'സര്‍ക്കാരാണ് കൊന്നത്, പോലിസ് കള്ളം പറയുന്നു'; ഡല്‍ഹിയില്‍ കൊല്ലപ്പെട്ട കര്‍ഷകന്റെ ബന്ധുക്കള്‍

Update: 2021-01-27 14:45 GMT

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകര്‍ നടത്തിയ ട്രാക്റ്റര്‍ പരേഡിനെ മരണപ്പെട്ടയാളെ സര്‍ക്കാര്‍ കൊലപ്പെടുത്തിയതാണെന്നും കേന്ദ്രത്തെ സഹായിക്കാന്‍ പോലിസ് കള്ളം പറയുകയാണെന്നും ബന്ധുക്കളുടെ ആരോപണം. 'അവരുടെ മുഖം രക്ഷിക്കാന്‍ പോലിസ് കള്ളം പറയുകയാണെന്ന് കൊല്ലപ്പെട്ട നവരിത് സിങിന്റെ മുത്തച്ഛന്‍ ഹര്‍ദീപ് സിങ് പറഞ്ഞു. പോലിസുകാര്‍ മുന്നില്‍ നിന്ന് വെടിയുതിര്‍ത്തു. വെടിയുണ്ട തലയിലൂടെ കടന്നുപോയി. സമാധാനപരമായ പ്രക്ഷോഭത്തെ തെറ്റിദ്ധരിപ്പിക്കാനുള്ള സര്‍ക്കാറിന്റെ വലിയ ഗൂ രഢാലോചനയാണിത്. എന്റെ ചെറുമകന്റെ കൊലപാതകത്തിനു പിന്നില്‍ സര്‍ക്കാരാണ്. സര്‍ക്കാര്‍ എന്റെ ചെറുമകനെ കൊലപ്പെടുത്തി. മുഴുവന്‍ കേസിലും സര്‍ക്കാരിനാണ് ഉത്തരവാദിത്തമെന്നും നവരിതി മുത്തച്ഛന്‍ പറഞ്ഞു.

    'ട്രാക്ടര്‍ തകരായാണ് അദ്ദേഹം മരിച്ചതെങ്കില്‍, പോലിസ് അവനെ ആശുപത്രിയില്‍ എത്തിക്കാത്തത് എന്തിട്ടാണ്? മൂന്ന് മണിക്കൂറോളം എന്തുകൊണ്ടാണ് റോഡില്‍ കിടന്നത്. കാരണം പോലിസ് അവനെ വെടിവച്ച് ഓടിപ്പോയതാണെന്നും അദ്ദേഹം മുത്തച്ഛന്‍ ആരോപിച്ചു. ജനുവരി 26 ന് നടന്ന പ്രതിഷേധത്തിനിടെ ആര്‍എസ്എസിന്റെയും ബിജെപിയുടെയും ആളുകള്‍ പോലിസ് യൂനിഫോമിലുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ക്ക് ബിജെപിയില്‍ നിന്ന് ഒരു കത്ത് പോലും ലഭിച്ചിരുന്നു, നിങ്ങള്‍ക്ക് വന്ന് പ്രസ്ഥാനത്തില്‍ ചേരാമെന്നും നിങ്ങള്‍ക്ക് വേണ്ടത് ചെയ്യാമെന്നും ഒന്നും സംഭവിക്കില്ലെന്നുമാണ് കത്തിലുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

    ചൊവ്വാഴ്ച കര്‍ഷകരുടെ പ്രതിഷേധം അക്രമാസക്തമായതിനിടെയാണ് ഒരു കര്‍ഷകന്‍ മരണപ്പെട്ടത്. കര്‍ഷകരുടെ ട്രാക്റ്റര്‍ പരേഡിനിടെ സെന്‍ട്രല്‍ ഡല്‍ഹിയിലെ ഐടിഒയില്‍ പോലിസ് ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ ട്രാക്റ്റര്‍ മറിഞ്ഞാണ് വാഹനമോടിച്ച 24 കാരനായ നവരീത് സിങ് മരിച്ചതെന്നാണ് പോലിസ് പറയുന്നത്. ഇതുസംബന്ധിച്ച സിസിടിവി ദൃശ്യങ്ങളും ഡല്‍ഹി പോലിസ് പുറത്തുവിട്ടിട്ടുണ്ട്. ഇതോടെയാണ് പോലിസിനെതിരേ കര്‍ഷകന്റെ ബന്ധുക്കള്‍ രംഗത്തെത്തിയത്. തലയ്ക്ക് വെടിയേറ്റിരുന്നുവെന്ന ആരോപണം പോലിസ് നിഷേധിച്ചു. ബാരിക്കേഡില്‍ ഇടിച്ച് തന്റെ ട്രാക്ടര്‍ മറിഞ്ഞതായി കാണിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടെങ്കിലും പോലിസ് വെടിവയ്പാണ് മരണത്തിലേക്കു നയിച്ചതെന്ന കാര്യത്തില്‍ കുടുംബം ഉറച്ചുനില്‍ക്കുകയാണ്. നവരീത് സിങിനെ വെടിവച്ചില്ലെന്നും ട്രാക്ടര്‍ മറിഞ്ഞതിനെത്തുടര്‍ന്നാണ് മരണത്തിന് കീഴടങ്ങിയതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ടില്‍ സ്ഥിരീകരിച്ചതായും ബറേലി എഡിജിപി അവിനാശ് ചന്ദ്ര പറഞ്ഞു. നവരീത് സിങിന്റെ മൃതദേഹം ബുധനാഴ്ച ബിലാസ്പൂരിലെ ദിബ്ദിബ ഗ്രാമത്തിലെത്തിച്ചു. സംസ്‌കാര ചടങ്ങുകള്‍ക്കായി മൃതദേഹം ദിബ്ദിബ ഗ്രാമത്തില്‍ എത്തിച്ചതോടെ നിരവധി നാട്ടുകാരാണ് വീട്ടിലെത്തിലെത്തിയത്. ക്രമസമാധാനപാലനത്തിനായി മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിരുന്നു. റാംപൂര്‍ ജില്ലയില്‍ കര്‍ശന സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

    നവരീത് സിങ് ആസ്‌ത്രേലിയില്‍ നിന്ന് ഉത്തര്‍പ്രദേശിലെ റാംപൂരിലുള്ള ജന്മനാട്ടിലേക്ക് ഒരു വിവാഹ സല്‍ക്കാരത്തിനായി എത്തിയതായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപോര്‍ട്ട് ചെയ്തു. എന്നാല്‍, കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ നവരിത്തിനെ അമ്മാവന്മാര്‍ പ്രേരിപ്പിക്കുകയും ട്രാക്ടര്‍ റാലിയില്‍ പങ്കെടുക്കാന്‍ റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയിലെത്തുകയും ചെയ്തു. സിസിടിവി ഫൂട്ടേജില്‍ കാണുന്നതുപോലെ, നവരീത് അതിവേഗം ഓടിച്ച ഒരു നീല ട്രാക്ടര്‍ പോലിസ് ബാരിക്കേഡിലേക്ക് ഇടിച്ചുകയറുമറിയുകയും തുടര്‍ന്ന് അതിനടിയിലായി മരണപ്പെടുകയുമായിരുന്നുവെന്ന് പോലിസ് അറിയിച്ചു. രാംപൂര്‍ ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ പാനലാണ് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. ട്രാക്ടര്‍ തെറിച്ചുവീണതിനെ തുടര്‍ന്നുള്ള പരിക്കാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചതായും പപോലിസ് പറയുന്നു.

Tags:    

Similar News