനൂര്‍: കെഎസ്ഇബി ജീവനക്കാരന്റെ ജോലി തടസ്സപ്പെടുത്തി സെക്ഷന്‍ ഓഫിസില്‍ കയറി ലൈന്‍മാനെ മര്‍ദ്ദിച്ച സംഭവത്തില്‍ മൂന്ന് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ചാപ്പപ്പടി സ്വദേശികളായ പൗറകത്ത് ഉനൈസ് മോന്‍(20), കൊറുവന്റെ പുരക്കല്‍ റാഫി (37), കാച്ചിന്റെ പുരക്കല്‍ നസറുദ്ദീന്‍ (24) എന്നിവരാണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചരയോടെ താനൂര്‍ കെഎസ്ഇബി ഓഫിസില്‍ അതിക്രമിച്ചു കയറിയ സംഘം ലൈന്‍മാനാനായ ഷിബുവിനെ ആക്രമിക്കുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ചാപ്പപ്പടിയില്‍ ജോലി ചെയ്തു കൊണ്ടിരിക്കെ യുവാക്കളില്‍ ഒരാളുടെ ഭാര്യയോട് മോശമായി പെരുമാറിയെന്ന് ആരോപിച്ചായിരുന്നു ആക്രമണം. കെഎസ്ഇബി ജീവനക്കാരന് ആക്രമണത്തില്‍ ചെവിയ്ക്കും മുഖത്തും പരിക്കേറ്റു. ജീവനക്കാര്‍ പ്രതികളെ പിടിച്ചു ഓഫിസിനകത്ത് പൂട്ടിയിട്ടു. ഉടന്‍ സ്ഥലത്തെത്തിയ എസ്‌ഐ നവീന്‍ ഷാജിന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം പ്രതികളെ അറസ്റ്റ് ചെയ്തു. കെഎസ്ഇബി താനൂര്‍ സെക്ഷന്‍ സബ് എഞ്ചിനീയര്‍ അബ്ദുള്‍ റസാഖിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത പ്രതികളെ ബുധനാഴ്ച പരപ്പനങ്ങാടി ജെഎഫ്എംസി കോടതിയില്‍ ഹാജരാക്കുമെന്ന് സിഐപി പ്രമോദ് അറിയിച്ചു