ഷാര്‍ജയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം

Update: 2024-07-01 14:41 GMT

ഷാര്‍ജ: ഷാര്‍ജയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം. ജമാല്‍ അബ്ദുന്നാസിര്‍ സ്ട്രീറ്റിനു സമീപത്തെ അല്‍ മജാസ് രണ്ടിലെ 12 നില കെട്ടിടത്തിലെ 11ാം നിലയിലാണ് ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നോടെ തീപിടിത്തമുണ്ടായത്. തീ പെട്ടെന്ന് നിയന്ത്രണവിധേയമായതിനാല്‍ ആളപായമോ പരിക്കോ രേഖപ്പെടുത്തിയിട്ടില്ല. അവധി ദിവസമായതിനാല്‍ താമസക്കാരെല്ലാം കെട്ടിടത്തിലുണ്ടായിരുന്നു. ഫയര്‍ അലാം കേട്ടതോടെ താമസക്കാര്‍ അയല്‍വാസികളെയും വിളിച്ചറിയിച്ച് ഗോവണിയിലൂടെ പുറത്തിറങ്ങി. പോലിസ് എത്തിയാണ് തീയണച്ചത്. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മുഴുവന്‍ താമസക്കാരെയും ഒഴിപ്പിക്കുകയായിരുന്നു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

Tags:    

Similar News