'യതി' യുടെ കാല്‍പ്പാടുകള്‍ കണ്ടതായി ഇന്ത്യന്‍ സേന

നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള മകാലു ബേസ് ക്യാംപിന് സമീപത്ത് നിന്നാണ് കാല്‍പാടിന്റെ ചിത്രങ്ങളും സേന പുറത്ത് വിട്ടത്. ഇന്ത്യന്‍ ആര്‍മി പര്‍വതാരോഹണനിരീക്ഷക സൈന്യമാണ് കാല്‍പ്പാടിന്റെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്യതത്.

Update: 2019-04-30 05:44 GMT

ന്യൂഡല്‍ഹി: അജഞാത മഞ്ഞുമനുഷ്യന്‍ എന്നറിയപ്പെടുന്ന 'യതി' യുടെ കാല്‍പ്പാടുകള്‍ കണ്ടതായി ഇന്ത്യന്‍ സേന.നേപ്പാള്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള മകാലു ബേസ് ക്യാംപിന് സമീപത്ത് നിന്നാണ് കാല്‍പാടിന്റെ ചിത്രങ്ങളും സേന പുറത്ത് വിട്ടത്. ഇന്ത്യന്‍ ആര്‍മി പര്‍വതാരോഹണനിരീക്ഷക സൈന്യമാണ് കാല്‍പ്പാടിന്റെ ചിത്രങ്ങള്‍ ട്വീറ്റ് ചെയ്യതത്.

ഇതിന്ന് 32 ഇഞ്ച് നീളവും 15 ഇഞ്ച് വീതിയുള്ള അളവാണ് സൈന്യം പറയിന്നത്. ചിത്രങ്ങളില്‍ ഒരുക്കാല്‍പ്പാടിന്റെ ചിത്രം മാത്രമാണുള്ളത്. പുരാണങ്ങളിലും നാടോടിക്കഥകളിലും പരാമര്‍ശിക്കുന്ന പകുതി മനുഷ്യനും പകുതി മൃഗവുമായ മഞ്ഞില്‍ ജീവിക്കുന്ന യതിയെ കണ്ടതായി പലരും മുമ്പ് അവകാശം വാദം ഉന്നയിച്ചിട്ടുണ്ട്.

എന്നാല്‍ യതി ഒരു സങ്കല്‍പ്പം മാത്രമാണോ അതോ യാഥാര്‍ഥ്യമോ എന്ന കാര്യത്തില്‍ ഇപ്പോഴും തര്‍ക്കമുണ്ട്. യതി എന്നത് ഹിമക്കരടികളുടെ വ്യത്യസ്ത ഇനത്തില്‍ പെട്ടതാണന്നാണ് ശാസ്ത്രലോകം പറയുന്നത്.

2017ല്‍ നടത്തിയ പഠനത്തില്‍ പറയുന്നത് ഒന്നുകില്‍ ഏഷ്യന്‍ ബ്ലാക്ക് ബിയര്‍, ടിബറ്റന്‍ ബ്രൗണ്‍ ബിയര്‍ അല്ലെങ്കില്‍ ഹിമാലയന്‍ ബ്രൗണ്‍ ബിയര്‍ എന്നിവയിലൊന്നാണന്നാണ്. ഇത്തരം കരടികളില്‍

യതിയുടെ ജൈവിക സവിശേഷതകള്‍ കാണാന്‍ കഴിയുമെന്നാണ് യൂണിവേഴ്‌സിറ്റി ഓഫ് ബഫലോ കോളേജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സസിലെ അസോസിയേറ്റ് പ്രൊഫസറും ശാസ്ത്രജ്ഞനുമായ ഷാര്‍ലെറ്റ് ലിന്‍ഡ്ക്വിസ്റ്റ് പറയുന്നത്. 


Tags:    

Similar News