ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍: ട്രൈലര്‍ പ്രദര്‍ശനം തടയാനാവില്ലെന്ന് കോടതി

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങും ഗാന്ധി കുടുംബവും തമ്മിലുള്ള ബന്ധം വിശദീകരിക്കുന്ന സിനിമ ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററിന്റെ ട്രൈലര്‍ പ്രദര്‍ശിപ്പിക്കുന്നത് തടയാനാവില്ലെന്നു ഡല്‍ഹി ഹൈക്കോടതി.

Update: 2019-01-07 10:15 GMT

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങും ഗാന്ധി കുടുംബവും തമ്മിലുള്ള ബന്ധം വിശദീകരിക്കുന്ന സിനിമ ദ ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററിന്റെ ട്രൈലര്‍ പ്രദര്‍ശിപ്പിക്കുന്നത് തടയാനാവില്ലെന്നു ഡല്‍ഹി ഹൈക്കോടതി. ട്രൈലര്‍ പ്രദര്‍ശനം തടയാ്ന്‍ ഗൂഗിള്‍, യൂടൂബ്, കേന്ദ്ര ഫിലിം സര്‍ട്ടിഫിക്കേഷന്‍ ബോര്‍ഡ്, കേന്ദ്രസര്‍ക്കാര്‍ എന്നിവര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ടു ഡല്‍ഹി സ്വദേശിനിയായ പൂജാ മഹാജന്‍ സമര്‍പിച്ച ഹരജിയാണ് കോടതി തള്ളിയത്.

Tags:    

Similar News