ഫീസ് നല്‍കാത്ത കുട്ടികളെ സ്‌കൂളില്‍ പൂട്ടിയിട്ടു

ഫീസ് നല്‍കാത്ത കുട്ടികളെ നിയമ വിരുദ്ധമായി പൂട്ടിയിട്ട വിദ്യാലയത്തിനെതിരെ ദുബയ് പോലീസ് അന്യേഷണം ആരംഭിച്ചു.

Update: 2020-02-12 06:05 GMT

ദുബയ്: ഫീസ് നല്‍കാത്ത കുട്ടികളെ നിയമ വിരുദ്ധമായി പൂട്ടിയിട്ട വിദ്യാലയത്തിനെതിരെ ദുബയ് പോലീസ് അന്യേഷണം ആരംഭിച്ചു. ഖിസൈസില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്വകാര്യ വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളെയാണ് രക്ഷിതാക്കള്‍ വരുന്നത് വരെ ജിംനേഷ്യത്തില്‍ പൂട്ടിയിട്ടത്. രക്ഷിതാക്കള്‍ ഫീസ് നല്‍കാത്തതിനെ തുടര്‍ന്നാണ് സ്‌കൂള്‍ അധികൃതര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ ഇത്തരം നടപടി സ്വീകരിച്ചതെന്ന് ദുബയ് പോലീസ് അധികൃതരും സ്ഥിരീകരിച്ചു. പോലീസ് എത്തിയാണ് വിദ്യാര്‍ത്ഥികളെ മോചിപ്പിച്ചത്. ദുബയിലെ വിദ്യാലയങ്ങളെ നിയന്ത്രിക്കുന്ന നോളേജ് ആന്റ് ഹുമണ്‍ ഡവലപ്പ്‌മെന്റ് അഥോറിറ്റി (കെഎച്ച്ഡിഎ)യും സംഭവത്തെ കുറിച്ച് വിശദമായ അന്യേഷണം ആരംഭിച്ചിട്ടുണ്ട്. ദുബയ് പോലീസ് സംഭവത്തെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാനായി വിദ്യാര്‍ത്ഥികളുമായും രക്ഷിതാക്കളുമായും ബന്ധപ്പെട്ടിട്ടുണ്ട്. 

Tags:    

Similar News