തുടര്‍ പഠനത്തിന് അവസരമൊരുക്കണമെന്ന് ഉക്രൈനില്‍ നിന്നും തിരിച്ചെത്തിയ വിദ്യാര്‍ത്ഥികള്‍
തുടര്‍പഠനത്തിന് അവസരമൊരുക്കണമെന്നും ഇതിനായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് ഉക്രെയനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ഥികള്‍. പ്രവാസി ഇന്ത്യയുടെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും ഭാരവാഹികളും ഇത് സംബന്ധിച്ച വാര്‍ത്തസമ്മേളനം നടത്തിയത്
ദുബയ്: തുടര്‍പഠനത്തിന് അവസരമൊരുക്കണമെന്നും ഇതിനായി കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ ഇടപെടണമെന്നും ആവശ്യപ്പെട്ട് ഉക്രെയനില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ഥികള്‍. പ്രവാസി ഇന്ത്യയുടെ നേതൃത്വത്തിലാണ് വിദ്യാര്‍ഥികളും രക്ഷിതാക്കളും ഭാരവാഹികളും ഇത് സംബന്ധിച്ച വാര്‍ത്തസമ്മേളനം നടത്തിയത്
തിരിച്ചെത്തിയ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കകള്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഇടപെട്ട് അകറ്റണം. അവസാന വര്‍ഷ വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനവും ഇന്റേണ്‍ഷിപ്പും പൂര്‍ത്തീകരിക്കുന്നതിന് അതാതു യൂനിവേഴ്‌സിറ്റികളുമായി ബന്ധപ്പെടണം. ഇന്ത്യന്‍ യൂനിവേഴ്‌സിറ്റികളില്‍ 1, 2,3,4 വര്‍ഷ വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനത്തിനായി കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സഹായിക്കണം. ഇതിനായി പ്രത്യേക മാനദണ്ഡം തയാറാക്കണം. ആദ്യ വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് അവര്‍ കെട്ടി വെച്ച ഭീമമായ ഫീസ് ഏജന്‍സിയില്‍ നിന്ന് തിരികെ ലഭ്യമാക്കണം. വിദ്യാര്‍ത്ഥികളെ ഇകഴ്ത്തി സോഷ്യല്‍ മീഡിയ വഴിയുള്ള അക്രമങ്ങള്‍ക്ക് നടപടി എടുക്കണം. ഉക്രെയിനിലെ വിദ്യാര്‍ഥികള്‍ക്കായി കേരള ബജറ്റില്‍ തുക വകയിരുത്തിയത് സ്വാഗതാര്‍ഹമാണ്. ഈ തുക എങ്ങിനെ ചെലവഴിക്കും എന്നതില്‍ കൃത്യത വേണമെന്നും അവര്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
യു.എ.ഇയില്‍ തുടര്‍പഠനം നടത്താന്‍ സ്‌കോളര്‍ഷിപ് കിട്ടാനുള്ള സാധ്യതകള്‍ക്കായി ഭാരവാഹികള്‍ പറഞ്ഞു. ഇതിനായി റെഡ് ക്രസന്റ് പോലുള്ളവയുടെ സഹായം തേടും. യുദ്ധക്കെടുതി നേരിട്ട് കണ്ടും വിദ്യാഭ്യാസം മുടങ്ങിയും മാനസീകമായി തളര്‍ന്ന വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിങ് നല്‍കുന്നുണ്ട്. ഉെക്രെയിന്‍ സംഘര്‍ഷം തുടങ്ങിയ ഉടന്‍ ഹെല്‍പ് ഡെസ്‌ക് ആരംഭിച്ചിരുന്നു. കീവ്, ഖാര്‍കിവ്, സുമി, സപ്രോസീയ എന്നീ മേഖലകളില്‍ കുടുങ്ങിയ അറുപതോളം വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ ഹെല്‍പ് ഡെസ്‌കുമായി ആദ്യ രണ്ടു ദിവസങ്ങളില്‍ തന്നെ ബന്ധപ്പെട്ടു. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ആവശ്യമായ മാനസിക പിന്തുണ നല്‍കി അവരുടെ ആത്മവിശ്വാസം ചോരാതെ നില്‍ക്കാന്‍ ഹെല്പ് ഡെസ്‌ക് പ്രത്യേകം ശ്രദ്ധ ചെലുത്തി. വിദ്യാര്‍ഥികള്‍ സുരക്ഷിതമായി തിരിച്ചെത്തുന്നത് വരെ ഹെല്പ് ഡെസ്‌ക് സജീവമായി ഇടപെട്ടു. രക്ഷിതാക്കളുടെ ആശങ്കകള്‍ ഇന്ത്യന്‍ അധികൃതരെ അറിയിക്കാന്‍ രക്ഷിതാക്കളുടെയും ഇന്ത്യന്‍ എംബസ്സി അധികൃതരുടെയും കൂടിക്കാഴ്ച പ്രവാസി ഇന്ത്യ സംഘടിപ്പിച്ചു. ഉെൈക്രെനില്‍ കുടുങ്ങി കിടന്ന വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ യഥാസമയം കേന്ദ്ര വിദേശകാര്യ മന്ത്രാലയം, ഉെൈക്രെനിലെ ഇന്ത്യന്‍ മിഷന്‍, നോര്‍ക്ക, ഡല്‍ഹി കേരള ഹൗസിലെ സ്‌പെഷല്‍ ഓഫീസര്‍ വേണു രാജാമണി എന്നിവര്‍ക്ക് കൈമാറി. ഇവരുടെ തുടര്‍ പഠനത്തിനായി ഒപ്പമുണ്ടാകുമെന്നും പ്രവാസി ഇന്ത്യ അറിയിച്ചു. വാര്‍ത്തസമ്മേളനത്തില്‍ അബ്ദുല്ല സവാദ്, അരുണ്‍ സുന്ദര്‍ രാജ്, അബുല്ലൈസ്, ഹാഫിസുല്‍ ഹഖ്, അബ്ദുല്‍ ഹസീബ്, വിദ്യാര്‍ഥികളായ ഫാത്തിമ, ജസ്‌ന, മാസിന്‍, റഹ്ബ്, റബീഹ്, രക്ഷിതാക്കളായ ശശാങ്കന്‍, നിസാറുദ്ദീന്‍, ജിയോ ജോസഫ് എന്നിവരും പങ്കെടുത്തു.