സായിദ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു
സാമൂഹിക സേവനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ സായിദ് സസ്റ്റൈനിബിലിറ്റി പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു.
അബുദബി: സാമൂഹിക സേവനങ്ങളെ പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ സായിദ് സസ്റ്റൈനിബിലിറ്റി പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. 38 രാജ്യങ്ങളിലെ അഭയാര്‍ത്ഥി കേംപുകളിലും പാവപ്പെട്ട വീടുകളിലുമായി 38 രാജ്യങ്ങളില്‍ വൈദ്യുതി എത്തിച്ച ഫ്രാന്‍സിലെ 'ഇലക്ട്രീഷ്യന്‍ വിത്തൗട്ട് ബോര്‍ഡേഴ്‌സ്' എന്ന സന്നദ്ധ സംഘടനക്ക് 6 ലക്ഷം ഡോളറാണ് പുരസ്‌ക്കാരം ലഭിക്കുക. അരലക്ഷം പേര്‍ക്ക് ഗുണഫലം ലഭിക്കുന്ന 129 പദ്ധതികളാണ് ഈ സംഘടന പ്രാവര്‍ത്തികമാക്കിയത്. ആരോഗ്യം, ആഹാരം, വെള്ളം, ഊര്‍ജ്ജം, വിദ്യാഭ്യാസം എന്നീ 5 വിഭാഗങ്ങളിലായിട്ടാണ് പുരസ്‌ക്കാരങ്ങള്‍ നല്‍കുന്നത്. കാര്‍ഷിക മേഖലയിലെ വെല്ലുവിളിയായ കീടങ്ങളെ കണ്ടെത്തി ചികില്‍സ നിര്‍ദ്ദേശിക്കുന്ന ഗാനയുടെ ഒക്കോഫോ ഫൗണ്ടേഷന്റെ സ്മാര്‍ട്ട് ഫോണ്‍ അപ്ലിക്കേഷനാണ് മറ്റൊരു പുരസ്‌ക്കാരം ലഭിച്ചിരിക്കുന്നത്. 15 ശതമാനം മാതം വിള ലഭിച്ചിരുന്ന ഗാനയില്‍ കര്‍ഷകര്‍ക്ക് ഈ ആപ്പ് ഉപയോഗിക്കാന്‍ തുടങ്ങിയതിന് ശേഷം 50 ശതമാനം വരെ വിളവ് ഉയര്‍ത്താന്‍ കഴിഞ്ഞിട്ടുണ്ട്.കൂടാതെ ലോകത്തിന്റെ ഭാഗങ്ങളിലുള്ള മികച്ച വിദ്യാലയങ്ങള്‍ക്ക് ഒരു ലക്ഷം ഡോളര്‍ വീതവും പുരസ്‌ക്കാരം നല്‍കി.