വീട്ടുമുറ്റത്ത് സ്‌ട്രോബറി വിളവെടുത്ത് മാതൃകയായി വീട്ടമ്മ

ശൈത്യ മേഖലയില്‍ മാത്രം കൃഷി ചെയ്യുന്നതും ആളുകള്‍ മോഹ വില കൊടുത്ത് വാങ്ങുന്നതുമായ സ്‌ട്രോബറി വീട്ട് മുറ്റത്ത് കൃഷി ചെയ്ത് വിളവെടുപ്പ് നടത്തി മാതൃകയാവുകയാണ് എടവണ്ണയിലെ പത്തപ്പിരിയം പനനിലത്ത് റൈഹാന

Update: 2021-01-16 18:24 GMT

എടവണ്ണ: ശൈത്യ മേഖലയില്‍ മാത്രം കൃഷി ചെയ്യുന്നതും ആളുകള്‍ മോഹ വില കൊടുത്ത് വാങ്ങുന്നതുമായ സ്‌ട്രോബറി വീട്ട് മുറ്റത്ത് കൃഷി ചെയ്ത് വിളവെടുപ്പ് നടത്തി മാതൃകയാവുകയാണ് എടവണ്ണയിലെ പത്തപ്പിരിയം പനനിലത്ത് റൈഹാന. ഒരു കൃഷി ഗ്രൂപ്പില്‍ നിന്നും കിട്ടിയ രണ്ട് തൈകളില്‍ നിന്നാണ് ആദ്യം കൃഷി ആരംഭിച്ചത്. ഇന്ത്യയില്‍ സ്‌ട്രോബറി കൃഷി ചെയ്യുന്നത് 85 ശതമാനവും മഹാരാഷ്ട്രയിലെ മലമ്പ്രദേശമായ മഹാബലേശ്വറിലാണ്. സമുദ്ര നിരപ്പില്‍ നിന്നും ഏറെ ഉയര്‍ന്ന് കിടക്കുന്ന ഇടുക്കിയിലെ കാന്തല്ലൂരിലും കൃഷി ചെയ്യുന്നുണ്ടെങ്കിലും താഴ്ന്ന പ്രദേശങ്ങളില്‍ കൃഷി ചെയ്യുന്നും വിളവെടുക്കുന്നതും അപൂര്‍വ്വമാണ്. സ്വീറ്റ് ചാര്‍ലി എന്ന വിഭാഗത്തില്‍ പെട്ടതാണ് വിളവെടുപ്പ് നടത്തിയത്. വീടിന് മുമ്പില്‍ തൂക്ക് ചട്ടിയിലും കൃഷി ചെയ്യാന്‍ കഴിയും. ശൈത്യകാലത്താണ് വിളവെടുപ്പ് എങ്കിലും മഴക്കാലത്ത് പോലും പഴം ഉണ്ടായതായി റൈഹാന പറഞ്ഞു. വാരിക്കോടന്‍ മോയിന്‍ ആണ് ഭര്‍ത്താവ് രണ്ട് മക്കളുണ്ട്. കാര്‍ഷിക വകുപ്പ് പിന്തുണ നല്‍കിയാല്‍ വ്യാവസായിക അടിസ്ഥാനത്തില്‍ തന്നെ കൃഷി ചെയ്യാന്‍ കഴിയുമെന്നും റൈഹാന പറഞ്ഞു. ആവശ്യക്കാര്‍ക്ക് തൈകളും വില്‍പ്പന നടത്തുന്നുണ്ട്. ടെറസിന് മുകളിലാണ് കൃഷി ചെയ്യുന്നത്. നിരവധി തരം പച്ചമുളകുകളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്.

Tags:    

Similar News