ചെന്നൈ: നിർത്തിയിട്ട ടാങ്കറില്‍ കാറിടിച്ച് രണ്ട് മലയാളികൾ മരിച്ചു. ചങ്ങനാശ്ശേരിയില്‍ നിന്നു കുടുംബത്തോടൊപ്പം ചെന്നൈയിലേക്കു തിരിച്ച കുറുമ്പനാടം കുര്യച്ചന്‍പടി മുള്ളന്‍കുഴി ജെറിന്‍ ജോസിന്റെ ഭാര്യ ലിസ്ബത്ത് സെബാസ്റ്റ്യന്‍ (27), കാര്‍ ഓടിച്ചിരുന്ന മാമ്മൂട് മാമ്പറമ്പിൽ വില്‍സന്‍ (42) എന്നിവരാണ് മരിച്ചത്. ലിസ്ബത്തിന്റെ പിതാവിനും ഭര്‍തൃപിതാവിനും പരുക്കേറ്റു. ഇന്നലെ പുലര്‍ച്ചെ നാലോടെ ചെന്നൈയ്ക്കടുത്ത് വില്ലുപുരത്താണ് അപകടം. ചെന്നൈ ഇന്‍ഫോസിസ് ജീവനക്കാരിയായിരുന്ന ലിസ്ബത്ത് ആസ്ത്രേലിയയില്‍ ഭര്‍ത്താവിന്റെ അടുത്തേക്ക് പോകാനായി സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങാന്‍ പോയപ്പോഴാണ് അപകടം ഉണ്ടായത്.