പണമിടപാട് സ്ഥാപനത്തിലെ സ്വര്‍ണം തിരിമറി നടത്തി ഒന്നര കോടിയോളം തട്ടിയെടുത്തു; ജീവനക്കാര്‍ പിടിയില്‍

Update: 2021-10-26 03:36 GMT

പാല: സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ സ്വര്‍ണം തിരിമറി നടത്തി ഒന്നര കോടിയോളം തട്ടിയെടുത്ത കേസില്‍ ജീവനക്കാര്‍ പിടിയില്‍. പാലാ കെപിബി നിധി ലിമിറ്റഡ് എന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ പണയം വച്ച സ്വര്‍ണമാണ് ജീവനക്കാര്‍ തിരിമറി നടത്തി പണം തട്ടിയത്. കേസില്‍ കൂത്താട്ടുകുളം സ്വദേശി വിജയകുമാരന്‍ നായര്‍, ബിസിനസ്സ് അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്ന വാഴൂര്‍ സ്വദേശി അഭിജിത് കെ മനോജ് എന്നിവരെ പാല പോലിസ് അറസ്റ്റ് ചെയ്തു.

പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പാലാ എസ്എച്ച്ഒ കെ പി ടോംസന്‍, എസ്‌ഐ അഭിലാഷ് എംഡി, എസ്‌ഐ രാധാകൃഷ്ണന്‍, എസ് ഐ ഷാജികുര്യാക്കോസ്, എഎസ്‌ഐ ബിജു കെ തോമസ്സ്, എസ്‌സിപിഒ ഷെറിന്‍ സ്റ്റീഫന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പിടിയിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags:    

Similar News