''മലപ്പുറത്തുകാരെ നന്ദി നന്ദി...'' ദുരന്തമുഖത്ത് സഹായവുമായെത്തിയ മലപ്പുറംകാര്‍ക്ക് നന്ദി പറഞ്ഞ് എയര്‍ ഇന്ത്യ

സ്വന്തം ജീവന്‍ വെല്ലുവിളിച്ച് തകര്‍ന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ നിന്നും പരിക്കേറ്റ നിസ്സഹായരായ യാത്രക്കാരെ അടിയന്തിര ചികില്‍സക്കായി എത്രയും പെട്ടൊന്ന് ആശുപത്രിയിലെത്തിച്ച മലപ്പുറത്തുകാര്‍ക്ക് ഒത്തിരി നന്ദിയും കടപ്പാടുമായി എയര്‍ ഇന്ത്യ മാനേജ്‌മെന്റ് ടീം.

Update: 2020-08-09 16:08 GMT
മലപ്പുറത്തുകാരെ നന്ദി നന്ദി... ദുരന്തമുഖത്ത് സഹായവുമായെത്തിയ മലപ്പുറംകാര്‍ക്ക് നന്ദി പറഞ്ഞ് എയര്‍ ഇന്ത്യ

കൊച്ചി: സ്വന്തം ജീവന്‍ വെല്ലുവിളിച്ച് തകര്‍ന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനത്തില്‍ നിന്നും പരിക്കേറ്റ നിസ്സഹായരായ യാത്രക്കാരെ അടിയന്തിര ചികില്‍സക്കായി എത്രയും പെട്ടൊന്ന് ആശുപത്രിയിലെത്തിച്ച മലപ്പുറത്തുകാര്‍ക്ക് ഒത്തിരി നന്ദിയും കടപ്പാടുമായി എയര്‍ ഇന്ത്യ മാനേജ്‌മെന്റ് ടീം.


ഇത് മലപ്പുറത്തുകാരുടെ നെഞ്ചുറപ്പ് മാത്രമല്ലെന്നും അപകടത്തില്‍ പെടുന്ന ഏതൊരു മനുഷ്യ ജീവനും രക്ഷിക്കാനുള്ള മനസ്സുമാണന്നും ഈ ധീര കൃത്യത്തിന് മുമ്പില്‍ തങ്ങള്‍ നമിക്കുന്നുവെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ് അധികൃതര്‍ വ്യക്തമാക്കി. സാധാരണ വിമാനം തകരുമ്പോള്‍ ഇന്ധനം ചോര്‍ന്ന് പൊട്ടിത്തെറിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം സാഹചര്യത്തിലാണ് നാട്ടുകാര്‍ സ്വന്തം ജീവന്‍ വെല്ലുവിളിച്ച് കൂട്ടായ ശ്രമത്തിലൂടെ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ച് നിരവധി ജീവനുകള്‍ രക്ഷപ്പെടുത്തിയത്.

 

Tags:    

Similar News