അബുദബി ഐഐടി ഒരു വര്‍ഷത്തിനകം

മിടുക്കരായ വിദ്യാര്‍ത്ഥികളുടെ സ്വപ്‌ന വിദ്യാലയങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ആദ്യമായി വിദേശത്ത് സ്ഥാപിക്കുന്ന കാമ്പസിന്റെ പ്രവര്‍ത്തനം ഒരു വര്‍ഷത്തിനകം തന്നെ പൂര്‍ത്തീകരിച്ച് നടപ്പാക്കുന്നു.

Update: 2022-10-18 16:24 GMT

അബുദബി: മിടുക്കരായ വിദ്യാര്‍ത്ഥികളുടെ സ്വപ്‌ന വിദ്യാലയങ്ങളായ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി) ആദ്യമായി വിദേശത്ത് സ്ഥാപിക്കുന്ന കാമ്പസിന്റെ പ്രവര്‍ത്തനം ഒരു വര്‍ഷത്തിനകം തന്നെ പൂര്‍ത്തീകരിച്ച് നടപ്പാക്കുന്നു. ഇതിന്റെ പ്രവര്‍ത്തനം മനസ്സിലാക്കാനായി ഉന്നത തല സംഘം ഈ മാസം തന്നെ അബുദബി സന്ദര്‍ശിക്കും. ഡല്‍ഹി ഐഐടിയുടെ കീഴിലായിരിക്കും അബുദബി കാമ്പസ് പ്രവര്‍ത്തിക്കുക. ഈ വര്‍ഷം 18 ന് ആണ് കാമ്പസ് സ്ഥാപിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചിരുന്നത്. അബുദബിയോടൊപ്പം തന്നെ മലേസ്യയിലേയും താന്‍സാനിയയിലെയും കാമ്പസുകളും പ്രവര്‍ത്തനം ആരംഭിക്കും. ഇത്തരത്തില്‍ സ്ഥാപിക്കുന്ന കാമ്പസുകളില്‍ 20 ശതമാനം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം പ്രവേശനം നല്‍കാനാണ് വിദഗ്ദ്ധ സമിതി നല്‍കിയ ശുപാര്‍ശ. ബാക്കി സീറ്റുകള്‍ കാമ്പസുകള്‍ പ്രവര്‍ത്തിക്കുന്ന രാജ്യങ്ങളിലെ പൗരന്‍മാരായ വിദ്യാര്‍ത്ഥികള്‍ക്കായിരിക്കും.

Tags:    

Similar News