ദുബയ്: ദുബയിലെ എല്ലാ വിദ്യാലയങ്ങളും ഞായറാഴ്ച മുതല്‍ തുറക്കും. നോളേജ് ആന്റ് ഹുമണ്‍ ഡവലെപ്പ്‌മെന്റ് അഥോറിറ്റിയുടെ നിബന്ധനകള്‍ പാലിച്ചായിരിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുക. ഒരു മീറ്റര്‍ അകലം പാലിച്ചായിരിക്കും വിദ്യാര്‍ത്ഥികള്‍ ഇരിക്കുക. ബസ്സില്‍ ഉള്‍കൊള്ളാവുന്ന പരമാവധി വിദ്യാര്‍ത്ഥികളെ കയറ്റിയായിരിക്കും യാത്ര സംവിധാനം ഒരുക്കുന്നത്. പരിശോധന നടത്തി പനി ഇല്ലാത്ത വിദ്യാര്‍ത്ഥികളെയായിരിക്കും പ്രവേശിപ്പിക്കുക. എല്ലാ ബസ്സ് ഡ്രൈവര്‍മാരും കോവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്. രക്ഷിതാക്കള്‍ക്ക് അദ്ധ്യാപകരെ നേരിട്ട് കാണണമെങ്കിലും വാക്‌സിന്‍ സ്വീകരിച്ചിരിക്കണം.