മീപുഗുരി ഡ്രൈനേജ് പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണണം: എസ്ഡിപിഐ

Update: 2021-05-19 11:20 GMT

കാസര്‍ഗോഡ്:  മീപുഗുരിയിലെ എസ് കെ ട്രാഡേഴ്‌സിന് മുന്‍വശത്തുള്ള ഡ്രൈനേജ് പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണണമെന്ന് എസ്ഡിപിഐ ചൂരി ബ്രാഞ്ച്, മധൂര്‍ പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു. ഇത് ഉന്നയിച്ച് ഓണ്‍ലൈനില്‍ പ്രതിഷേധ യോഗം സംഘടിപ്പിച്ചു.

മഴവെള്ളം ഒലിച്ചു പോകാന്‍ ഡ്രൈനേജ് സൗകര്യം ഇല്ലാത്തതിനാല്‍ മഴക്കാലത്ത് റോഡില്‍ വെള്ളം കെട്ടിക്കിടന്ന് കാല്‍നട യാത്രക്കും, വാഹന യാത്രക്കാര്‍ക്കും ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. വര്‍ഷങ്ങളായി ഇതേ അവസ്ഥയാണെങ്കിലും പരിഹാരം കാണാന്‍ വാര്‍ഡ് മെമ്പറോ പഞ്ചായത്ത് അധികൃതരോ തയ്യാറായിട്ടില്ല. വാര്‍ഡിലെ ജനങ്ങള്‍ക്ക് ആവശ്യമായ കാര്യങ്ങള്‍ നടത്താത്ത വാര്‍ഡ് മെമ്പര്‍മാര്‍ക്കെതിരെയും, പഞ്ചായത്ത് അധികാരികള്‍ക്കെതിരെയും നാട്ടുകാര്‍ കനത്ത പ്രതിഷേധത്തിലാണ്.

പ്രശ്‌നത്തിന് പരിഹാരം കാണാതെ ഒഴിഞ്ഞു മാറാണാനാണ് ശ്രമിക്കുന്നതെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ ചൂരി ബ്രാഞ്ച് കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. ബ്രാഞ്ച് പ്രസിഡന്റ് നിഷാദ് ഓള്‍ഡ് ചൂരി, സെക്രട്ടറി ശരീഫ് ചൂരി, പഞ്ചായത്ത് സെക്രട്ടറി ബിലാല്‍ ചൂരി, ഇസ്ഹാഖ് മീപുഗുരി, ഉസ്മാന്‍ ചൂരി, മഷൂഖ് , അസീസ്,ഷഫീഖ്, സഫ്വാന്‍,സാബിഖ്, ഹാരിസ് ,അഷ്ഫാഖ് ചൂരി എന്നിവര്‍ ഓണ്‍ലൈന്‍ പ്രതിഷേധ യോഗത്തില്‍ പങ്കെടുത്തു.

Tags:    

Similar News