'യാ ഇമാറാത്ത്: പ്രവാസത്തിന്റെ ഹൃദയ പുസ്തകം' പ്രകാശനം ചെയ്തു
ചിരന്തന സാംസ്‌കാരിക വേദി തയാറാക്കിയ 'യാ ഇമാറാത്ത്: പ്രവാസത്തിന്റെ ഹൃദയ പുസ്തകം' ദുബൈയില്‍ നടന്ന പ്രൗഢ ചടങ്ങില്‍ പ്രകാശനം ചെയ്തു. എമിറേറ്റ്‌സ് ഫസ്റ്റ് ഗ്രൂപ്, സഫാരി ഗ്രൂപ്, എഫ്എംസി ഗ്രൂപ്, പേസ് ഗ്രൂപ് എന്നിവയുടെ പ്രായോജകത്വത്തില്‍ ദുബൈ ഫ്‌ളോറ ഇന്‍ ഹോട്ടലില്‍ സംഘടിപ്പിച്ച പ്രകാശന ചടങ്ങില്‍ പ്രഗല്‍ഭ അറബ് കവിയും എഴുത്തുകാരനുമായ ഡോ. ശിഹാബ് ഗാനിം സഫാരി ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍, എഫ്എംസി ഗ്രൂപ് ചെയര്‍മാന്‍ ഡോ. കെ.പി ഹുസൈന്‍ എന്നിവര്‍ക്ക് പുസ്തകത്തിന്റെ ആദ്യ കോപ്പി നല്‍കി പ്രകാശനം നിര്‍വഹിച്ചു
ദുബയ്: ചിരന്തന സാംസ്‌കാരിക വേദി തയാറാക്കിയ 'യാ ഇമാറാത്ത്: പ്രവാസത്തിന്റെ ഹൃദയ പുസ്തകം' ദുബൈയില്‍ നടന്ന പ്രൗഢ ചടങ്ങില്‍ പ്രകാശനം ചെയ്തു. എമിറേറ്റ്‌സ് ഫസ്റ്റ് ഗ്രൂപ്, സഫാരി ഗ്രൂപ്, എഫ്എംസി ഗ്രൂപ്, പേസ് ഗ്രൂപ് എന്നിവയുടെ പ്രായോജകത്വത്തില്‍ ദുബൈ ഫ്‌ളോറ ഇന്‍ ഹോട്ടലില്‍ സംഘടിപ്പിച്ച പ്രകാശന ചടങ്ങില്‍ പ്രഗല്‍ഭ അറബ് കവിയും എഴുത്തുകാരനുമായ ഡോ. ശിഹാബ് ഗാനിം സഫാരി ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ സൈനുല്‍ ആബിദീന്‍, എഫ്എംസി ഗ്രൂപ് ചെയര്‍മാന്‍ ഡോ. കെ.പി ഹുസൈന്‍ എന്നിവര്‍ക്ക് പുസ്തകത്തിന്റെ ആദ്യ കോപ്പി നല്‍കി പ്രകാശനം നിര്‍വഹിച്ചു. ചടങ്ങില്‍ ചിരന്തന പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു.
ചടങ്ങിന് ആശംസ നേര്‍ന്ന് പ്രമുഖ സംവിധായകനും നടനുമായ ജോയ് മാത്യു അയച്ച ശബ്ദ സന്ദേശം സദസ്സില്‍ കേള്‍പ്പിച്ചു. അര നൂറ്റാണ്ടിലേറെ കാലമായി യുഎഇയില്‍ കഴിയുന്ന ജലീല്‍ ട്രേഡിംഗ് ഗ്രൂപ് ചെയര്‍മാന്‍ കുഞ്ഞുമുഹമ്മദ് ഹാജി, ക്രസന്റ് സ്‌കൂള്‍ ഉടമ ജമാലുദ്ദീന്‍ ഹാജി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ഇവര്‍ക്ക് വേണ്ടി മക്കളായ ഡോ. സാകിര്‍ കെ.മുഹമ്മദ്, ഡോ. റിയാസ് ജമാലുദ്ദീന്‍ എന്നിവരെ ഡോ. ശിഹാബ് ഗാനിം പൊന്നാട അണിയിച്ച് ആദരിച്ചു.
