ട്രയിന്‍ സര്‍വീസുകള്‍ പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട മാധ്യമവാര്‍ത്തകള്‍ ശരിയല്ലെന്ന് റെയില്‍വേ മന്ത്രാലയം

Update: 2020-04-10 09:41 GMT

ന്യൂഡല്‍ഹി: ലോക്ക് ഡൗണിനു ശേഷം ട്രയിന്‍ സര്‍വ്വീസുകള്‍ പുനഃരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച പല വാര്‍ത്തകളും ശരിയല്ലെന്നും ഇത്തരമൊരു തീരുമാനം സര്‍ക്കാര്‍ ഇതുവരെ കൈകൊണ്ടിട്ടില്ലെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. ചില പ്രത്യേക തിയ്യതികളില്‍ ട്രയിന്‍ സര്‍വീസ് നടത്തുമെന്നും അതിന്റെ എണ്ണവും റിപോര്‍ട്ടുകളില്‍ പരാമര്‍ശിച്ചിട്ടുണ്ട്. ഇതും ശരിയല്ലെന്ന് റെയില്‍വേ അറിയിച്ചു.

അവസാന തീരുമാനം എടുക്കുന്നതിനു മുമ്പ് ഇത്തരം റിപോര്‍ട്ടുകള്‍ പ്രസിദ്ധീകരിക്കുന്നത് ജനങ്ങളുടെ ഇടയില്‍ അനാവശ്യമായ ഊഹാപോഹങ്ങള്‍ക്ക് കാരണമാകുമെന്നും സ്ഥിരീകരിക്കാത്തതും സത്യമെന്നു ഉറപ്പില്ലാത്തതുമായ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കരുതെന്നും റെയില്‍വേ അഭ്യര്‍ത്ഥിച്ചു. 

Similar News