സ്വാശ്രയ കോളജുകളിലെ ഫീസ് വർധന; പ്രതിഷേധത്തിനൊരുങ്ങി വിദ്യാർഥി സംഘടനകൾ

Update: 2024-06-29 13:52 GMT

കോഴിക്കോട്: സ്വാശ്രയ കോളജുകളിലെ ഫീസ് വര്‍ധിപ്പിച്ചതിനെതിരെ വിദ്യാര്‍ഥി സംഘടനകള്‍. 2024-25 അധ്യയന വര്‍ഷം 12 ശതമാനത്തിന്റെ വര്‍ധനയാണുണ്ടായിരിക്കുന്നത്. നാലു വര്‍ഷ ഡിഗ്രി കോഴ്‌സ് കൂടി നടപ്പാക്കുമ്പോള്‍ ഇനിയും ഫീസ് ഉയരുമെന്ന ആശങ്കയിലാണ് വിദ്യാര്‍ഥികള്‍.

കഴിഞ്ഞ മേയ് 19നാണ് സ്വാശ്രയ കോളജുകളിലെ വിദ്യാര്‍ഥികളുടെ ഫീസ് വര്‍ധിപ്പിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവുണ്ടായത്. 12 ശതമാനത്തിറെ വര്‍ധനയാണുണ്ടാകുക. നിലവില്‍ സര്‍ക്കാര്‍, എയ്ഡഡ് കോളജുകളിലുള്ളതിനെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ സെല്‍ഫ് ഫിനാന്‍സ് മേഖലയിലാണ്. അതിനാല്‍ ഫീസ് വര്‍ധന നിരവധി വിദ്യാര്‍ഥികളെയാണ് ബാധിക്കുന്നതെന്നും തീരുമാനം തിരുത്തണമെന്നുമാണ് പ്രതിപക്ഷ വിദ്യാര്‍ഥി സംഘടനകളുടെ ആവശ്യം.

നാലു വര്‍ഷ ബിരുദ കോഴ്‌സുകള്‍ നടപ്പാക്കുമ്പോള്‍ ഫീസ് ഇനിയും വര്‍ധിക്കാനിടയുണ്ട്. ഫീസ് വര്‍ധനയ്‌ക്കെതിരെ പ്രതിഷേധത്തിനൊരുങ്ങുകയാണ് വിദ്യാര്‍ഥി സംഘടനകള്‍.

Tags:    

Similar News