ശ്രീറാമിന് തെളിവ് നശിപ്പിക്കാന്‍ സഹായം; കിംസ് ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടറുടെ പ്രസ് ക്ലബ് അംഗത്വം റദ്ദാക്കി

ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധനാ സാമ്പിളുകള്‍ ശേഖരിക്കാതെയും പ്രതിയ്ക്ക് തെളിവുകള്‍ നശിപ്പിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്ത കിംസ് ആശുപത്രിയുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് കിംസ് എക്‌സിക്യൂട്ടീവ് ഡയറക്ടറായ ഇ എം നജീബിനെ പ്രസ് ക്ലബ്ബ് അസോസിയേറ്റ് മെമ്പര്‍ഷിപ്പില്‍ നിന്നും പ്രസ് ക്ലബ്ബ് ഭരണസമിതി പുറത്താക്കിയത്.

Update: 2019-08-08 13:45 GMT

തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി ശ്രീറാം വെങ്കട്ടരാമന്‍ ഐഎഎസിനെ തെളിവ് നശിപ്പിക്കാന്‍ സഹായിച്ച കിംസ് ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഇ എം നജീബിനെ തിരുവനന്തപുരം പ്രസ് ക്ലബ് അംഗത്വത്തില്‍ നിന്ന് പുറത്താക്കി.

ശ്രീറാം വെങ്കിട്ടരാമന്റെ രക്ത പരിശോധനാ സാമ്പിളുകള്‍ ശേഖരിക്കാതെയും പ്രതിയ്ക്ക് തെളിവുകള്‍ നശിപ്പിക്കാന്‍ വേണ്ട സൗകര്യങ്ങള്‍ ഒരുക്കുകയും ചെയ്ത കിംസ് ആശുപത്രിയുടെ നടപടിയില്‍ പ്രതിഷേധിച്ചാണ് കിംസ് എക്‌സിക്യൂട്ടീവ് ഡയറക്ടറായ ഇ എം നജീബിനെ പ്രസ് ക്ലബ്ബ് അസോസിയേറ്റ് മെമ്പര്‍ഷിപ്പില്‍ നിന്നും പ്രസ് ക്ലബ്ബ് ഭരണസമിതി പുറത്താക്കിയത്. പ്രസിഡന്റ് ജി പ്രമോദും സെക്രട്ടറി എം രാധാകൃഷ്ണനുമാണ് പുറത്താക്കല്‍ നടപടി പ്രഖ്യാപിച്ചത്.

കിംസ് ആശുപത്രിയിലെ ഡോക്ടര്‍മാരുമായി ചേര്‍ന്ന് രക്തത്തിലെ മദ്യത്തിന്റെ അംശം ഇല്ലാതാക്കാന്‍ ശ്രീറാം ശ്രമിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

Tags:    

Similar News