ഇസ്‌ലാമാബാദ്: പാകിസ്താനില്‍ കൊറോണ ബാധിതരുടെ എണ്ണം ശനിയാഴ്ച വൈകീട്ടോടെ 1500 ആയി. കൊറോണ ബാധിച്ച് ഇതുവരെ രാജ്യത്ത് 12 പേര്‍ മരിച്ചു.
ഫെബ്രുവരി 26ാം തിയ്യതിയാണ് പാകിസ്താനില്‍ ആദ്യ കൊറോണ കേസ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. തെക്കനേഷ്യയില്‍ ഏറ്റവുമധികം കൊറോണ രോഗികളുളള രാജ്യം ഇപ്പോള്‍ പാകിസ്താനാണ്. പാകിസ്താനിലെ പഞ്ചാബിലാണ് കൂടുതല്‍ കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
ലോകത്താകമാനം 640000 പേര്‍ക്ക് കൊറോണ ബാധിച്ചിട്ടുണ്ട്. 30000 മരണങ്ങളും രേഖപ്പെടുത്തി. യൂറോപ്പില്‍ ദിനംപ്രതി നിരവധി പുതിയ കേസുകളാണ് റിപോര്‍ട്ട് ചെയ്യപ്പെടുന്നതെന്ന് ജോണ്‍ ഹോപ്കിന്‍സ് സര്‍വ്വകലാശാല റിപോര്‍ട്ട് ചെയ്തു.