ഇന്ത്യക്ക് പുറത്തുള്ള ആദ്യത്തെ ഐഐടി യുഎഇയില്‍
മിടുക്കരായ വിദ്യാര്‍ത്ഥികളുടെ ഉന്നത പഠനത്തിനുള്ള സ്വപ്‌ന സ്ഥാപനമായ ഐഐടിയുടെ കാമ്പസ് യുഎഇയില്‍ സ്ഥാപിക്കുന്നു. നിലവില്‍ ഇന്ത്യയില്‍ 23 ഐഐടികളാണുള്ളത്.
അബുദബി: മിടുക്കരായ വിദ്യാര്‍ത്ഥികളുടെ ഉന്നത പഠനത്തിനുള്ള സ്വപ്‌ന സ്ഥാപനമായ ഐഐടിയുടെ കാമ്പസ് യുഎഇയില്‍ സ്ഥാപിക്കുന്നു. നിലവില്‍ ഇന്ത്യയില്‍ 23 ഐഐടികളാണുള്ളത്. ഇരു രാജ്യങ്ങളും തമ്മിലുണ്ടാക്കിയ വിദ്യാഭ്യാസ, വ്യാപാര കരാറിന്റെ ഭാഗമായിട്ടാണ് ഐഐടി യുഎഇയില്‍ സ്ഥാപിക്കുന്നത്. ഡല്‍ഹി ഐഐടിയുടെ കീഴിലായിരിക്കും യുഎഇയിലെ സ്ഥാപനം പ്രവര്‍ത്തിക്കുക. പ്രമുഖ ബഹുരാഷ്ട്ര കമ്പനികളെല്ലാം ജോലിക്കായി നിയമിക്കുന്നത് ഇത്തരം സ്ഥാപനങ്ങളില്‍ നിന്നും പഠിച്ചിറങ്ങുന്നവരെയാണ്. എന്‍ജിനീയറിംഗ് പഠനത്തിന് പുറമെ ഹുമാനിറ്റീസ്, ഡിസൈന്‍ എന്നീ ബ്രാഞ്ചുകളും ഐഐടികളില്‍ പഠിപ്പിക്കുന്നുണ്ട്. പ്ലസ്ടു വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രവേശന പരീക്ഷയായ ജോയിന്റ് എന്‍ട്രന്‍സ് എക്‌സാം (ജെഇഇ) ല്‍ മികച്ച റാങ്ക് ലഭിക്കുന്നവര്‍ക്കാണ് ഇത്തരം സ്ഥാപനങ്ങളില്‍ പഠിക്കാന്‍ അവസരം ലഭിക്കുന്നത്. കൂടാതെ ബിരുദാനന്തര ബിരുദവും മറ്റു ഇന്നത പഠനത്തിനുള്ള സൗകര്യങ്ങളും ഐഐടികളിലുണ്ട്. യുഎഇയില്‍ ഐഐടി സ്ഥാപിക്കുന്നതിന്റെ ഭാഗമായി യുഎഇ വിദ്യാഭ്യാസ മന്ത്രി ഹുസ്സൈന്‍ ഇബ്രാഹിം അല്‍ ഹമ്മാദിയുടെ നേതൃത്തിലുള്ള ഉന്നത തല സംഘം ന്യൂഡല്‍ഹി ഐഐടി കാനമ്പസ് നേരെത്തെ സന്ദര്‍ശിച്ച് പ്രവര്‍ത്തനം വിലയിരുത്തിരുന്നു. പ്രവാസികളായ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് പുറമെ സ്വദേശികള്‍ക്കും മറ്റു വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഈ കാമ്പസില്‍ പഠിക്കാന്‍ സാധിക്കുമെന്ന് യുഎഇ ഇന്ത്യന്‍ അംബാസിഡര്‍ സഞ്ജയ് സുധീര്‍ പറഞ്ഞു.