യു.എ.ഇ. വ്യവസായ സംഘം പ്രധാനമന്ത്രിയുമായി ജമ്മുവില്‍ കൂടിക്കാഴ്ച നടത്തി
യുഎഇയില്‍ നിന്നുള്ള വ്യവസായികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ജമ്മു കശ്മീരില്‍ കൂടിക്കാഴ്ച നടത്തി. യു.എ.ഇ. യില്‍ നിന്നും കശ്മീരിലെ വ്യവസായ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ടായിരുന്നു
ജമ്മു: യുഎഇയില്‍ നിന്നുള്ള വ്യവസായികള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ജമ്മു കശ്മീരില്‍ കൂടിക്കാഴ്ച നടത്തി. യു.എ.ഇ. യില്‍ നിന്നും കശ്മീരിലെ വ്യവസായ നിക്ഷേപങ്ങളുമായി ബന്ധപ്പെട്ടായിരുന്നു കൂടിക്കാഴ്ച. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി, ഡി. പി. വേള്‍ഡ് ചെയര്‍മാന്‍ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലായെ എന്നിവരുള്‍പ്പെട്ട സംഘമാണ് കശ്മീരിലെത്തിയത്. കശ്മീരിലെ സാഹചര്യം അടിമുടി മാറിയെന്നും കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷം കൊണ്ട് ജമ്മു കശ്മീരില്‍ വികസനത്തിന്റെ പുതിയ മാനങ്ങള്‍ സൃഷ്ടിക്കപ്പെട്ടതായും യു.എ.ഇ. സംഘവുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി പറഞ്ഞു.
ജമ്മു കശ്മീരില്‍ യു.എ.ഇ. യില്‍ നിന്നുള്ള സ്ഥാപനങ്ങള്‍ 3,000 കോടി രൂപയുടെ നിക്ഷേപങ്ങളാണ് നടത്തുന്നത്. ഭക്ഷ്യ സംസ്‌കരണം, ലോജിസ്റ്റിക്‌സ്, ഹൈപ്പര്‍ മാര്‍ക്കറ്റ് തുടങ്ങിയ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ലുലു ഗ്രൂപ്പ് ഇതിനകം പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. കഴിഞ്ഞ ജനുവരിയില്‍ കശ്മീരില്‍ നിക്ഷേപവുമായി ബന്ധപ്പെട്ട ധാരണ പത്രത്തില്‍ ലുലു ഗ്രൂപ്പ് ഉള്‍പ്പെടെ ലെഫ്. ഗവര്‍ണ്ണര്‍ മനോജ് ജോഷിയുടെ സാന്നിധ്യത്തില്‍ ഒപ്പ് വെച്ചത