ഡല്‍ഹിയില്‍ തകര്‍ത്ത കടയില്‍ നാണയം പെറുക്കുന്ന കുട്ടിയുടെ ചിത്രം വൈറലാകുന്നു
ദുബയ്: സുപ്രീം കോടതി ഉച്ചരവ് ലംഘിച്ച് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ ഇടിച്ച് പൊളിച്ച് കളഞ്ഞ പിതാവിന്റെ കടയില്‍ നിന്നും നാണയ തുട്ടുകള്‍ പെറുക്കുന്ന ബാലന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നു. ബിജെപി പ്രസിഡന്റ് ആദേശ് ഗുപ്തയുടെ നിര്‍ദ്ദേശ പ്രകാരം ഡല്‍ഹി മേയറാണ് മുസ്ലിംങ്ങള്‍ തിങ്ങി താമസിക്കുന്ന പ്രദേശങ്ങള്‍ ഇടിച്ച് നിരപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നത്. ഇക്കഴിഞ്ഞ 16 ന് ഹനുമാന്‍ ജയന്തി ദിനത്തില്‍ ഇരു വിഭാഗങ്ങള്‍ ഉണ്ടായ സംഘര്‍ഷത്തെ തുടര്‍ന്നാണ് ബിജെപി പ്രസിഡന്റ് ഈ നിര്‍ദ്ദേശം നല്‍കിയത്. സംഘര്‍ഷത്തെ തുടര്‍ന്ന 25 ല്‍ അധികം പേരെ അറസ്റ്റ് ചെയ്യുകയും 5 പേരെ ദേശീയാ സുരക്ഷാ നിയമം ചാര്‍ത്തുകയും ചെയ്തിരുന്നു.