യുഎഇ രൂപീകൃതമായി 50 വര്‍ഷം പൂര്‍ത്തിയായ വേളയിലാണ് രാജ്യത്തിന്റെ ചരിത്രവും പാരമ്പര്യവും വികാസവും വളര്‍ച്ചയും പ്രവാസ സമൂഹത്തിന്റെ അനുഭവങ്ങളും വ്യക്തമാക്കുന്ന ലേഖനങ്ങളും അഭിമുഖങ്ങളും സംഭവങ്ങളും ഉള്‍പ്പെടുത്തി ചിരന്തന ഈ പുസ്തകം പുറത്തിറക്കിയിരിക്കുന്നത്. ഇന്ത്യാ, യുഎഇ ബന്ധത്തിന്റെ ഗുണഫലങ്ങളും 50 വര്‍ഷമായി യുഎഇ സ്വന്തമാക്കിയ നേട്ടങ്ങളും അതിന്റെ മുന്‍കാല ചരിത്രങ്ങളും പ്രതിപാദിക്കുന്ന പഠന, ഗവേഷണ പ്രധാനമായ പുസ്തകമാണിത്. കഴിഞ്ഞ ഡിസംബറില്‍ അന്തരിച്ച പ്രമുഖ വ്യവസായി ഡോ. പി.എ ഇബ്രാഹിം ഹാജിയുടെ പേരിലാണ് ഈ പുസ്തകം സമര്‍പ്പിച്ചിരിക്കുന്നത്. 'യാ ഇമാറാത്ത്' എഡിറ്റര്‍മാരായ ജലീല്‍ പട്ടാമ്പി, എന്‍.എ.എം ജാഫര്‍, മാര്‍ക്കറ്റിംഗ് മാനേജര്‍ സാദിഖ് ബാലുശ്ശേരി, ഏകോപകന്‍ അബ്ദുല്‍ അസീസ് മണമ്മല്‍, കവയിത്രിയും എഴുത്തുകാരിയുമായ ഷീലാ പോള്‍, ഡോ. സാകിര്‍, ഡോ. റിയാസ്, ഇന്ത്യന്‍ മീഡിയ ഫ്രറ്റേണിറ്റി പ്രസിഡന്റ് രാജു മാത്യു (മലയാള മനോരമ), കെ.എം അബ്ബാസ് (സിറാജ്), എം.സി.എ നാസര്‍ (മീഡിയ വണ്‍), ടി.ജമാലുദ്ദീന്‍ (കൈരളി ടിവി), ഭാസ്‌കര്‍ രാജ് (റോയിട്ടേഴ്‌സ് സാവ്യ), മുഹമ്മദ് റാഷിദ് (അല്‍ബയാന്‍ അറബിക് ഡെയ്‌ലി), എ.റഷീദുദ്ദീന്‍ (ദി ജേര്‍ണിയീസ്റ്റ്), കബീര്‍ എടവണ്ണ (തേജസ്), ജാഫര്‍ കാരയില്‍ (ഗള്‍ഫ് വാര്‍ത്ത), തന്‍സി ഹാഷിര്‍ (ഗോള്‍ഡ് എഫ്എം), റഫീഖ് പി.സി (ജീവന്‍ ടിവി), നാഷിഫ് അലി മിയാന്‍ (തല്‍സമയം), എം.സി യൂസഫലി (ട്രൂ ടോക്), അഖില്‍ ദാസ് ഗുരുവായൂര്‍ (വീക്ഷണം), ആഡ് ആന്റ് എം ഗ്രൂപ് മാനേജിംഗ് ഡയറക്ടര്‍ റഷീദ് മട്ടന്നൂര്‍, ഹാദി എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റിംഗ് മാനേജര്‍ ആഷിഖ്, ചാക്കോ ഊളക്കാടന്‍ (മലബാര്‍ ഗോള്‍ഡ്), വിസ്ഡം ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടര്‍ ഡോ. റഹ്മത്തുള്ള നൗഫല്‍, ഡോക്ടര്‍ സ്‌ലീപ് മാട്രസ്സ് എംഡി ഹാമിദ് തങ്ങള്‍, ഇന്റിവിജ്വല്‍ സോഷ്യല്‍ റെസ്‌പോണ്‍സിബിലിറ്റി (ഐഎസ്ആര്‍) മെന്റര്‍ നജീബ് മുഹമ്മദ് ഇസ്മായില്‍, ചലച്ചിത്ര നടനും സംരംഭകനുമായ ജാക്കി റഹ്മാന്‍, ഗായകന്‍ ബഷീര്‍ തിക്കോടി, ഇമാറാത്ത് പട്ടാമ്പി ജന.കണ്‍വീനര്‍ നവാസ് പട്ടാമ്പി, ഇന്‍കാസ് നേതാവ് മൊയ്തുണ്ണി ആലത്തയില്‍, ലിജോ ജെയിംസ് (റാക് ബാങ്ക്), ഷറഫുദ്ദീന്‍ വലിയകത്ത്, ഫൈസല്‍ കണ്ണോത്ത്, ഷാജി ഷംസുദ്ദീന്‍, മുസ്തഫ കുറ്റിക്കോല്‍ തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. യാസിര്‍ ഹമീദ് അവതാരകനായിരുന്നു. ജാഫര്‍ പുസ്തകം പരിചയപ്പെടുത്തി. ചിരന്തന വൈസ് പ്രസിഡന്റ് ഡോ. വി.എ ലത്തീഫ് സ്വാഗതവും ട്രഷറര്‍ ടി.പി അഷ്‌റഫ് നന്ദിയും പറഞ്ഞു.